play-sharp-fill
എന്റെ ഫോൺ നമ്പർ പോൺ ഗ്രൂപ്പുകളിൽ കൊണ്ടിട്ട ഒരു പാർട്ടി നേതാവിനെ കൊണ്ട് ശ്രീ ചിത്ര പൂവർ ഹോമിൽ ഞാൻ 25,000രൂപ അടപ്പിച്ചത്; കരണം പുകച്ചു ഒരെണ്ണം തന്നിട്ട് നിന്നോട് ഞാൻ പറഞ്ഞത് നിനക്ക് ഓർമ്മയുണ്ടോ ‘നിന്റെ അമ്മ തന്നതാണ് എന്ന് കരുതിയാൽ മതി എന്ന് ‘എന്നിട്ടും നീ നന്നായില്ല…; അന്ന് ഇവന്റെ അച്ചൻ വന്ന് കാലുപിടിച്ചപ്പോഴാണ് മാപ്പാക്കിയത്; പോക്‌സോ കേസിൽ പിടിയിലായ ഡിവൈഎഫ്‌ഐ നേതാവിനെതിരെ സംരംഭകയായ യുവതി

എന്റെ ഫോൺ നമ്പർ പോൺ ഗ്രൂപ്പുകളിൽ കൊണ്ടിട്ട ഒരു പാർട്ടി നേതാവിനെ കൊണ്ട് ശ്രീ ചിത്ര പൂവർ ഹോമിൽ ഞാൻ 25,000രൂപ അടപ്പിച്ചത്; കരണം പുകച്ചു ഒരെണ്ണം തന്നിട്ട് നിന്നോട് ഞാൻ പറഞ്ഞത് നിനക്ക് ഓർമ്മയുണ്ടോ ‘നിന്റെ അമ്മ തന്നതാണ് എന്ന് കരുതിയാൽ മതി എന്ന് ‘എന്നിട്ടും നീ നന്നായില്ല…; അന്ന് ഇവന്റെ അച്ചൻ വന്ന് കാലുപിടിച്ചപ്പോഴാണ് മാപ്പാക്കിയത്; പോക്‌സോ കേസിൽ പിടിയിലായ ഡിവൈഎഫ്‌ഐ നേതാവിനെതിരെ സംരംഭകയായ യുവതി

തിരുവനന്തപുരം: മലയിൻകീഴിൽ പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ഡിവൈഎഫ്‌ഐ വിളവൂർക്കൽ മേഖലാ കമ്മിറ്റി പ്രസിഡന്റായ ജെ.ജിനേഷിനെതിരെ(29) മുമ്പും സമാന പരാതികൾ ഉയർന്നതായി വിവരം. ലഹരിക്കെതിരേ പ്രവർത്തിക്കുന്ന യുവനേതാവായ ജിനേഷിന്റെ മൊബൈൽഫോണിൽ മുപ്പതോളം സ്ത്രീകളുമായി ലൈം​ഗികബന്ധത്തിലേർപ്പെടുന്ന വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് ഞെട്ടി. ഇത് കൂടുതൽ സാങ്കേതികപരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. നിരന്തരം സ്ത്രീകളെ കെണിയിൽ വീഴ്‌ത്തുന്നയാളാണ് ഇയാളെന്നെ സൂചനകളാണ് പുറത്തുവരുന്നത്

ജിനേഷ് ഉൾപ്പെടെ എട്ടുപേരെയാണ് പോക്‌സോ നിയമപ്രകാരം മലയിൻകീഴ് പൊലീസ് അറസ്റ്റു ചെയ്തത്. ജിനേഷിനെതിരെ അയൽവാസിയും സംരംഭകയുമായ ശ്രീലക്ഷ്മി അജേഷ്‌ ഫേസ്‌ബുക്കിൽ കുറിപ്പിട്ടു. ആറു വർഷം മുൻപുള്ള സംഭവമാണ് ശ്രീലക്ഷ്മി പറയുന്നത്.

