കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കള്ളന്മാരുടെയും കൊള്ളക്കാരുടെയും പ്രധാന ഒളിത്താവളം..!! ഒ പി ടിക്കറ്റ് ഉണ്ടെങ്കിൽ  ആർക്കും സുരക്ഷിതമായി കഴിയാം ; ഡോക്ടറെ ആക്രമിക്കാൻ ശ്രമിച്ച സംഭവത്തിൽ പൊലീസുകാർക്ക്  വീഴ്ച ഉണ്ടായതായി ഡോക്ടർമാർ ; പരിക്കുമായി എത്തിയ പ്രതി ഡോക്ടറെ ബലാൽസംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയിട്ടും പരാതി നല്കിയത്  24 മണിക്കൂർ കഴിഞ്ഞ് ;   മെഡിക്കൽ കോളേജ് ആശുപത്രി അധികൃതരുടെ ഭാഗത്തുണ്ടായത് ഗുരുതര വീഴ്ച;  ആരോഗ്യ പ്രവർത്തകർക്ക് സുരക്ഷ ഉറപ്പാക്കുമെന്ന് പറഞ്ഞ  ആരോഗ്യമന്ത്രി എവിടെ?

സ്വന്തം ലേഖകൻ

കോട്ടയം: മെഡിക്കൽ കോളേജിൽ ചികിത്സയ്ക്ക് എത്തിച്ച യുവാവ് വനിതാ ഡോക്ടറെ ആക്രമിക്കാൻ ശ്രമിച്ച സംഭവത്തിൽ പോലീസുകാർക്ക് ഗുരുതര വീഴ്ച ഉണ്ടായതായി ഡോക്ടർമാരുടെ ആരോപണം

കോട്ടയം മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. പത്തനംതിട്ട സീതത്തോട് പുതുപ്പറമ്പിൽ ജോയ് മകൻ ബിനു (42) ആണ് ആശുപത്രിയില്‍ സംഘര്‍ഷമുണ്ടാക്കിയത്.

അക്രമാസക്‌തനായ ഇയാള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്‌ടറെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു.

തുടര്‍ന്ന് ജീവനക്കാ‌ര്‍ ഇയാളെ കെട്ടിയിട്ടു. പൊലീസുകാ‌ര്‍ നില്‍ക്കെയാണ് ബിനു അസഭ്യം പറഞ്ഞതെന്ന് വനിതാ ഡോക്‌ടര്‍ പറയുന്നു. കൊല്ലുമെന്നും ബലാത്സംഗം ചെയ്യുമെന്നും ബിനു ഭീഷണിപ്പെടുത്തിയതായി വനിതാ ഡോക്‌ടര്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് പോലീസിൽ അന്ന് തന്നെ പരാതി നൽകിയിട്ടും മൊഴിയെടുക്കാൻ എത്തിയത് ഇന്നലെ ഉച്ചതിരിഞ്ഞ് ആണെന്നും ആരോപണമുണ്ട്

ശനിയാഴ്ച പുലർച്ചെ ഉണ്ടായ അക്രമ സംഭവങ്ങളിൽ ഇന്നലെ വൈകിട്ട് മാത്രമാണ് പരാതി നല്കാൻ ആശുപത്രി അധികൃതർ തയ്യാറായത്. അക്രമ സംഭവം നേരിൽ കണ്ടെങ്കിലും പ്രതിയെ പിടികൂടാൻ എയ്ഡ് പോസ്റ്റിലുണ്ടായിരുന്ന പോലീസുകാർ തയ്യറായുമില്ല. ഇതോടെ രണ്ട് മണിക്കൂറിലധികം നേരം ആശുപത്രി വിറപ്പിച്ച പ്രതി ആശുപത്രിയിൽ നിന്ന് കടന്നുകളയുകയും ചെയ്തു

ഏറ്റുമാനൂര്‍ പൊലീസാണ് ബിനുവിനെ ആശുപത്രിയില്‍ കൊണ്ടുവന്നത്.പരിക്കേറ്റ നിലയില്‍ വഴിയില്‍ കണ്ടതിനെത്തുടര്‍ന്നാണ് പോലീസ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത് എന്നാണ് വിവരം.

സംഭവത്തിനുശേഷം ആശുപത്രിയിൽ നിന്നും രക്ഷപ്പെട്ട പ്രതിയെ കുറിച്ച് യാതൊരു വിവരവുമില്ലാതെ ഇരുട്ടിൽ തപ്പുകയാണ് പൊലീസ്.

അതേസമയം വനിതാ ഡോക്ടർക്ക് നേരെ അക്രമസംഭവം ഉണ്ടായതിന് പിന്നാലെ ആശുപത്രിയ്ക്കെതിരെയും പൊലീസുകാർക്കെതിരെയും ഗുരുതര ആരോപണങ്ങളാണ് ഉയരുന്നത്. ക്രിമിനലുകളുടെ പ്രധാന ഒളിത്താവളമാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി. ഒ പി ടിക്കറ്റ് എടുത്താൽ ഏതൊരാൾക്കും സുഖമായി ആശുപത്രിയിൽ ആഴ്ചകളോളം കഴിയാം. സൗജന്യഭക്ഷണവും കിടക്കാൻ സൗകര്യവും ലഭിക്കും. എവിടുന്നു വന്നു എങ്ങോട്ട് പോകുന്നുവെന്ന് എന്നൊന്നും ആരും തിരക്കാനില്ല. എല്ലാം തോന്നിയ പടി.

ജില്ലയിലെ മിക്ക ക്രിമിനൽ കേസുകളിലെ പ്രതികളെയും പിടികൂടുന്നത് കോട്ടയം മെഡിക്കൽ കോളേജിനു കോമ്പൗണ്ടിനകത്തും സമീപപരിസരത്തുനിന്നുമാണ്.

കള്ളന്മാരുടെയും കൊള്ളക്കാരുടെയും വിഹാര കേന്ദ്രമായി ആശുപത്രി മാറിയിട്ടും അധികാരികൾക്കും പൊലീസുകാർക്കും യാതൊരു കുലുക്കവുമില്ല.
ആശുപത്രികളിൽ ആരോഗ്യ പ്രവർത്തകർക്ക് സുരക്ഷ ഉറപ്പാക്കുമെന്ന് പറഞ്ഞ ആരോഗ്യമന്ത്രിയെ പിന്നെ ആ വഴിക്ക് കണ്ടിട്ടുമില്ല.