play-sharp-fill
ചങ്ങനാശ്ശേരിയിൽ പെട്രോൾ പമ്പ് ജീവനക്കാരന് ക്രൂരമർദ്ദനം ; മർദ്ദനം പമ്പിൽ  മാലിന്യം തള്ളിയത് ചോദ്യം ചെയ്തതിന് ; രണ്ടുപേരെ അറസ്റ്റ് ചെയ്തു

ചങ്ങനാശ്ശേരിയിൽ പെട്രോൾ പമ്പ് ജീവനക്കാരന് ക്രൂരമർദ്ദനം ; മർദ്ദനം പമ്പിൽ മാലിന്യം തള്ളിയത് ചോദ്യം ചെയ്തതിന് ; രണ്ടുപേരെ അറസ്റ്റ് ചെയ്തു

കോട്ടയം: ചങ്ങനാശ്ശേരിയിൽ പെട്രോൾ പമ്പ് ജീവനക്കാരന് ക്രൂരമർദ്ദനം. പെട്രോൾ പമ്പിൽ മാലിന്യം തള്ളിയത് ചോദ്യം ചെയ്തതിനാണ് മർദ്ദനമേറ്റത് .സിസിടിവി ദൃശ്യമടക്കം തെളിവുണ്ടായിട്ടും തൃക്കൊടിത്താനം പൊലീസ് അറസ്റ്റ് ചെയ്ത പ്രതികളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.

ചൊവ്വാഴ്ച വൈകിട്ട് ചങ്ങനാശ്ശേരിക്ക് സമീപം
പായിപ്പാട് വെള്ളാപ്പള്ളി ജംഗ്ഷനിലെ പെട്രോൾ പമ്പ് ജീവനക്കാരനായ ശരത്തിനാണ് മർദ്ദനമേറ്റത്. പെട്ടി ഓട്ടോറിക്ഷയിൽ ഇന്ധനം നിറക്കുന്നതിനിടെ  പായിപ്പാട് സ്വദേശികളായ മനുവും രാഹുലും വണ്ടിയിലുണ്ടായിരുന്ന കരിയില അടക്കമുള്ള മാലിന്യങ്ങൾ പമ്പിൽ തള്ളി. ഇത് ചോദ്യം ചെയ്തതിനെ തുടർന്നാണ് ശരത്തിനെ തല്ലിയത്.  മർദനത്തിൽ ശരത്തിന്‍റെ വലത് കണ്ണിനും കൈയ്ക്കും പരിക്കേറ്റു.

ജീവനക്കാരന്റെ പരാതിയെ തുടർന്ന് തൃക്കൊടിത്താനം പോലീസ്  പ്രതികളെ പിടികൂടുകയും സ്റ്റേഷൻ ജാമ്യത്തിൽ വിടുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group