വെസ്റ്റ് പൊലീസ് സ്‌റ്റേഷൻ  തിരുനക്കരയിലേയ്ക്കു മാറ്റി സ്ഥാപിക്കണം: തേർഡ് ഐ ന്യൂസ് ലൈവിന്റെ ഇടപെടലിനു ശക്തമായ പിന്തുണയുമായി നിരവധി നഗരസഭ അംഗങ്ങൾ ; യാതൊരു നിലപാടുമില്ലാതെ ഒഴിഞ്ഞു മാറിയവരും കോട്ടയം നഗരസഭയിൽ; ഇവരൊക്കെ ഇനിയും ജനപ്രതിനിധികളാകണോയെന്ന് ജനങ്ങൾ തീരുമാനിക്കട്ടെ

വെസ്റ്റ് പൊലീസ് സ്‌റ്റേഷൻ തിരുനക്കരയിലേയ്ക്കു മാറ്റി സ്ഥാപിക്കണം: തേർഡ് ഐ ന്യൂസ് ലൈവിന്റെ ഇടപെടലിനു ശക്തമായ പിന്തുണയുമായി നിരവധി നഗരസഭ അംഗങ്ങൾ ; യാതൊരു നിലപാടുമില്ലാതെ ഒഴിഞ്ഞു മാറിയവരും കോട്ടയം നഗരസഭയിൽ; ഇവരൊക്കെ ഇനിയും ജനപ്രതിനിധികളാകണോയെന്ന് ജനങ്ങൾ തീരുമാനിക്കട്ടെ

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: കോടിമതയിൽ നഗരത്തിന്റെ മൂലയിൽ പ്രവർത്തിക്കുന്ന പൊലീസ് സ്റ്റേഷൻ കോട്ടയം നഗരത്തിലേയ്ക്കു മാറ്റുന്നതിനുള്ള തേർഡ് ഐ ന്യൂസ് ലൈവിന്റെ ഇടപെടലുകൾക്ക് നഗരസഭ അംഗങ്ങളുടെ ശക്തമായ പിൻതുണ. തേർഡ് ഐ ന്യൂസ് ലൈവിന്റെ വാർത്തയോട് നഗരസഭ അംഗങ്ങൾ സമ്പൂർണ പിൻതുണയാണ് നൽകിയത്. ഭൂരിപക്ഷം കൗൺസിലർമാരും നഗരത്തിലേയ്ക്കു പൊലീസ് സ്റ്റേഷൻ മാറ്റണമെന്ന നിലപാട് എടുത്തു. എന്നാൽ സ്വന്തമായി യാതൊരു വിധ നിലപാടുകളുമില്ലാത്തെ അലോചിക്കട്ടെ, നോക്കട്ടെ, തിരക്കാ, വേറെ ഫോണിലാ എന്ന് പറഞ്ഞ് ഒഴിഞ്ഞു മാറിയ
കൗൺസിലർമാരും കോട്ടയത്തുണ്ട്. ഒഴിഞ്ഞുമാറിയവരിൽ കോട്ടയം നഗരസഭാ അധ്യക്ഷ ഡോ.പി.ആർ സോനയുമുണ്ട്.