2016 ൽ ശ്രീലക്ഷ്മിയുടെ ഫോൺനമ്പർ ജിനേഷ് ഒരു പോൺഗ്രൂപ്പിൽ ഇടുകയായിരുന്നു. തൊട്ടടുത്ത ദിവസം മുതൽ ഫോൺകോളുകളും സന്ദേശങ്ങളുമെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ നാട്ടുകാരനായ ജിനേഷ് തന്നെയാണ് ഫോൺ നമ്പർ ഗ്രൂപ്പിൽ ഇട്ടതെന്ന് ശ്രീലക്ഷ്മിക്ക് മനസ്സിലായി. കേസ് കൊടുക്കാൻ തീരുമാനിച്ചെങ്കിലും യുവാവിന്റെ അച്ഛൻ വന്ന് ക്ഷമ പറയുകയും പുറത്തറിഞ്ഞാൽ കുടുംബം ഒന്നടങ്കം ആത്മഹത്യ ചെയ്യേണ്ടിവരുമെന്നും പറഞ്ഞതിനാൽ പിന്മാറി. പ്രതിവിധിയായി ശ്രീലക്ഷ്മി മുന്നോട്ടുവെച്ച ആവശ്യം, അഭയയിലോ ശ്രീചിത്രാ ഹോമിലോ ഗാന്ധിഭവനിലോ 25,000 രൂപ അടച്ച് സംഭാവന രസീത് ഏൽപിക്കണമെന്നാണ്. മകൻ ജയിലിൽ കിടക്കാതിരിക്കാൻ അവന്റെ അച്ഛൻ ഈ ആവശ്യം അംഗീകരിച്ചു. ഈ രസീത് ഉൾപ്പെടെ ശ്രീലക്ഷ്മി ഫേസ്‌ബുക്കിൽ മുമ്പ് പങ്കുവെച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശ്രീലക്ഷ്മിയുടെ ഫേസ്‌ബുക്ക് കുറിപ്പ്

ചില വൈരാഗ്യങ്ങൾ… അത് ഭഗവാന്റെ മുന്നിലാണ് വെക്കുക… നീതിമാനോടൊപ്പം ഭഗവാൻ നിന്നിരിക്കും. ഇതു പോലൊരു ഡിസംബർ 6 കൊല്ലം മുന്നേ നിങ്ങൾക്ക് പലർക്കും ഒന്നോർത്താൽ ഓർമ കിട്ടും. എന്റെ ഫോൺ നമ്പർ പോൺ ഗ്രൂപ്പുകളിൽ കൊണ്ടിട്ട ഒരു പാർട്ടി നേതാവിനെ കൊണ്ട് ശ്രീ ചിത്ര പൂവർ ഹോമിൽ ഞാൻ 25,000രൂപ അടപ്പിച്ചത്.. അന്നേനെ കൊന്നു കളയും കാല് വെട്ടും കൈ വെട്ടും എന്ന് പറഞ്ഞു വന്നപാർട്ട കാരന്റെയോ പേര് പാർട്ടിയുടെയോ പേര് ഞാൻ പറഞ്ഞില്ല… പറയാത്തതിന്റെ കാരണം ഇവന്റെ അച്ഛൻ മോളെ പറ്റിപ്പോയി, മോള് പറയുന്നത് എന്തും ഞാൻ ചെയ്യാം, ഇത് പുറത്തു അറിഞ്ഞാൽ ഞങ്ങൾ കുടുംബത്തോടെ ആത്മഹത്യ ചെയ്യും എന്ന് പറഞ്ഞതുകൊണ്ടാണ്… ഇന്ന് അതേ ഡിസംബറിൽ അവൻ അറസ്റ്റിൽ ആയിരിക്കുന്നു…

