play-sharp-fill
പ്രാര്‍ത്ഥനയ്ക്കിടെ ഉറങ്ങിപ്പോയെന്ന് പറഞ്ഞ്  അനാഥാലയത്തിലെ വൃദ്ധയെ ചൂരല്‍ കൊണ്ട് അടിച്ചു;  അനാഥാലയം  നടത്തിപ്പുകാരനെതിരെ കേസെടുത്ത് പോലീസ്

പ്രാര്‍ത്ഥനയ്ക്കിടെ ഉറങ്ങിപ്പോയെന്ന് പറഞ്ഞ് അനാഥാലയത്തിലെ വൃദ്ധയെ ചൂരല്‍ കൊണ്ട് അടിച്ചു; അനാഥാലയം നടത്തിപ്പുകാരനെതിരെ കേസെടുത്ത് പോലീസ്

സ്വന്തം ലേഖകൻ

കൊല്ലം: കൊല്ലം അഞ്ചലില്‍ അനാഥാലയത്തിലെ അന്തേവാസിയായ വയോധികയെ ചൂരല്‍ വടികൊണ്ട് അടിച്ചയാള്‍ക്കെതിരെ പോലീസ് കേസെടുത്തു. അഞ്ചല്‍ അര്‍പ്പിത സ്നേഹാലയം മേധാവി അഡ്വ. സജീവനെതിരെയാണ് കേസ്. പ്രാര്‍ത്ഥനയ്ക്കിടെ ഉറങ്ങിപ്പോയെന്ന് ആരോപിച്ചാണ് അനാഥാലയത്തിലെ വൃദ്ധയെ ചൂരല്‍ കൊണ്ട് ഇയാള്‍ മര്‍ദ്ദിച്ചത്. ഇതിന്റെ വീഡിയോ പുറത്തു വന്നതോടെയാണ് സജീവനെതിരെ പോലീസ് കേസെടുത്തത്.

ആരോഗ്യസ്ഥിതി തീരെ മോശമായ മറ്റൊരു വയോധികയോട് പരുഷമായ വാക്കുകള്‍ ഉപയോഗിച്ചുള്ള ശകാരവും ഭീഷണിയുമുണ്ട് പ്രചരിക്കുന്ന ദൃശ്യങ്ങളില്‍. 20 ലേറെ അന്തേവാസികള്‍ സ്നേഹാലയത്തിലുണ്ട്. കഴിഞ്ഞ ഓഗസ്റ്റിലാണ് കേസിന് കാരണമായ സംഭവം നടന്നത്. സ്ഥാപനത്തിലെ മുന്‍ ജീവനക്കാരനായ ഏരൂര്‍ സ്വദേശി ജസീം സലീമാണ് ഈ ദൃശ്യങ്ങള്‍ ചിത്രീകരിച്ച്‌ പുറത്തു വിട്ടത്. ഇത് സംബന്ധിച്ച്‌ ഡി ജി പി അടക്കമുള്ളവര്‍ക്കും ഇയാള്‍ പരാതിയും നല്‍കിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

താന്‍ ആരെയും മര്‍ദ്ദിച്ചിട്ടില്ലെന്നും ജോലിയില്‍ നിന്ന് പിരിച്ചുവിടപ്പെട്ട മുന്‍ജീവനക്കാരന്‍ വ്യാജ പ്രചാരണം നടത്തുകയാണെന്നാണ് സ്ഥാപന മേധാവി കൂടിയായ സജീവന്റെ വിശദീകരണം. ഐപിസി 324 അനുസരിച്ചാണ് സജീവനെതിരെയുള്ള കേസ്.