നഗരസഭ അംഗവും മുൻ ചെയർമാനുമായ എം.പി സന്തോഷ്‌കുമാർ വിമർശനത്തോടെ തന്നെ പൊലീസ് സ്റ്റേഷൻ നഗരമധ്യത്തിലേയ്ക്കു വരണമെന്ന നിലപാട് എടുത്തു. നഗരത്തിൽ പൊലീസ് സ്റ്റേഷൻ വരണമെന്നാണ് ആവശ്യം. എന്നാൽ, തിരുനക്കരയിലും നാഗമ്പടത്തും പൊലീസ് എയ്ഡ് പോസ്റ്റും, കൺട്രോൾ റൂമും അനുവദിച്ചിട്ടുണ്ട്. എന്നാൽ, ഇത് ഒന്നും പൊലീസ് വേണ്ട രീതിയിൽ ഉപയോഗിച്ചിട്ടില്ല. പഴയ പൊലീസ് സ്റ്റേഷൻ ഇരുന്ന സ്ഥലം നഗരസഭയ്ക്കു സർക്കാർ അനുവദിച്ചു നൽകിയതാണ്. ഈ സ്ഥലം ഇതുവരെയും സർക്കാർ നഗരസഭയുടെ പേരിൽ എഴുതി നൽകിയിട്ടില്ല. നഗരഹൃദയത്തിൽ പൊലീസ് സ്റ്റേഷനു ക്രമീകരണം ചെയ്യാനുള്ള സാഹചര്യമുണ്ട്. പൊലീസ് സ്റ്റേഷൻ മൈതാനത്ത് കൂടുതൽ ക്രമീകരണം ഒരുക്കി , ഇവിടെ പൊലീസ് സ്റ്റേഷൻ കൂടി അനുവദിക്കുകയും, സാധാരണക്കാർക്ക് സുരക്ഷ ഒരുക്കുകയും ചെയ്യുകയാണ് ഇപ്പോൾ നഗരസഭയുടെ പ്രഥമ പരിഗണനയെന്നും എം.പി സന്തോഷ്‌കുമാർ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ത്രീകൾക്കും കുട്ടികൾക്കും നഗരത്തിലൂടെ ഏതു സമയത്തും പോകുന്നതിനുള്ള ക്രമീകരണം നഗരത്തിൽ ഉണ്ടാകണമെന്നും, പോലീസ് സ്റ്റേഷൻ വരുന്നതിനെ സ്വാഗതം ചെയ്യുന്നതായും മുൻ നഗരസഭ അദ്ധ്യക്ഷ ബിന്ദു സന്തോഷ്‌കുമാർ പറഞ്ഞു. സർക്കാരും നഗരസഭയും ഒത്തു ചേർന്ന് ആലോചിച്ച് നാട്ടുകാരുടെ സുരക്ഷ ഉറപ്പാക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്നു നഗരസഭ അംഗം ഗോപകുമാർ പറഞ്ഞു. നഗരത്തിൽ നിലവിലെ സാഹചര്യത്തിൽ പൊലീസ് സ്റ്റേഷൻ വരുന്നത് എങ്ങിനെ പ്രായോഗികമാക്കാൻ സാധിക്കും എന്ന കാര്യത്തിൽ വ്യക്തമായ പഠനം ആവശ്യമാണ് എന്നും അദ്ദേഹം പറഞ്ഞു.

നഗരത്തിൽ പൊലീസ് സ്റ്റേഷൻ വരുന്നതിനു വേണ്ടി എല്ലാ പിൻതുണയും നൽകുന്നതായി നഗരസഭ അംഗം ജയ ശ്രീകുമാർ അറിയിച്ചു. തേർഡ് ഐ ന്യൂസ് ലൈവിന്റെ ഇടപെടലുകൾക്ക് പിൻതുണ നൽകുന്നതായും, പൊലീസ് സ്റ്റേഷൻ നഗരമധ്യത്തിൽ തന്നെ സ്ഥാപിക്കണമെന്നും നഗരസഭ അംഗം റിജേഷ് സി.ബ്രീസ് വില്ല തേർഡ് ഐ ന്യൂസ് ലൈവിനോടു പ്രതികരിച്ചു.

പൊലീസ് സ്റ്റേഷൻ നഗരമധ്യത്തിലേയ്ക്കു വരണമെന്ന നിലപാടിനോടു പിൻതുണ നൽകിയ നഗരസഭ അംഗം സാബു പുളിമൂട്ടിൽ പക്ഷേ, ഈ പൊലീസ് സ്റ്റേഷൻ മൈതാനത്ത് തന്നെ സ്ഥാപിക്കുന്നതിനെ എതിർത്തു. കോട്ടയം നഗരമധ്യത്തിൽ ഒരു പൊലീസ് സ്റ്റേഷൻ എയിഡ് പോസ്റ്റ് സ്ഥാപിക്കുകയാകും അനുയോജ്യം. പൊലീസ് സ്റ്റേഷൻ പഴയ പൊലീസ് സ്റ്റേഷൻ മൈതാനത്ത് സ്ഥാപിച്ചാൽ രാഷ്ട്രീയ പാർട്ടികൾക്കു പരിപാടി നടത്താൻ ഇടമില്ലാതെയാകുമെന്നും അദ്ദേഹം പറഞ്ഞു.

നഗരസഭയിലെ ഭൂരിപക്ഷം അംഗങ്ങളുടെയും നിലപാടിനൊപ്പമാണ് താനെന്നു നഗരസഭ അംഗം സാബു പള്ളിവാതുക്കൽ നിലപാട് എടുത്തപ്പോൽ, ഗതാഗതകുരുക്കുണ്ടാകാൻ സാധ്യതയുള്ളതിനാൽ മറ്റൊരു സ്ഥലം കണ്ടെത്തുന്നതാണ് ഉചിതമെന്ന് നഗരസഭ അംഗം അരുൺ ഷാജി പറഞ്ഞു. എന്നാൽ നഗരസഭയുടെ കാലാവധി തീരുന്ന നവംബർ 11 വരെ അഭിപ്രായം പറയാൻ സാധിക്കില്ലന്ന് സനിൽ കാണക്കാലി പറഞ്ഞു