ഇവനോട് കൂടുതൽ പറയുന്നില്ല… ഒന്നേ പറയാനുള്ളൂ.. 6 കൊല്ലം മുന്നേ കഷ്ടപ്പാടും ഗതികേട്ടും കൊണ്ട് ജീവിതം രണ്ടറ്റം കൂട്ടി മുട്ടിക്കാൻ ഞാൻ നെട്ടോട്ടം ഓടുമ്പോൾ ചേച്ചി എന്ന് തികച്ചു നീ വിളിക്കാത്ത, മോനെ എന്ന് മാത്രം ഞാൻ വിളിച്ച എന്റെ നമ്പർ നീ പോൺ ഗ്രൂപ്പിൽ കൊണ്ടിട്ടു.. അന്ന് കാശ് പൂവർ ഹോമിൽ അടച്ചിട്ടു വന്നപ്പോ ഞാൻ കരണം പുകച്ചു ഒരെണ്ണം തന്നിട്ട് നിന്നോട് ഞാൻ പറഞ്ഞത് നിനക്ക് ഓർമ്മയുണ്ടോ ‘നിന്റെ അമ്മ തന്നതാണ് എന്ന് കരുതിയാൽ മതി എന്ന് ‘
എന്നിട്ടും നീ നന്നായില്ല… ഇപ്പോ നിന്റെ കുടുംബത്തിന് ആത്മഹത്യ ചെയ്യണ്ടേ? അന്ന് ഒരു മോശം പെണ്ണായി എന്നേ മാറ്റാൻ നിനക്ക് തോന്നിയത് എന്തുകൊണ്ട് എന്നെനിക്കു ഇന്നും അറിയില്ല.. കാരണം അന്ന് ഞാൻ നിന്നെ മോനെ എന്ന് വിളിക്കുമ്പോൾ നീ എനിക്കൊരു കുഞ്ഞു കുട്ടിയായിരുന്നു.. അങ്ങനെ ഞാൻ കണ്ടിട്ടുള്ളൂ…

അന്ന് ഞാൻ പറഞ്ഞു പാർട്ടി ഇവനെ ഇപ്പോ പുറത്താക്കിയില്ലെങ്കിൽ ഇവൻ നാടിനു തന്നെ ഭീഷണി ആകുമെന്ന്, ഇവന്റെ അമ്മക്ക് പോലും വീട്ടിൽ കിടന്നുറങ്ങാൻ പറ്റില്ല എന്ന്… പിന്നെ അന്നത്തെ എന്റെ അതേ നമ്പർ തന്നെയാണ് ഇന്നും എന്റെ പെഴ്‌സ്‌നൽ നമ്പർ. മാറ്റിയിട്ടില്ല.. കാരണം നിന്നെ പോലെ ഒക്കെ പോലുള്ള ഊളകളുടെ കുന്തളിപ്പ് കണ്ട് പേടിച്ചു ഓടുന്നവരല്ല നട്ടെല്ലുള്ള പെണ്ണ്..

അപ്പോ ഇനി ഉണ്ട ഒക്കെ sorry ചപ്പാത്തി ഒക്കെ തിന്നു കൊഴുത്തു ഇറങ്ങി വാ.. നാട്ടിൽ ഇനിയും പെങ്കൊച്ചുങ്ങൾ ഉണ്ടല്ലോ… ലഹരി വിരുദ്ധ പ്രസ്ഥാനത്തിന് നേതൃത്വം കൊടുക്കുന്ന കഞ്ചാവ് കുമാരാ…

2016ൽ ശ്രീലക്ഷ്മി എഴുതിയ കുറിപ്പ്

എനിക്ക് വിലയിടാൻ വന്നവന് ഞാൻ കൊടുത്ത പണി( സ്ത്രീകളുടെ ഫോൺ നമ്പർ കാണുമ്പോൾ ഉള്ള ചൊറിച്ചിലിനു ഇതേ മരുന്നുള്ളൂ)

