റെയിൽ മൈത്രിയുടെ “ശുഭയാത്ര, സുരക്ഷിത യാത്ര” നാളെ കോട്ടയം സ്റ്റേഷനിൽ

റെയിൽ മൈത്രിയുടെ “ശുഭയാത്ര, സുരക്ഷിത യാത്ര” നാളെ കോട്ടയം സ്റ്റേഷനിൽ

സ്വന്തം ലേഖകൻ

കോട്ടയം: റെയിൽവേ പോലീസ് സ്റ്റേഷൻ, റെയിൽ മൈത്രി പോലീസിന്റെയും ആഭിമുഖ്യത്തിൽ കോട്ടയം റെയിൽവേ സ്റ്റേഷനിൽ സുരക്ഷാവാരം സംഘടിപ്പിക്കുന്നു. ഫെബ്രുവരി 6 തിങ്കളാഴ്ച രാവിലെ 10.00 ന് കോട്ടയം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രെറ്റ് ശ്രീ.സുരേഷ് കുമാർ. ആർ ഉദ്ഘാടനം നിർവ്വഹിക്കുന്നതാണ് .

“ശുഭയാത്ര, സുരക്ഷിതയാത്ര” എന്ന ആപ്തവാക്യവുമായി റെയിൽ യാത്രികർക്ക് യാത്രാസംബന്ധമായ അവബോധം സൃഷ്ടിക്കുകയാണ് പരിപാടിയിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. കോട്ടയം റെയിൽവേ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ ശ്രീ. റെജി പി.ജോസഫ്, റെയിൽമൈത്രി ബീറ്റ് ഓഫീസർ ശ്രീ.ഉദയൻ കെ എന്നിവർ പരിപാടിയ്‌ക്ക് നേതൃത്വം നൽകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുൻകരുതലുകളും നിർദേശങ്ങളും അറിവുകളും പങ്കുവെയ്ക്കുന്ന ബുക്ക്ലെറ്റുകളും ഇതിനോടനുബന്ധിച്ച് ട്രെയിനുകളിൽ വിതരണം ചെയ്യുന്നതാണ്. ഫെബ്രുവരി 20 വരെ നീളുന്ന സുരക്ഷാബോധവൽക്കരണം കേരളത്തിലെ മിക്ക സ്റ്റേഷനുകളിലും നാളെ മുതൽ ആരംഭിക്കുകയാണ്

ഉദ്ഘാടന ദിവസം രാവിലെ 10.00 മണിമുതൽ ഉച്ചയ്ക്ക് 01.00 മണിവരെ കോട്ടയം എസ്.എച്ച് മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ യാത്രക്കാർക്കായി സൗജന്യ മെഡിക്കൽ ക്യാമ്പും നേത്രപരിശോധനയും സ്റ്റേഷനിൽ സംഘടിപ്പിച്ചിട്ടുണ്ട്.
തുടർദിവസങ്ങളിൽ ട്രെയിനുകളിൽ സുരക്ഷാസംവിധാനങ്ങളെ ക്കുറിച്ച് ബോധവൽക്കരണ ക്ലാസുകളും നൽകുന്നതാണ്.

യാത്രയിൽ നേരിടുന്ന പ്രശ്നങ്ങളിൽ പകച്ചുനിൽക്കാതെ അവസരോചിത ഇടപെടലിലൂടെ അതിജീവിക്കാനും നിയമപാലകരുടെ സേവനം തേടുന്നതിന് സൗഹൃദപരമായ അന്തരീക്ഷം സൃഷ്ടിക്കാനും ഇത്തരം പരിപാടികൾകൊണ്ട് സാധ്യമാകുന്നതാണ്. അശ്രദ്ധകൊണ്ട് നിരവധി അപകടങ്ങൾ റിപ്പോർട്ട്‌ അടുത്ത കാലത്ത് റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്.

നീങ്ങിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ ചാടിക്കയറുന്നതും ഇറങ്ങുന്നതും വാതിൽപ്പടിയിൽ നിന്നും ഇരുന്നും യാത്ര ചെയ്യുന്നതും നിരവധി അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്നുണ്ട്. യുവാക്കളിലും വിദ്യാർത്ഥികളിലും അവബോധം നൽകുന്നതിലൂടെ മാറ്റം സൃഷ്ടിക്കാൻ കഴിയുമെന്നും യാത്രക്കാരുടെ പങ്കാളിത്തവും പരിപൂർണ്ണ സഹകരണവും ഉണ്ടാകണമെന്നും യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്സ് ഓൺ റെയിൽസ് സെക്രട്ടറി ശ്രീ.ലിയോൺസ് ജെ അറിയിച്ചു.