പൊലീസ് സ്റ്റേഷൻ കോട്ടയം നഗരമധ്യത്തിലേയ്ക്കു മാറ്റുന്നതിനു പിൻതുണ നൽകുന്നതായി നഗരസഭ അംഗങ്ങളായ ഷൈലജ ദിലീപും, ഷീബാ പുന്നനും, ജ്യോതി ശ്രീകാന്തും അറിയിച്ചു. നഗരമധ്യത്തിലേയ്ക്കു പൊലീസ് സ്റ്റേഷൻ വരുന്നതോടെ സാധാരണക്കാർക്കും സ്ത്രീകൾക്കും കൂടുതൽ സുരക്ഷ ലഭിക്കുമെന്നും തേർഡ് ഐ ന്യൂസ് ലൈവിന്റെ പോരാട്ടത്തിനു പിൻതുണ നൽകുന്നതായും നഗരസഭ മുൻ വൈസ് ചെയർപേഴ്‌സൺ ജാൻസി ജേക്കബ് അറിയിച്ചു.പോലീസ് സ്റ്റേഷൻ നഗരമധ്യത്തിൽ തന്നെ വേണമെന്നും ശക്തമായ പിന്തുണ നല്കുന്നതായും അംഗം ഹരികുമാർ നിലപാടെടുത്തു, പോലീസ് സ്റ്റേഷൻ ടൗണിലേക്ക് വരുന്നത് ക്രമസമാധാനപാലനം കൂടുതൽ മെച്ചപ്പെടുമെന്നും, സ്ത്രീകളുടേയും, കുട്ടികളുടേയും സുരക്ഷിതത്വം മെച്ചപ്പെട്ട രീതിയിൽ ഉറപ്പാക്കാനുതകുമെന്നും ഉറച്ച പിന്തുണ നല്കുന്നതായും നഗരസഭാഗം അഡ്വ ഷീജ അനിൽ പറഞ്ഞു.

തിരുനക്കരയിൽ പോലീസ് സ്റ്റേഷൻ വരുന്നത് ജനങ്ങൾക്ക് വളരെ ഉപകാരപ്രദമാണ്. നല്ല തീരുമാനമാണന്ന് ശങ്കരൻ നിലപാടെടുത്തു.
വിഷയത്തെ സ്വാഗതം ചെയ്യുന്നതായി സുരേഷ് ബാബുവും, സനൽ തമ്പിയും, രാധാകൃഷ്ണനും, പ്രസാദും അറിയിച്ചു. നഗരമധ്യത്തിലേയ്ക്കു പൊലീസ് സ്റ്റേഷൻ മാറ്റി സ്ഥാപിക്കണമെന്നും, എന്നാൽ, ഇത് നിലവിൽ കെട്ടിടങ്ങൾ പൊളിച്ചു കളഞ്ഞ പഴയ പച്ചക്കറി മാർക്കറ്റിന്റെ സ്ഥലത്ത് ആകണമെന്ന് നഗരസഭ പ്രതിപക്ഷ നേതാവ് സി.എൻ സത്യനേശൻ പറഞ്ഞു. പൊലീസ് സ്റ്റേഷൻ നഗരമധ്യത്തിൽ തന്നെ വരുന്നതിനെ പിൻതുണച്ച ടിനോ കെ.തോമസ് , എന്നാൽ, പഴയ പൊലീസ് സ്റ്റേഷൻ മൈതാനം പാർക്കിംങിനും, പൊതുസ്ഥലവുമായി ഉപയോഗിക്കുന്ന സ്ഥലമാണ് എന്നും അതുകൊണ്ടു തന്നെ മറ്റൊരു സ്ഥലം കണ്ടെത്തുകയാവും ഉചിതമെന്നും അദ്ദേഹം പറഞ്ഞു.

നഗരമധ്യത്തിലേയ്ക്കു പൊലീസ് സ്റ്റേഷൻ മാറ്റി സ്ഥാപിക്കുന്നത് ഉചിതമാകുമെന്നു ശുഭ സന്തോഷ് പറഞ്ഞു. നഗരസഭ അംഗം രേണുകാ ശശി മറുപടി പറയാതെ ഒഴിഞ്ഞു മാറുകയായിരുന്നു. രേഖാ രാജേഷും, മീരാ ബാലുവും, ടെൽമയും ആലോചിച്ച് മറുപടി പറയാമെന്ന് അറിയിക്കുകയും പിന്നീട് നിരവധി തവണ വിളിച്ചെങ്കിലും ഫോണെടുക്കാൻ തയ്യാറായതുമില്ല.ജോമോളാകട്ടെ ഇതിനെക്കുറിച്ച് എനിക്കറിയില്ലന്ന നിലപാടെടുത്തു. ബാക്കിയുള്ള കൗൺസിലർമാർ ആരും തന്നെ വിഷയത്തോടു പ്രതികരിക്കാൻ തയ്യാറായില്ല.