ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച നാടന്‍പാട്ട് കലാകാരന്‍ അറസ്റ്റില്‍;സംഭവം പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും വിളിച്ചിറക്കി പ്രതിയുടെ വീട്ടില്‍ താമസിപ്പിച്ച്‌ വരുന്നതിനിടെ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ നാടന്‍പാട്ട് കലാകാരന്‍ അറസ്റ്റില്‍.വട്ടപ്പാറ സ്വദേശി നാടന്‍ പാട്ട് കലാകാരനായ വിഷ്ണുവിനെയാണ് പോലീസ് പിടികൂടിയത്. സ്വന്തം വീട്ടില്‍ താമസിപ്പിച്ചാണ് ഇയാൾ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. തിരുവനന്തപുരം വട്ടപ്പാറയിലാണ് സംഭവം. വെമ്പായം പെരുംകൂര്‍ ഉടയന്‍പാറക്കോണം കുന്നില്‍ വീട്ടില്‍ വിഷ്ണു ആണ് അറസ്റ്റിലായത്. കൊല്ലം സ്വദേശിയായ പെണ്‍കുട്ടിയെ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടശേഷം വട്ടപ്പാറയിലെ വീട്ടിലെത്തിച്ച്‌ നിരന്തരമായി പീഡനത്തിരയാക്കുകയായിരുന്നു. രണ്ടുവര്‍ഷം മുമ്പാണ് ഇയാള്‍ പെണ്‍കുട്ടിയുമായി ഫേസ്ബുക്കിലൂടെ ബന്ധം സ്ഥാപിച്ചത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മയുടെ നമ്പറിലേയ്ക്ക് അമ്മയില്ലാത്ത സമയം പെണ്‍കുട്ടിയെ വിളിച്ച്‌ […]

വ്യാജ മന്ത്രവാദത്തിൻ്റെ മറവിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; മന്ത്രവാദി പിടിയില്‍

സ്വന്തം ലേഖകൻ കൊച്ചി:കൊച്ചിയിൽ വീണ്ടും വ്യാജ മന്ത്രവാദി പിടിയിൽ. പൂജ നടത്തുന്നതിനിടെ പതിനഞ്ച് വയസുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മന്ത്രവാദിയെയാണ് പോലീസ് അറസ്റ് ചെയ്തത്. മൂവാറ്റുപുഴ സ്വദേശി അമീറിനെയാണ് പുത്തന്‍കുരിശ് പൊലീസ് പിടികൂടിയത്. പെണ്‍കുട്ടിക്ക് ചില ദോഷങ്ങളുണ്ടെന്നും പരിഹാരം വേണമെന്നും ആവശ്യപ്പെട്ടാണ് രക്ഷിതാക്കള്‍ മന്ത്രവാദിയെ സമീപിച്ചത്. പൂജയുടെ രണ്ടാം ദിവസമായ ഇന്നലെ പെണ്‍കുട്ടിക്ക് ചരട് കെട്ടുന്നതിനിടെ മോശമായി പെരുമാറുകയായിരുന്നു. വീട്ടിലെത്തിയ കുട്ടി കര‍യുകയും രക്ഷിതാക്കളോട് വിവരം പറയുകയും ചെയ്തു. ഇതോടെയാണ് അമീറിനെ വാഴക്കുളത്ത് നിന്ന് പിടികൂടിയത്. ഇലന്തൂരിലെ നരബലി പുറത്ത് വന്നതോടെ ഇയാളുടെ കേന്ദ്രം […]

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ നോക്കി പ്രണയഗാനം പാടുകയും ശല്യം ചെയ്യുകയും ചെയ്ത 43കാരന് ജയിൽ ശിക്ഷ;പ്രത്യേക പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്

