video
play-sharp-fill

വിജയകുമാർ തന്റെ മുന്നില്‍വച്ച്‌ തന്റെ ഭാര്യയോട് പലതവണ അധിക്ഷേപപരമായി സംസാരിച്ചു; അടിമ എന്ന പോലെയാണ് പെരുമാറിയിരുന്നത്, പലതവണ ശമ്പളം ചോദിച്ചിട്ട് തരാതിരുന്നതിനാലാണ് ഫോണ്‍ മോഷ്ടിച്ചത്: വെളിപ്പെടുത്തലുമായി തിരുവാതുക്കല്‍ ഇരട്ടക്കൊലപാതക കേസ് പ്രതി അമിത്ത്

വിജയകുമാർ തന്റെ മുന്നില്‍വച്ച്‌ തന്റെ ഭാര്യയോട് പലതവണ അധിക്ഷേപപരമായി സംസാരിച്ചു; അടിമ എന്ന പോലെയാണ് പെരുമാറിയിരുന്നത്, പലതവണ ശമ്പളം ചോദിച്ചിട്ട് തരാതിരുന്നതിനാലാണ് ഫോണ്‍ മോഷ്ടിച്ചത്: വെളിപ്പെടുത്തലുമായി തിരുവാതുക്കല്‍ ഇരട്ടക്കൊലപാതക കേസ് പ്രതി അമിത്ത്

Spread the love

കോട്ടയം: തിരുവാതുക്കല്‍ ഇരട്ടക്കൊലപാതക കേസില്‍ വെളിപ്പെടുത്തലുമായി പ്രതി അമിത്ത് ഒറാംഗ്. വിജയകുമാർ തന്നോട് അടിമയോടെന്ന പോലെയാണ് പെരുമാറിയിരുന്നതെന്ന് കേസില്‍ റിമാൻഡിലായ പ്രതി അമിത്ത് പറഞ്ഞു.

മീരയെ കൊലപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നില്ലെന്നും അമിത് മൊഴി നല്‍കി. തിരുവാതുക്കല്‍ ശ്രീവത്സത്തില്‍ ടി.വി വിജയകുമാർ (64) ഭാര്യ ഡോ. മീര (60) എന്നിവരെ ഏപ്രില്‍ 22നാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നാലെ ഇവരുടെ വീട്ടിലെ മുൻ ജോലിക്കാരനായ അസം സ്വദേശി അമിത് ഒറാംഗ് അറസ്റ്റിലാവുകയായിരുന്നു.

വിജയകുമാറിനെ മാത്രം കൊലപ്പെടുത്താനാണ് ലക്ഷ്യമിട്ടത്. എന്നാല്‍ ആരാ ആരാ എന്നുചോദിച്ചുകൊണ്ട് മീര വന്നപ്പോള്‍ തന്നെ തിരിച്ചറിയുമെന്ന് മനസിലാക്കിയതുകൊണ്ടാണ് അവരെയും കൊലപ്പെടുത്തിയതെന്ന് അമിത്ത് പറഞ്ഞു. മോഷണക്കേസില്‍ അറസ്റ്റ് ചെയ്യിച്ചതാണ് പകയുടെ തുടക്കം. എത്ര തവണ കേസ് പിൻവലിക്കാൻ പറഞ്ഞിട്ടും വിജയകുമാർ തയ്യാറായില്ല. താൻ ജയിലില്‍ പോകുന്ന സമയത്ത് ഭാര്യ ഗർഭിണിയായിരുന്നു. ഏറെനാളത്തെ പ്രണയത്തിനുശേഷമായിരുന്നു വിവാഹം. ജയിലിലായിരുന്ന സമയത്ത് ഭാര്യയുടെ ഗർഭം അലസി. പിറ്റേന്ന് ആളുകള്‍ കൊലപാതക വിവരം അറിയുമെന്നും വിജയനെ മോശമായി കരുതട്ടെ എന്നും കരുതിയാണ് വിവസ്ത്രനാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിജയകുമാർ തന്റെ മുന്നില്‍വച്ച്‌ തന്റെ ഭാര്യയോട് പലതവണ അധിക്ഷേപപരമായി സംസാരിച്ചു. അടിമ എന്ന പോലെയാണ് പെരുമാറിയിരുന്നത്. പലതവണ ശമ്ബളം ചോദിച്ചിട്ട് തരാതിരുന്നതിനാലാണ് ഫോണ്‍ മോഷ്ടിച്ചത്. പണം തിരികെ നല്‍കാമെന്ന് പറഞ്ഞിട്ടും വിജയകുമാർ കേസ് പിൻവലിക്കാൻ തയ്യാറായില്ല.

പണം തിരികെ കൊടുക്കാൻ പറഞ്ഞത് തന്റെ ഭാര്യയാണെന്നും അമിത് പൊലീസിനോട് പറഞ്ഞു. എന്നാല്‍ അമിത്ത് പറഞ്ഞ കാര്യങ്ങള്‍ പൊലീസ് പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല. അമിത്തിനായി ഫസ്റ്റ് ക്ലാസ് കോടതിയില്‍ കസ്റ്റഡി അപേക്ഷ സമർപ്പിച്ചിരിക്കുകയാണ് പൊലീസ്.