കോട്ടയം നഗരസഭാ കൗൺസിലർമാർക്ക് കോൺഗ്രസ്‌ നേതൃത്വത്തിന്റെ കത്രിക പൂട്ട്‌ ; ഇങ്ങനെയൊന്നും പോയാൽ പറ്റില്ല ; ഒരുമിച്ച് നിന്നില്ലങ്കിൽ കർശന നടപടി; കാലുവാരുമെന്ന പേടിയിൽ മൊബൈൽ ഫോണുകൾ ഡി സി സി ഓഫീസിൽ വാങ്ങി വെച്ച ശേഷം  കൗൺസിലർമാരെ വോട്ടെടുപ്പ് ദിവസം ട്രാവലറിൽ നഗരസഭയിലെത്തിച്ച കോൺഗ്രസ് നേതൃത്വം ഭരണത്തിൽ പിടിമുറുക്കുന്നു

കോട്ടയം നഗരസഭാ കൗൺസിലർമാർക്ക് കോൺഗ്രസ്‌ നേതൃത്വത്തിന്റെ കത്രിക പൂട്ട്‌ ; ഇങ്ങനെയൊന്നും പോയാൽ പറ്റില്ല ; ഒരുമിച്ച് നിന്നില്ലങ്കിൽ കർശന നടപടി; കാലുവാരുമെന്ന പേടിയിൽ മൊബൈൽ ഫോണുകൾ ഡി സി സി ഓഫീസിൽ വാങ്ങി വെച്ച ശേഷം കൗൺസിലർമാരെ വോട്ടെടുപ്പ് ദിവസം ട്രാവലറിൽ നഗരസഭയിലെത്തിച്ച കോൺഗ്രസ് നേതൃത്വം ഭരണത്തിൽ പിടിമുറുക്കുന്നു

സ്വന്തം ലേഖകൻ

കോട്ടയം : നഗരസഭയിൽ ഭരണപക്ഷത്തുള്ള കോൺഗ്രസ് കൗൺസിലർമാർ തമ്മിലുള്ള അടിയ്‌ക്ക്‌ കത്രിക പൂട്ടിട്ട്‌ ജില്ലാ കോൺഗ്രസ്‌ നേതൃത്വം. ചെയർപേഴ്‌സണും, വൈസ്‌ ചെയർമാനും തമ്മിലും, കൗൺസിലർമാർ തമ്മിലും കഴിഞ്ഞ നാളുകളിൽ ഉണ്ടായ അടിയുടെ പശ്‌ചാത്തലത്തിലാണ്‌ കർശന നിർദ്ദേശവുമായി ജില്ലാ കോൺഗ്രസ്‌ നേതൃത്വം രംഗത്ത്‌ വന്നത്‌.

എല്ലാ കാര്യങ്ങളും പാർലമെന്ററി യോഗത്തിൽ ചർച്ചചെയ്യണം. ഗൗരവമുള്ള കാര്യങ്ങൾ ജില്ലാ നേതൃത്വവുമായിട്ട്‌ ആലോചിച്ച്‌ വേണം തീരുമാനമെടുക്കാൻ ചെയർപേഴ്‌സണും, വൈസ്‌ ചെയർമാനും, അംഗങ്ങളും ഒരുപോലെ പ്രവർത്തിക്കണം. ആരെങ്കിലും വിമതസ്വരമുയർത്തിയാൽ എത്ര മുതിർന്ന അംഗമാണേലും നടപടിയുണ്ടാകുമെന്നാണ് ജില്ലാ കോൺഗ്രസ്‌ പ്രസിഡന്റ്‌ പറഞ്ഞിരിക്കുന്നത്‌.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അവിശ്വാസത്തിന്‌ മുൻപ് ഭരണസമിതിയിൽ ഉടലെടുത്ത പ്രശ്‌നത്തിന്‌ പരിഹാരം കാണാൻ ജില്ലാ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ നാട്ടകം സുരേഷ്‌ അടക്കമുള്ളവർ ശ്രമിച്ചിരുന്നില്ല എന്ന്‌ വലിയ ആക്ഷേപം ഉയർന്നിരുന്നു.

നഗരസഭയിലെ മുൻ കൗൺസിലർ കൂടിയാണ്‌ നാട്ടകം സുരേഷ്‌. ഈരാറ്റുപേട്ടയിലേയും, കോട്ടയത്തേയും യുഡിഎഫ്‌ ഭരണം പോയത്‌ വലിയ വിവാദമായിരുന്നു. ഇത് യുഡിഎഫിൽ വലിയ പ്രതിസന്ധിക്ക് ഇടവരുത്തിയിരുന്നു. കോട്ടയത്തും ഈരാറ്റുപേട്ടയിലേയും തമ്മിലടി കോൺഗ്രസിന് വലിയ തലവേദന ഉണ്ടാക്കിയിരുന്നു.ഇതാണ്‌ ഇത്തവണ ശക്തമായി നിലപാടെടുക്കാൻ കോൺഗ്രസ്‌ നേതൃത്വത്തെ പ്രേരിപ്പിച്ചത്‌. എന്നാൽ നഗരസഭയിലെ വിഭാഗീയതയ്‌ക്ക്‌ ഒരു കുറവ് വന്നിട്ടുണ്ടോ എന്നത്‌ കാത്തിരുന്നു കാണേണ്ടതാണ്‌.

എൽ ഡി എഫും യു ഡി എഫും ഒപ്പത്തിനൊപ്പം നിൽക്കുന്ന നഗരസഭയിൽ കൗൺസിലർമാർ കാല് വാരുമോ എന്ന ഭയത്താൽ മൊബൈൽ ഫോണുകൾ ഡിസിസി ഓഫീസിൽ വാങ്ങി വെച്ച ശേഷം ട്രാവലറിലാണ് കൗൺസിലർമാരെ നഗരസഭയിലേക്ക് വോട്ടെടുപ്പ് ദിവസം എത്തിച്ചത്.

സി പി എം അംഗം ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിലായതോടെ യു ഡി എഫ് കഷ്ടിച്ച് രക്ഷപെടുകയായിരുന്നു.രണ്ടാം വട്ടവും ഭരണം കിട്ടിയതിന് തൊട്ടുപിന്നാലെ നഗരസഭയിൽ മൂപ്പിലാൻ തർക്കം തുടങ്ങിയതായാണ് അറിയാൻ കഴിയുന്നത്