മോട്ടോർവാഹനവകുപ്പിനെ സംരക്ഷിക്കുക: എൻജിഒ യൂണിയൻ പ്രകടനം നടത്തി

മോട്ടോർവാഹനവകുപ്പിനെ സംരക്ഷിക്കുക: എൻജിഒ യൂണിയൻ പ്രകടനം നടത്തി

സ്വന്തം ലേഖകൻ

കോട്ടയം: കേരള എൻജിഒ യൂണിയന്റെ ആഭിമുഖ്യത്തിൽ മോട്ടോർ വാഹന വകുപ്പ് ജീവനക്കാർ പ്രക്ഷോഭത്തിലേയ്ക്ക് നീങ്ങുന്നു. മിനിസ്റ്റീരിയൽ ജീവനക്കാരുടെ പ്രൊമോഷൻ തസ്തികകൾ സംരക്ഷിക്കുക, മോട്ടോർവാഹനവകുപ്പിനെ തകർക്കുന്ന കേന്ദ്ര മോട്ടോർ വാഹന ഭേദഗതി നിയമം പിൻവലിക്കുക, മോട്ടോർവാഹനവകുപ്പിനെ ശാക്തീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രക്ഷോഭം. വകുപ്പിൽ റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർ, മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ എന്നിവരുടെ 262 തസ്തികകളും 13 സബ് ആർടിഒ ഓഫീസുകളിലായി 121 തസ്തികകളും ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ അനുവദിച്ചു.

എന്നാൽ വകുപ്പിനെ ശാക്തീകരിക്കുന്നതിനായി എക്‌സിക്യൂട്ടീവ് തസ്തികകൾക്ക് ആനുപാതികമായി മിനിസ്റ്റീരിയൽ തസ്തികകളും അനുവദിക്കേണ്ടതുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുതിയ കേന്ദ്രമോട്ടോർ വാഹന ഭേദഗതി നിയമത്തിൽ നിലവിൽ വകുപ്പ് ചെയ്യുന്ന പല സേവനങ്ങളും സ്വകാര്യമേഖലയെ ഏല്പിച്ചു കഴിഞ്ഞു. ഫലത്തിൽ വകുപ്പിനെ തന്നെ ഇല്ലാതാക്കുന്ന ഇത്തരം നടപടികൾ കേന്ദ്രസർക്കാർ പിൻവലിക്കണം.

ഈ ആവശ്യങ്ങൾ ഉന്നയിച്ച് ജില്ലയിലെ എല്ലാ ആർടിഒ/ സബ് ആർടിഒ ഓഫീസുകൾക്കു മുന്നിലും പ്രകടനം നടത്തി. കോട്ടയം ജോയിന്റ് ആർടിഒ ഓഫീസിനു മുന്നിൽ നടത്തിയ പ്രകടനത്തെ എൻജിഒ യൂണിയൻ ജില്ലാ പ്രസിഡന്റ് കെ ആർ അനിൽകുമാർ അഭിവാദ്യം ചെയ്ത് സംസാരിച്ചു.

സബ് ആർടിഒ ഓഫീസുകൾക്കു മുന്നിൽ ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ വി സാബു, വി കെ വിപിനൻ, സന്തോഷ് കെ കുമാർ, മീനച്ചിൽ ഏരിയ സെക്രട്ടറി വി വി വിമൽ കുമാർ തുടങ്ങിയ നേതാക്കൾ പ്രസംഗിച്ചു.