സ്വന്തം ലേഖകൻ മുംബൈ: പ്രണയഗാനം പാടി 16കാരിക്ക് പിറകെ സ്ഥിരമായി നടന്ന 43കാരന് ഒരു വര്‍ഷത്തെ ജ‌യില്‍ ശിക്ഷ വിധിച്ച് കോടതി. “ചെഹ്‌റ തേരാ നൂറാനി ഹേ” (നിങ്ങളുടെ മുഖം തിളങ്ങുന്നു) എന്ന ഗാനം ആലപിച്ചാണ് ഇയാള്‍ സ്ഥിരമായി പെണ്‍കുട്ടിയെ ശല്യം ചെയ്തിരുന്നത്.കുടുംബ ജീവിതം നയിക്കുന്ന ആളാണ് പ്രതി. താല്‍പര്യമില്ലെന്ന് പെണ്‍കുട്ടി അറിയിച്ചിട്ടും ഇയാള്‍ ശല്യം ചെയ്യുന്നത് തുടരുകയും ഒരിക്കല്‍ പരാതി നല്‍കാന്‍ അമ്മയ്‌ക്കൊപ്പം പൊലീസ് സ്‌റ്റേഷനിലേക്ക് പോകുമ്പോൾ പെണ്‍കുട്ടിയെ മര്‍ദ്ദിക്കുകയും ചെയ്തു. 2017 മാര്‍ച്ച്‌ 12 ന് ഉച്ചയ്ക്ക് 2 മണിയോടെ ഇരുവരും […]

കാഴ്ച വൈകല്യമുള്ള വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവം ; അധ്യാപകന് അറുപത് വർഷം കഠിനതടവ്

സ്വന്തം ലേഖിക കോഴിക്കോട്: കാഴ്ച വൈകല്യമുള്ള വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ അധ്യാപകന് അറുപത് വർഷം കഠിനതടവിന് ശിക്ഷ വിധിച്ചു. കോഴിക്കോട് പോക്സോ കോടതിയുടേതാണ് വിധി. സർക്കാർ ഒരു മാസത്തിനുള്ളിൽ വിദ്യാർത്ഥിനിക്ക് രണ്ടുലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും കോടതി വിധിച്ചു. 75% കാഴ്ചാവൈകല്യമുള്ള ആറാം ക്ലാസ് വിദ്യാർത്ഥിനിയെ 2016 മുതൽ 2017 വരെയുള്ള കാലത്താണ് സ്‌കൂളിൽ വെച്ച് അധ്യാപകൻ പീഡിപ്പിച്ചത്. മറ്റു വിദ്യാർത്ഥികളാണ് ഇക്കാര്യം സ്‌കൂൾ അധികൃതരുടെ മുന്നിലെത്തിക്കുന്നത്. ആദ്യം സ്‌കൂൾ തലത്തിൽ അന്വേഷണം നടത്തി. പിന്നീട് 2017 മാർച്ചിൽ പ്രധാനാധ്യാപകൻ പൊലീസിന് പരാതി നൽകുകയും […]

മാതാവുമായുള്ള രഹസ്യബന്ധം മുതലെടുത്തു പതിമൂന്നുകാരിയെ പീഡിപ്പിച്ചു ; ഓട്ടോ ഡ്രൈവർമാർ അറസ്റ്റിൽ

സ്വന്ത ലേഖകൻ കിളിമാനൂർ: തിരുവനന്തപുരം കിളിമാനൂരിൽ 13 കാരിയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി ലൈംഗിക പീഡനത്തിനിരയാക്കിയെന്ന പരാതിയിൽ രണ്ട് പേർ അറസ്റ്റിൽ. പഴയകുന്നുമ്മേൽ, തട്ടത്തുമല, മണലയത്തുപച്ച, സാഗർ ഹൗസിൽ വാടകയ്ക്ക് താമസിക്കുന്ന ചന്ദ്രൻ (54) . വെള്ളല്ലൂർ , കീഴ്‌പേരൂർ ചരുവിളവീട്ടിൽ, അനു (31) എന്നിവരാണ് അറസ്റ്റിലായത്. ചന്ദ്രൻ കിളിമാനൂർ സ്റ്റാന്റിലെ ഒട്ടോ ഡ്രൈവറും അനു പോങ്ങനാട് സ്റ്റാന്റിലെ ഓട്ടോ ഡ്രൈവറുമാണ്. പെൺകുട്ടിയുടെ മാതാവുമായുള്ള രഹസ്യബന്ധം മുതലെടുത്താണ് പ്രതികൾ പെൺകുട്ടിയെയും പീഡനത്തിന് ഇരയാക്കിയതെന്ന് പോലീസ് പറയുന്നു. സ്‌കൂളിൽ നടത്തിയ കൗൺസിലിംഗിനിടെയാണ് ചന്ദ്രൻ പീഡിപ്പിച്ച വിവരം […]

