മൂന്നാറില്‍ വീണ്ടും പടയപ്പയുടെ പരാക്രമം; ഇക്കോ പോയിന്റിനടുത്തുള്ള മൂന്ന് കടകള്‍ തകര്‍ത്ത് കൊമ്പന്‍

മൂന്നാറില്‍ വീണ്ടും പടയപ്പയുടെ പരാക്രമം; ഇക്കോ പോയിന്റിനടുത്തുള്ള മൂന്ന് കടകള്‍ തകര്‍ത്ത് കൊമ്പന്‍

സ്വന്തം ലേഖിക

ഇടുക്കി: മൂന്നാര്‍ ടൗണില്‍ എത്തുന്ന വിനോദസഞ്ചാരികള്‍ക്കും പ്രദേശവാസികള്‍ക്കും ഒരുപോലെ പരിചിതനായ കാട്ടാന പടയപ്പ ഇന്നലെ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട്.

മൂന്നാര്‍ ഇക്കോ പോയിന്റിന് സമീപത്താണ് കൊമ്പനിറങ്ങിയത്. ഏറെനേരം മൂന്നാര്‍-മാട്ടുപ്പെട്ടി റോഡില്‍ ഗതാഗത തടസം സൃഷ്‌ടിച്ച ആന ഇക്കോ പോയിന്റിലെ മൂന്ന് കടകളും തകര്‍ത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദിവസങ്ങള്‍ക്ക് മുൻപ് മൂന്നാര്‍ നെറ്റിമേട് ഭാഗത്ത് ഇറങ്ങിയ ആന അതുവഴി തേയില കൊളുന്തുമായി വന്ന ട്രാക്‌ടര്‍ ആക്രമിച്ചിരുന്നു. ട്രാക്‌ടറുടമ സെല്‍വകുമാ‌ര്‍ ആനയെക്കണ്ട് ഇറങ്ങിയോടി രക്ഷപ്പെട്ടു.

ട്രാക്ടറിന് പിൻവശത്ത് പരിശോധിച്ച പടയപ്പ കുറച്ചുസമയം കഴിഞ്ഞ് സ്വയം പിൻവാങ്ങുകയായിരുന്നു.

കഴിഞ്ഞ നവംബറില്‍ ഇതേസ്ഥലത്തെത്തിയ പടയപ്പ കടകള്‍ തകര്‍ക്കുകയും ഇവിടെയെത്തിയ സഞ്ചാരികളെ വിറപ്പിക്കുകയും ചെയ്‌തിരുന്നു. അന്നും മൂന്ന് കടകള്‍ തകര്‍ത്ത പടയപ്പ ഇവിടെ വില്‍പ്പനയ്‌ക്ക് വച്ചിരുന്ന കരിക്കെല്ലാം തിന്നുതീര്‍ത്തു.

കാട്ടാനയെ കണ്ട് വീ‌ഡിയോയെടുക്കാനും മറ്റും ജനംകൂടിയതോടെ ആന പ്രശ്‌നമുണ്ടാക്കുകയായിരുന്നു. സഞ്ചാരികളുടെ ബൈക്കടക്കം അന്ന് ആന തകര്‍ത്തിരുന്നു. പിന്നീട് മാട്ടുപ്പെട്ടി ജലാശയം നീന്തിക്കടന്ന് ആന കാട്ടിലേക്ക് മടങ്ങി.