ഈ അടുത്ത ദിവസം അപരിചിതമായ നമ്പറിൽ നിന്ന് എനിക്കൊരു കാൾ വന്നു..എന്നെ അവനു കാണണം …എത്ര രൂപയ്ക്കു എന്നെ കിട്ടും എന്നതായിരുന്നു ചോദ്യം? പിന്നെ തുരുതുരെ calls ഉം മെസ്സേജുകളും തന്നെ.. ഫോൺ എടുക്കാതെയായി …ഫോൺ ഓഫ് ചെയ്ത് വേക്കേണ്ട അവസ്ഥയായി… ആദ്യംഒരു അന്ധാളിപ്പ് തോന്നി… പിന്നെ വന്ന നമ്പറുകളിലൊന്നിൽ ഞാൻ തിരിച്ചു വിളിച്ചു .. ഞാനെന്റെ പ്രൊഫൈൽ അവനെ പറഞ്ഞു മനസ്സിലാക്കി..ഇടയ്ക്കു കണക്കിന് കൊടുക്കുകയും ചെയ്തു….അപ്പോഴേക്കും അവൻ പേടിച്ചു വിറച്ചു കാലു പിടിക്കാനും കരയാനും തുടങ്ങി..അവൻ എന്റെ നമ്പർ കിട്ടിയ വഴി പറഞ്ഞു..എന്റെ നാട്ടുകാരനായ ഒരു ‘ മോൻ” എന്റെ നമ്പർ ഒരു ഗ്രൂപ്പിൽ ഇട്ടു ..സൂപ്പർ സാധനമാണ് എന്ന അടിക്കുറിപ്പോടെ…ഗ്രൂപ്പിൽ നിന്ന് ഉടൻ തന്നെ എന്നെ അറിയുന്ന കുട്ടികളും ചേച്ചിയായ എന്നെ വിളിച്ചു പറഞ്ഞു…സ്‌ക്രീൻ ഷോട്ടും അയച്ചു തന്നു…എന്റെ നാട്ടുകാരനായ …എന്നെ ചേച്ചീന്നു തികച്ചു വിളിക്കാതെ …എന്നെ കാണുമ്പോ തന്നെ ബഹുമാനിച്ചു വില്ലു പോലെ വളയുന്ന പൊന്നു മോൻ …കേസ് കൊടുക്കാൻ ഞാൻ തീരു മാനിച്ചു.. എങ്ങനെയോ ഇതറിഞ്ഞ് അഖിലേന്ത്യാ പാർട്ടിയുടെ യുവജനപ്രസ്ഥാനത്തിലെ ചില പ്രവർത്തകർ എന്നെ വിളിച്ചു…അന്നേരം ആണ് ഈ പൊന്നുമോൻ പാർട്ടിയുടെ ആ സ്ഥലത്തെ സെക്രട്ടറി ആണെന്ന് ഞാൻ അറിയുന്നത്.

ഇത്തരം സ്ത്രീലമ്പടന്മാരേയും ആഭാസന്മാരേയും ആണോ പാർട്ടി നേതൃസ്ഥാനത്ത് പ്രതിഷ്ഠിച്ചിരിക്കുന്നത് എന്നും ഒരു സ്ത്രീയായ എന്നെ അപമാനിച്ച ”പൊന്നും കുടത്തിനെ ”പാർട്ടിയിൽ നിന്ന് പുറത്താക്കണം എന്നും ഞാൻ പറഞ്ഞു…ഊണും ഉറക്കവും ഇല്ലാതെ കഷ്ടപ്പെട്ട് പഠിച്ച് ജീവിതം പൊരുതി നേടിയ ഒരു സ്ത്രീയാണ് ഞാൻ. ഒരിടത്തും ഞാനെന്റെ അഭിമാനത്തേയോ സ്ത്രീത്വത്തേ യോ മുറിവേൽപ്പിച്ചിട്ടില്ല… ഒരുത്തനേയും ഞാനെന്റെ അഭിമാനത്തെ തൊട്ടു കളിക്കാൻ പോയിട്ട്… വൃത്തികെട്ട കണ്ണു കൊണ്ട് ഒന്നു നോക്കാൻ പോലും ഞാൻ അനുവദിക്കില്ല… നിയമപരമായി ഞാൻ മുന്നോട്ടു നീങ്ങാൻ ഉറപ്പിച്ചു..എന്നാൽ ഇന്നലെ ഈ പൊന്നുമോന്റെ അച്ഛൻ എന്റെ വീട്ടിൽ വന്നു എന്നോട് ക്ഷമ പറഞ്ഞു …കാലു പിടിക്കാൻ പോലും ആ അച്ഛൻ തയ്യാറായി.. എന്റെ അച്ഛന്റെ പ്രായമുള്ള ഒരാളുടെ അപേക്ഷ കേട്ടില്ലാന്നു വെക്കാൻ എന്റെ മനസ്സ് അനുവദിച്ചില്ല..അതുകൊണ്ട് ഞാൻ compromise ണ് തയ്യാറായി… എന്നാൽ എന്റെ സ്ത്രീത്വ ത്തിന് വിലയിട്ടവന് മുഖമ ടച്ചു ഒന്ന് കൊടുക്കണം എന്ന് തോന്നി ..പക്ഷെ അതുകൊണ്ട് ആർക്കു എന്ത് പ്രയോജനം….അതിനാൽ ഞാൻ ഒരു പ്രതിവിധി കണ്ടു