സഹപാഠിയുടെ നഗ്നചിത്രങ്ങളെടുത്ത് ബ്ലാക്ക് മെയിലിങ് ; കൂട്ടുകാരികളുടേയും അശ്ലീലദൃശ്യങ്ങൾ വേണമെന്ന് ആവശ്യം ; യുവാവ് അറസ്റ്റിൽ

  സ്വന്തം ലേഖിക ഇടുക്കി: പ്രായപൂർത്തിയാകാത്ത കോളജ് വിദ്യാർത്ഥിനിയുടെ നഗ്നചിത്രങ്ങളെടുത്തു ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്ത കേസിൽ വിദ്യാർഥിയായ യുവാവ് അറസ്റ്റിൽ. സേനാപതി മുക്കുടിൽ നീറനാനിൽ ഷഹിൽ ഷാജ(20)നെയാണ് ശാന്തൻപാറ പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ശാന്തൻപാറ ഗവൺമെന്റ് കോളജ് രണ്ടാം വർഷ ബി.എ. വിദ്യാർഥിയാണ് ഷഹിൽ. പെൺകുട്ടിക്ക് 17 വയസ് തികഞ്ഞിട്ടില്ലാത്തതിനാൽ പോക്സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സ്‌കൂൾ പഠനകാലത്തുതന്നെ പെൺകുട്ടിയുമായി ഷഹിൽ പ്രണയത്തിലായിരുന്നു. അതിനിടെ, പെൺകുട്ടി തന്റെ നഗ്‌നചിത്രങ്ങൾ വാട്സാപ്പിലൂടെ ഷഹിലിനു നൽകിയിരുന്നു. പിന്നീട് ഈ ചിത്രങ്ങൾ ഉപയോഗിച്ച് […]

പതിനൊന്നു വയസ്സുകാരിയെ നിരന്തരം പീഡനത്തിനിരയാക്കി ; അച്ഛനും മകനും അറസ്റ്റിൽ

  സ്വന്തം ലേഖിക കോഴിക്കോട്: പതിനൊന്ന് വയസ്സുകാരിയെ നിരന്തരമായി പീഡിനത്തിന് ഇരയാക്കിയ അച്ഛനെയും മകനെയും പോലീസ് അറസ്റ്റ് ചെയ്തു. കുറ്റ്യാടിയിലാണ് സംഭവം. നരിപ്പറ്റ പഞ്ചായത്തിലെ ഉള്ളിയുറേമ്മൽ ലക്ഷം വീട് കോളനിയിലെ സന്തോഷ് എന്ന 48കാരനും മകൻ അപ്പു എന്ന് വിളിക്കുന്ന 22കാരൻ അരുൺലാലിനെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടി ഒന്നാംക്ലാസിൽ പഠിക്കുന്ന കാലം മുതൽ അരുൺലാൽ നിരന്തരം പീഡിപ്പിച്ച് വരികയായിരുന്നുവെന്നും മൂന്നാം ക്ലാസ് മുതൽ അരുൺലാലിന്റെ അച്ഛൻ സന്തോഷും പെൺകുട്ടിയെ പീഡിപ്പിച്ച് വരികയായിരുന്നെന്നും പരാതിയിൽ പറയുന്നു. കുട്ടികളുടെ ബന്ധുക്കൾ വീട്ടിൽ ഇല്ലാത്തപ്പോൾ വീട്ടിൽ എത്തിച്ചും […]

കുളിപ്പിക്കുന്നതിനിടെ പതിനൊന്നുകാരിക്ക് പീഡനം ; രണ്ടാനച്ഛൻ അറസ്റ്റിൽ

  സ്വന്തം ലേഖിക കോട്ടയം: കോട്ടയത്ത് 11 വയസുകാരിക്ക് രണ്ടാനച്ഛനിൽ നിന്നും പീഡനം. സംഭവത്തിൽ ഇയാളെ പോലീസ് അറസ്റ്റ് ചെയതു. കുട്ടിയുടെ അമ്മ നൽകിയ പരാതിയെ തുടർന്നാണ് നടപടി. കഴിഞ്ഞ ഏപ്രിൽ മാസം മുതലാണ് പീഡനം നടന്നത്. കോട്ടയം ഏറ്റുമാനൂരിലാണ് സംഭവം. കുളിപ്പിക്കുന്നതിനിടെയിലും ഉറങ്ങുമ്പോഴുമായിരുന്നു കുട്ടിയെ പീഡിപ്പിച്ചിരുന്നത്. കൗൺസിലിംഗിനിടെയാണ് പീഡന വിവരം കുട്ടി പുറത്ത് പറഞ്ഞത്. വനിതാ സബ് ഇൻസ്പെക്ടർ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. കോട്ടയത്ത് സമാനമായ സംഭവം കുറച്ച് ദിവസങ്ങൾക്ക് മുമ്പും അരങ്ങേറിയിരുന്നു. കോട്ടയം പൊൻകുന്നത്ത് സമാനമായ സംഭവം നടന്നത്. മൂന്നാം ക്ലാസ് […]

