മെഡിക്കൽ കോഡിങ്ങിൽ തൊഴിലവസരങ്ങളൊരുക്കി സിഗ്മ മെഡിക്കൽ കോഡിങ് അക്കാദമിയുടെ റിക്രൂട്ട്‌മെന്റ് ഡ്രൈവ് ജൂലൈ 7 മുതൽ

മെഡിക്കൽ കോഡിങ്ങിൽ തൊഴിലവസരങ്ങളൊരുക്കി സിഗ്മ മെഡിക്കൽ കോഡിങ് അക്കാദമിയുടെ റിക്രൂട്ട്‌മെന്റ് ഡ്രൈവ് ജൂലൈ 7 മുതൽ

Spread the love

സ്വന്തം ലേഖകൻ

കൊച്ചി:കോവിഡ് കാലത്തും മെഡിക്കൽ കോഡിങ് മേഖലയിൽ തൊഴിൽ കണ്ടെത്താൻ അവസരമൊരുക്കി കേരളത്തിലെ പ്രമുഖ മെഡിക്കൽ കോഡിങ് പരിശീലന സ്ഥാപനമായ സിഗ്മ മെഡിക്കൽ കോഡിങ് അക്കാദമി. യുഎസ് ആസ്ഥാനമായ പ്രമുഖ മെഡിക്കൽ കോഡിങ് കമ്പനിയായ എപിസോഴ്സിന്റെ സഹകരണത്തോടെ നടക്കുന്ന വിർച്വൽ റിക്രൂട്ട്‌മെന്റ് ഡ്രൈവ് ജൂലൈ 7 മുതൽ ആരംഭിക്കും. തുടക്കത്തിൽ വർക്ക് ഫ്രം ഹോം രീതിയിലായിരിക്കും ജോലി. രജിസ്റ്റർ ചെയ്തവരിൽ നിന്ന് ഓൺലൈൻ എഴുത്തു പരീക്ഷ, ടെക്നിക്കൽ, എച്ച്ആർ അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കുക.

ഇന്ത്യയിൽ നിന്നുള്ള 200 ഓളം വിദ്യാർത്ഥികൾക്ക് ജോലി ചെയ്യാൻ ഈ വിർച്ച്വൽ ഡ്രൈവിലൂടെ അവസരം ലഭിക്കും. ഡോക്ടർമാർക്ക് പ്രത്യേക പാക്കേജുകൾ ഒരുക്കിയിട്ടുണ്ട്. പരിശീലനം നേടിയ വിദ്യാർത്ഥികൾക്ക് മെഡിക്കൽ കോഡിങ് മേഖലയിൽ മികച്ച തൊഴിലവസരങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് സിഗ്മ മെഡിക്കൽ കോഡിങ് അക്കാദമി പ്രവർത്തിക്കുന്നതെന്ന് അക്കാദമി സിഇഒ ബിബിൻ ബാലൻ പറഞ്ഞു. കോവിഡ് -19 വ്യാപനത്തെ തുടർന്ന് മെഡിക്കൽ കോഡിങിന് സാധ്യതകൾ ഏറെയാണ്. മെയിൽ നടന്ന റിക്രൂട്ട്‌മെന്റിൽ 491 അപേക്ഷകളാണ് ലഭിച്ചത്. തെരഞ്ഞെടുക്കപ്പെട്ട 174 ഉദ്യോഗാർഥികളിൽ 149 ഓളം പേരും സിഗ്മ മെഡിക്കൽ കോഡിങ് അക്കാദമിയിൽ പരിശീലനം നേടിയവരാണ്. കഴിഞ്ഞ 8 വർഷത്തിനിടെ 3000-ത്തിലധികം പേർക്ക് തൊഴിലവസരം നൽകാൻ കഴിഞ്ഞു എന്നത് ഏറെ അഭിമാനകരമായ നേട്ടമായാണ് കാണുന്നതെന്നും ബിബിൻ ബാലൻ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എക്‌സ് എൽ ഹെൽത്ത്‌കെയർ, ഡിഎച്ച്എസ്, അഡ്വാന്റേജ് ഹെൽത്ത്‌കെയർ സൊലൂഷൻസ്, ഹിന്ദുജ ഗ്ലോബൽ സൊലൂഷൻസ്, വൺ കോൾ ഹെൽത്ത്, സെഫൽ മെഡിസൊലൂഷൻസ്, അഹല്യ ഹോസ്പിറ്റൽ, ആസ്റ്റർ, ജെബ്ബ്സ് ഹെൽത്ത്‌കെയർ സൊലൂഷൻസ്, ഒമേഗ ഹെൽത്ത്‌കെയർ തുടങ്ങി ഇന്ത്യക്കകത്തും വിദേശത്തുമുള്ള വിവിധ ഔട്ട്സോഴ്സിംഗ് കമ്പനികളിലും ആശുപത്രികളിലും ക്ലിനിക്കുകളിലും ഉദ്യോഗാർത്ഥികൾക്ക് ഇതിനകം ജോലി ലഭിച്ചിട്ടുണ്ട്.

അമേരിക്കൻ അക്കാദമി ഓഫ് പ്രഫഷണൽ കോഡേഴ്സ് (എ എ പി സി ) ലൈസൻസുള്ളതും, ആസ്‌ട്രേലിയൻ ആർ ടി ഒ – ഇ എച്ച് ഇ സഹകരണത്തോടെ പ്രവർത്തിക്കുന്നതുമായ ഏക വിദ്യാഭ്യാസ സ്ഥാപനമാണ് സിഗ്മ മെഡിക്കൽ കോഡിങ് അക്കാദമി. സുരക്ഷിതമായ ഓൺലൈൻ പ്ലാറ്റ്‌ഫോമിലൂടെ മെഡിക്കൽ കോഡിങ് (യുഎസ്എ, ആസ്‌ട്രേലിയ, യുഎഇ), എച്ച്‌ഐഎം വിഷയങ്ങൾ ഉൾപ്പെടെ വിവിധ കോഴ്‌സുകൾ ഓൺലൈൻ, ഓഫ് ലൈനായി സിഗ്മ നൽകുന്നുണ്ട്. മെഡിക്കൽ കോഡിങ് ആന്റ് ബില്ലിംഗ്, മെഡിക്കൽ ബില്ലിംഗ്, മെഡിക്കൽ ട്രാൻസ്‌ക്രിപ്ഷൻ, ആസ്ട്രേലിയൻ ക്ലിനിക്കൽ കോഡിങ് തുടങ്ങി ഏഴോളം കോഴ്‌സുകളാണ് ഇവിടെയുള്ളത്. റവന്യു സൈക്കിൾ മാനേജ്മെന്റിനെ പിന്തുണയ്ക്കുന്നതിനും സേവനങ്ങൾക്കാവശ്യമായ ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നതിനും വേണ്ടി ആരോഗ്യമേഖലയിലെ വിവിധ കമ്പനികളുമായി ചേർന്ന് പ്രവർത്തിച്ചു വരികയാണ് സിഗ്മ.

റിക്രൂട്ട്മെന്റ് ഡ്രൈവിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർക്ക്https://www.cigmahealthcare.in/job-drive-registration.phpഎന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് +91 94004 08094, 94004 02063 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.