റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണം ഇനി പൊള്ളും..! ഒരു പഴംപൊരിക്ക് 20 രൂപ ഊണിന് 95 രൂപ ;വില വർധിപ്പിച്ച് ഉത്തരവിറക്കി ഇന്ത്യൻ റെയിൽവേ കേറ്ററിങ് ആന്റ് ടൂറിസം കോർപ്പറേഷൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: റെയിൽവേ സ്റ്റേഷനുകളിൽ ഭക്ഷണത്തിന് ഇനി പൊള്ളും വില. ഒരു പഴംപൊരി കിട്ടണമെങ്കിൽ 20 രൂപയും ഊണിന് 95 രൂപയും നൽകണം. നേരത്തെ, പഴം പൊരിക്ക് 13 രൂപയായിരുന്നു. ഊണിന് 55ഉം. ഇന്ത്യൻ റെയിൽവേ കേറ്ററിങ് ആന്റ് ടൂറിസം കോർപ്പറേഷനാണ് വില വർധിപ്പിച്ച് ഉത്തരവിറക്കിയത്. മുട്ടക്കറി 32ൽ നിന്ന് 50 രൂപയായി ഉയർന്നു. കടലക്കറി 28 രൂപയിൽ നിന്ന് 40ലേക്കും ചിക്കൻബിരിയാണിക്ക് 100 രൂപയുമായി. പരിപ്പുവട, ഉഴുന്നുവട,സമോസ എന്നിവ സെറ്റിന് 17 ആയിരുന്നത് 25ലേക്ക് കുതിച്ചു. മുട്ട ബിരിയാണിക്ക് 80ഉം വെജിറ്റബിൾ […]

റെയിൽ മൈത്രിയുടെ “ശുഭയാത്ര, സുരക്ഷിത യാത്ര” നാളെ കോട്ടയം സ്റ്റേഷനിൽ

സ്വന്തം ലേഖകൻ കോട്ടയം: റെയിൽവേ പോലീസ് സ്റ്റേഷൻ, റെയിൽ മൈത്രി പോലീസിന്റെയും ആഭിമുഖ്യത്തിൽ കോട്ടയം റെയിൽവേ സ്റ്റേഷനിൽ സുരക്ഷാവാരം സംഘടിപ്പിക്കുന്നു. ഫെബ്രുവരി 6 തിങ്കളാഴ്ച രാവിലെ 10.00 ന് കോട്ടയം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രെറ്റ് ശ്രീ.സുരേഷ് കുമാർ. ആർ ഉദ്ഘാടനം നിർവ്വഹിക്കുന്നതാണ് . “ശുഭയാത്ര, സുരക്ഷിതയാത്ര” എന്ന ആപ്തവാക്യവുമായി റെയിൽ യാത്രികർക്ക് യാത്രാസംബന്ധമായ അവബോധം സൃഷ്ടിക്കുകയാണ് പരിപാടിയിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. കോട്ടയം റെയിൽവേ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ ശ്രീ. റെജി പി.ജോസഫ്, റെയിൽമൈത്രി ബീറ്റ് ഓഫീസർ ശ്രീ.ഉദയൻ കെ എന്നിവർ പരിപാടിയ്‌ക്ക് […]

ഭക്ഷണനിരക്ക് കൂട്ടിയതിന് പിന്നാലെ ജനപ്രിയ കേരള വിഭവങ്ങളായ പുട്ടും മുട്ടക്കറിയും റെയിൽവേ മെനുവിൽ നിന്നും പുറത്ത് ; നാരാങ്ങാ വെള്ളം ഉൾപ്പെടെയുള്ളവയും ഇനി സ്റ്റാളുകളിൽ ഉണ്ടാവില്ല

സ്വന്തം ലേഖകൻ തിരുവനന്തപുരം: റെയിൽവെ ഭക്ഷണ നിരക്ക് കൂട്ടിയതിനു പിന്നാലെ ഇനപ്രിയ കേരള വിഭവങ്ങളും റെയിൽവേ മെനുവിൽ നിന്നും പുറത്ത്. കേരളീയ വിഭവങ്ങളിൽ നിന്നും പുട്ട്, അപ്പം, പഴംപൊരി, കടലക്കറി, മുട്ടക്കറി, ഇലയട, ഉണ്ണിയപ്പം എന്നിവയാണ് പുറത്തായിരിക്കുന്നത്. കേരളത്തിലെ റെയിൽവെ സ്റ്റേഷനുകളിൽ ഏറ്റവും കൂടുതൽ വിറ്റിരുന്ന ഭക്ഷണങ്ങളാണിത്. പകരം സമൂസ, കച്ചോരി, ആലു ബോണ്ട, സ്റ്റഫ്ഡ് പക്കോഡ എന്നിവ സ്റ്റാളുകളിൽ വിൽക്കും. സ്‌നാക്ക് മീൽ വിഭാഗത്തിൽ ദക്ഷിണേന്ത്യയിൽ നിന്നു മസാല ദോശയും തൈര്, സാമ്പാർ സാദവുമൊക്കെയാണുളളത്. രാജ്മ ചാവൽ, ചോള ബട്ടൂര, പാവ് ബജി, […]