എന്നെ അപമാനിക്കാൻ ശ്രമിച്ച പൊന്നു മോനോട് ഞാൻ പറഞ്ഞു… ‘ എന്നോട് നീ ചെയ്ത തെറ്റിന് പ്രായശ്ചിത്തമായി അഭയയിലോ, ശ്രീ ചിത്ര ഹോമിലോ, ഗാന്ധിഭവനിലോ 25,000/- രൂപ ജ ……….ൻ എന്ന നിന്റെ പേരിൽ സംഭവന നൽകി രസീത് എന്നെ ഏൽപ്പിക്കണം .. അല്ലെങ്കിൽ ഞാൻ നിയമനടപടികളുമായി മുന്നോട്ടു പോകും” മകൻ ജയിലിൽ കിടക്കാതിരിക്കാൻ അവന്റെ അച്ഛൻ… മറ്റു മാർഗ്ഗങ്ങൾ ഒന്നും ഇല്ലാന്ന് കണ്ടപ്പോൾ എന്റെ ഡിമാന്റ് അംഗീകരിച്ചു..
”ഇന്നവൻ ശ്രീ ചിത്ര ഹോമിൽ 25,000 രൂപ സംഭാവനയായി അടച്ചു.. ‘ ഇതു കൊണ്ടെങ്കിലും അവൻ നല്ല വഴി നടന്ന് നന്നായി ജീവിച്ചോട്ടെ…. എന്നു കരുതി പേര് പറഞ്ഞ് ഞാൻ നാണം കെടുത്തുന്നില്ല… എന്നാലും കരണം പൊട്ടിച്ച് ഒന്നു കൊടുത്തു വിട്ടിട്ടുണ്ട്.. ഇതു ഞാൻ ഇവിടെ അവസാനിപ്പിക്കുന്നു.. ഇതിന്റെ പേരിൽ ഉഡായിപ്പുമായി ഇറങ്ങിയാൽ മനുഷ്യത്വം എന്നൊന്ന് ഞാനിനി കാണിക്കത്തില്ല

ശ്രീചിത്ര ഹോമിന് സംഭവന നൽകിയ 25000/- രൂപയുടെ രസീതും ഞാൻ നിങ്ങൾക്ക് മുന്നിൽ വയ്ക്കുന്നു..പാർട്ടിയിൽ നിന്നും പൊന്നുമോനെ പുറത്താക്കി കൊണ്ടുള്ള പാർട്ടി മീറ്റിംഗിന്റെ മിനിറ്റ്‌സും 8 മണിക്ക് എനിക്ക് അയച്ചു തരാമെന്ന് പറഞ്ഞിട്ടുണ്ട്..

NB : നാളെ ക്കഴിഞ്ഞ് ഈ നെറികെട്ടവനെ പാർട്ടി തിരിച്ചു എടുക്കുമോ എന്നെനിക്കറിയില്ല.. അങ്ങനെയാണെങ്കിൽ പാർട്ടിക്ക് ഒരിക്കലും തീരാത്ത കളങ്കമായിത്തീരുന്ന പീഡനകഥകൾ നമുക്ക് കേൾക്കാം. അല്ലേൽ കാണാം.. വീടു കയറി വെട്ടുന്ന സ്വഭാവമാണത്രേ ഇവന്… ക്രിമിനൽ പശ്ചാത്തലവും സ്വഭാവവും ഉള്ള ഇവനെ ഇത്രയും നാൾ പാർട്ടി കൊണ്ടു നടന്നതു തന്നെ തീർത്തും അപഹാസ്യമാണ്… സ്ത്രീ സുരക്ഷ ഉറപ്പാക്കേണ്ട യുവജനപ്രസ്ഥാനങ്ങൾ ഇങ്ങനെ അധ:പതിക്കുന്നത് തികച്ചും ലജ്ജാവഹമാണ്