play-sharp-fill
കോട്ടയം തിരുവാർപ്പിലെ തട്ടാർകാട് – വെങ്ങാലിക്കാട് – മണ്ണടിച്ചിറ പാടശേഖരത്തിൽ മട വീഴ്ച; 220 ഏക്കറിലെ നെൽകൃഷി വെള്ളത്തിൽ മുങ്ങി

കോട്ടയം തിരുവാർപ്പിലെ തട്ടാർകാട് – വെങ്ങാലിക്കാട് – മണ്ണടിച്ചിറ പാടശേഖരത്തിൽ മട വീഴ്ച; 220 ഏക്കറിലെ നെൽകൃഷി വെള്ളത്തിൽ മുങ്ങി

സ്വന്തം ലേഖിക

കോട്ടയം: തിരുവാർപ്പിലെ തട്ടാർകാട് – വെങ്ങാലിക്കാട് – മണ്ണടിച്ചിറ പാടശേഖരത്തിൽ മടവീണു.

തിരുവാർപ്പിൽ നെൽ കൃഷിക്ക് ഉണ്ടായ ആദ്യ മട വീഴ്ചയാണിത്. 220 ഏക്കറിലെ നെൽകൃഷിയാണ് മടവീഴ്ചയിൽ വെള്ളത്തിൽ മൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

12 ദിവസം പ്രായമുള്ള നെൽച്ചെടികൾ സംരക്ഷിക്കാനുള്ള തീവ്രശ്രമത്തിലാണ് കർഷകർ. മോട്ടോർ തറയോട് ചേർന്നുള്ള ഭാഗത്താണ് മട വീഴ്ച ഉണ്ടായത്.

ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവം. പുറംബണ്ടിന്റെ ബലക്ഷയമാണ്
മടവീഴ്ചയ്ക്ക് കാരണമെന്നാണ് വിലയിരുത്തൽ. മണൽ ചാക്കുകൾ കൊണ്ട് വെള്ളം തടയാനുള്ള പരിശ്രമത്തിലാണ് കർഷകർ.