പതിനഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി; 58 വയസ്സുകാരന് 12 വർഷം കഠിന തടവും 50,000 രൂപ പിഴയും.
സ്വന്തം ലേഖകൻ
കട്ടപ്പന ∙ പതിനഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ 58 വയസ്സുകാരന് 12 വർഷം കഠിന തടവും 50,000 രൂപ പിഴയും. കരുണാപുരം തുണ്ടംപുരയിടത്തിൽ ഫിലിപ്പോസിനെ ആണ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരുവർഷം കൂടി തടവ് അനുഭവിക്കണം.
പിഴത്തുക പീഡനത്തിന് ഇരയായ കുട്ടിക്കു നൽകാനും കട്ടപ്പന ഫാസ്റ്റ് ട്രാക്ക് സ്‌പെഷൽ കോടതി ജഡ്ജി ഫിലിപ്പ് തോമസ് വിധിച്ചു. രണ്ടാം പ്രതിയായിരുന്ന ഫിലിപ്പോസിന്റെ ഭാര്യയെ വിട്ടയച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
2017ൽ കമ്പംമെട്ട് പൊലീസ് ആണ് കേസ് റജിസ്റ്റർ ചെയ്തത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഭാര്യയുടെ സഹായത്തോടെ വീട്ടിൽ എത്തിച്ച് ഫിലിപ്പോസ് പീഡിപ്പിച്ചെന്നായിരുന്നു കേസ്.നെടുങ്കണ്ടം സി ഐ ആയിരുന്ന റജി എം കുന്നിപ്പറമ്പനാണ് കേസ് അന്വേഷിച്ച് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സുസ്മിത ജോൺ ഹാജരായി.
Third Eye News Live
0