കുളിമുറി ദൃശ്യങ്ങൾ കാട്ടി പീഡിപ്പിച്ച സംഭവം : പതിനേഴു വയസ്സുകാരിയെ പീഡിപ്പിച്ചവരിൽ പൊലീസുകാരനും ; പെൺകുട്ടിയെ പീഡിപ്പിച്ചത് ഇരുപത്തിയഞ്ചിലധികം പേർ ; കേസ് എട്ട് പേരിൽ ഒതുക്കാൻ ശ്രമം

  സ്വന്തം ലേഖിക കൊല്ലം: കുളിമുറി ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി ഭീഷണിപ്പെടുത്തി പതിനേഴുകാരിയെ പലർക്കായി കാഴ്ച വച്ച ഇടപാടിൽ പൊലീസുകാരും ഉൾപ്പെട്ടിട്ടുള്ളതായി സൂചന. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഇടപെടലുകളെതുടർന്ന് അന്വേഷണം വഴിമുട്ടിയ അവസ്ഥയിലാണ്. കേസിൽ പെൺകുട്ടിയുടെ അടുത്ത ബന്ധുക്കളായ യുവതികളുൾപ്പെടെ എട്ടുപേരാണ് പിടിയിലായത്. കേസ് ഇവരിൽ ഒതുക്കി അന്വേഷണം അവസാനിപ്പിക്കാനാണ് പൊലീസ് നീക്കം. പെൺകുട്ടിയുമായി അടുപ്പമുണ്ടായിരുന്ന പനയം സ്വദേശിയായ യുവാവിനെ പൊലീസ് ചോദ്യം ചെയ്തെങ്കിലും കാര്യമായ തെളിവൊന്നും ലഭിച്ചില്ല. പെൺകുട്ടി യുവാവിനെതിരെ മൊഴി നൽകാത്തതിനാൽ യുവാവിനെ വിട്ടയച്ചു. ബാങ്ക് ഉദ്യോഗസ്ഥനടക്കമുള്ളവർ ഉൾപ്പെട്ടിട്ടുണ്ടെന്നും സൂചനകൾ […]

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി വിദേശത്തുള്ള പിതാവിന് അയച്ചു കൊടുത്തു ; ബന്ധു അറസ്റ്റിൽ

  സ്വന്തം ലേഖിക വിശാഖപട്ടണം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി വിദേശത്തുള്ള പെൺകുട്ടിയുടെ പിതാവിന് അയച്ചു കൊടുത്ത ബന്ധുവായ യുവാവിനെ പൊലീസ് പിടികൂടി. പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിലാണ് അറസ്റ്റ്. ആന്ധ്രപ്രദേശിലെ ശ്രീകാകുളം സ്വദേശിയായ 28-കാരനായ യുവാവിനെയാണ് പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിൽ പൊലീസ് പിടികൂടിയത്. ദിവസങ്ങൾക്ക് മുമ്പ്് നടന്ന സംഭവം മാതാപിതാക്കൾ കഴിഞ്ഞദിവസം പൊലീസിൽ പരാതി നൽകിയതോടെയാണ് പുറത്തറിഞ്ഞത്. പതിനാലുവയസ്സുകാരിയായ പെൺകുട്ടിയെ പ്രതി വീടിനടുത്തുള്ള ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയാണ് പീഡിപ്പിച്ചത് പറയുന്നു.തുടർന്ന് പീഡനത്തിന്റെ വീഡിയോ ദൃശ്യങ്ങൾ വിദേശത്തായിരുന്ന പെൺകുട്ടിയുടെ പിതാവിന് അയച്ചുനൽകുകയും […]