വേദനകളെല്ലാം കാറ്റിൽ പറത്തി പുഞ്ചിരി തൂകി മഹേഷ്; ‘മോനെ, നിനക്ക് എത്രയും പെട്ടെന്ന് സുഖമാകട്ടേ’ന്ന് ബിനു അടിമാലി ; താരം പങ്കുവെച്ച പോസ്റ്റിന് മറുപടിയുമായി ആരാധകരും

വേദനകളെല്ലാം കാറ്റിൽ പറത്തി പുഞ്ചിരി തൂകി മഹേഷ്; ‘മോനെ, നിനക്ക് എത്രയും പെട്ടെന്ന് സുഖമാകട്ടേ’ന്ന് ബിനു അടിമാലി ; താരം പങ്കുവെച്ച പോസ്റ്റിന് മറുപടിയുമായി ആരാധകരും

സ്വന്തം ലേഖകൻ

മിമിക്രി വേദികളിലൂടെ മലയാളികൾക്കിടയിൽ ഇഷ്ടം നേടിയെടുത്ത താരമാണ് മഹേഷ് കുഞ്ഞുമോൻ. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ഓരോ വ്യക്തികളെയും അനുകരിച്ചാണ് മഹേഷ് ശ്രദ്ധനേടുന്നത്. വളരെ പെർഫക്ട് ആയിട്ടുള്ള മഹേഷിന്റെ അനുകരണം എപ്പോഴും കയ്യടി നേടാറുമുണ്ട്.

അടുത്തിടെ പ്രശസ്ത കൊമേഡിയൻ കൊല്ലം സുധിയുടെ മരണത്തിന് കാരണമായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കലാകാരനായിരുന്നു മഹേഷ് കുഞ്ഞുമോൻ. ശസ്ത്രക്രിയകൾക്ക് ശേഷം വീട്ടിൽ എത്തിയ മഹേഷ് പതിയെ തന്റെ ആരോ​ഗ്യം വീണ്ടെടുത്ത് കൊണ്ടിരിക്കയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ മാസം അഞ്ചാം തീയതിയാണ് കൊല്ലം സുധിയുടെ അകാല വിയോ​ഗത്തിന് കാരണമായ അപകടം നടന്നത്. പുലർച്ചെ നാലരയോടെ കയ്പമംഗലം പനമ്പിക്കുന്നിലായിരുന്നു അപകടം. വടകരയിൽ നിന്നും പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂർ എ ആർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒപ്പം ഉണ്ടായിരുന്ന ബിനു അടിമാലിക്കും മഹേഷിനും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.

ഏകദേശം ഒൻപത് മണിക്കൂര്‍ നീണ്ടു നിന്ന ശസ്ത്രക്രിയയാണ് മഹേഷിന് അന്ന് വേണ്ടി വന്നത്. മിമിക്രി കലാകാരനും ഡബ്ബിംങ് ആര്‍ട്ടിസ്റ്റുമായ മഹേഷ് കുഞ്ഞുമോനൊപ്പമുള്ള ചിത്രവുമായി എത്തിയിരിക്കുകയാണ് ബിനു അടിമാലി.

മോനെ, നീ എത്രയും വേഗം സുഖമായി വരട്ടെ, ഞങ്ങളുടെ എല്ലാ പ്രാര്‍ഥനയും ഉണ്ടാകുമെന്നാണ് ചിത്രത്തിനൊപ്പം ബിനു അടിമാലി കുറിച്ചിരിക്കുന്നത്.

മഹേഷ് കുഞ്ഞുമോൻ ആരോഗ്യം വീണ്ടെടുക്കാൻ തങ്ങളും പ്രാര്‍ഥിക്കുമെന്ന് ആരാധകരും കുറിച്ചു.