
കുട്ടികളുടെ ലൈബ്രറി & ജവഹർ ബാലഭവൻ അവധിക്കാല ക്ലാസ് സമാപനവും കുട്ടികളുടെ അരങ്ങേറ്റവും കലാരത്നം ആർട്ടിസ്റ്റ് സുജാതൻ ഉദ്ഘാടനം ചെയ്തു.
പബ്ലിക് ലൈബ്രറി വൈസ് പ്രസിഡൻ്റ് അഡ്വ വി ബി ബിനു അദ്ധ്യക്ഷത വഹിച്ചു . കുട്ടി ഗായിക ജൂവൽ മേരി റെജി ( ഫ്ലവേഴ്സ് ടോപ്പ് സിംഗർ ഫെയിം) മുഖ്യാതിഥിയായി കകുട്ടികളുടെ ലൈബ്രറി എക്സികൂട്ടീവ് ഡയറക്ടർ വി. ജയകുമാർ, മാനേജിംഗ് കമ്മിറ്റി അംഗം ഫാ. എം.പി ജോർജ് കോർഎപ്പിസ്കോപ്പ കുട്ടികളുടെ ലൈബ്രറി മാനേജർ രാജ്മോഹൻ എന്നിവർ പ്രസം ഗിച്ചു. തുടർന്ന് അവധിക്കാല ക്ലാസുകളിൽ പങ്കെടുത്ത കുട്ടികളുടെ 20 ഇനങ്ങളിലെ അരങ്ങേറ്റം നടന്നു






