കോട്ടയം മെഡിക്കൽ കോളേജ് റോഡിൽ അടിപ്പാത;ആശുപത്രിയിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് നിർമാണോദ്ഘാടനം ഏപ്രിൽ 25ന്;ഡോക്ടർമാർക്കും ജീവനക്കാർക്കും ആദരവ്

സ്വന്തം ലേഖകൻ ഗാന്ധിനഗർ: തിരക്കേറിയ കോട്ടയം മെഡിക്കൽ കോളജ് റോഡ് മുറിച്ചുകടക്കാനുള്ള ബുദ്ധിമുട്ട് ഇനി ഇല്ലാതാവുന്നു. റോഡ് മുറിച്ച് കിടക്കാനുള്ള ക്ലേശം ഒഴിവാക്കാൻ ബസ്റ്റാൻഡ് ഭാഗത്തുനിന്ന് മെഡിക്കൽ കോളേജിലേക്ക് പ്രവേശിക്കാനാവുന്ന രീതിയിൽ അടിപ്പാത നിർമ്മിക്കാൻ ഒരുങ്ങുന്നു. ഇതിനെ ഭരണാനുമതി ലഭിച്ചതായും ഉടൻ നിർമ്മാണം ആരംഭിക്കുമെന്നും മന്ത്രി വി എൻ വാസവൻ അറിയിച്ചു. മെഡിക്കൽ കോളേജിൽ എത്തുന്ന രോഗികൾക്ക് അടക്കം വേഗത്തിൽ ആശുപത്രിയിലേക്ക് അടിപ്പാത വഴി എത്താൻ സാധിക്കും. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി വികസന സമിതിയുടെ പദ്ധതിയിലൂടെ ഒരു വർഷം കൊണ്ട് ആയിരം താക്കോൽ […]

കോട്ടയം മെഡിക്കൽ കോളേജ് മോർച്ചറിയിൽ ഫോട്ടോഗ്രാഫറുടെ തീവട്ടിക്കൊള്ള..! ഇൻക്വസ്റ്റ് നടപടികൾക്കായി എത്തിക്കുന്ന മൃതദേഹത്തിന്റെ ഫോട്ടോയെടുക്കുന്നതിന് അമിതചാർജ്; വാർത്ത പുറത്ത് വിട്ടതിന് പിന്നാലെ തേർഡ് ഐ ന്യൂസ് ഓഫീസിൽ ആത്മഹത്യാ ഭീഷണിയുമായി ഏറ്റുമാനൂർ സ്വദേശി

സ്വന്തം ലേഖകൻ കോട്ടയം : കോട്ടയം മെഡിക്കൽ കോളേജ് മോർച്ചറിയിൽ ഫോട്ടോഗ്രാഫറുടെ തീവെട്ടിക്കൊള്ളയെന്ന വാർത്ത പ്രസിദ്ധികരിച്ചതിന് പിന്നാലെ ഇന്ന് രാവിലെ 10 മണിയോടെ തേർഡ് ഐ ന്യൂസ് ഓഫീസിലെത്തി ഏറ്റുമാനൂർ സ്വദേശിയായ ഫോട്ടോഗ്രാഫർ ആത്മഹത്യാ ഭീഷണി മുഴക്കി. തുടർന്ന് 10.30 ന് തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്റർ ഏ .കെ ശ്രീകുമാർ കോട്ടയം വെസ്റ്റ് പൊലീസിൽ ഇത് സംബന്ധിച്ച് പരാതി നല്കി. ആത്മഹത്യയും കൊലപാതകവുമടക്കം പൊലീസിന് സംശയമുള്ള ദുരൂഹമരണങ്ങളുടെ ഇൻക്വസ്റ്റ് തയ്യാറാക്കുന്നതിന്റെ ഭാഗമായി മൃതദേഹങ്ങളുടെ ഫോട്ടോ എടുക്കുന്നതിനാണ് നാലായിരം രൂപ വരെ ഫോട്ടോഗ്രാഫർ […]

അധികൃതരെ കണ്ണുതുറക്കൂ …..! മരുന്നും ഉപകരണങ്ങളുമില്ലാതെ വലഞ്ഞ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി ; ഹൃദയസംബന്ധമായ 8 ശസ്ത്രക്രിയകൾ മാറ്റിവെച്ചു; മരുന്ന് വിതരണം ചെയ്ത ഏജൻസികൾക്ക് നൽകാനുള്ളത് 160 കോടി രൂപ; പനിക്ക് പോലും മരുന്നില്ലാത്ത ആശുപത്രിയിൽ ജീവനക്കാർക്ക് സൂംബാ ഡാൻസ് നടത്തി കൂത്താടാൻ അവസരമൊരുക്കി അധികൃതർ

സ്വന്തം ലേഖകൻ കോട്ടയം: മരുന്നും ഉപകരണങ്ങളുമില്ലാതെ നട്ടംതിരിയുകയാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി. അടിയന്തര സ്വഭാവമുള്ള ശസ്ത്രക്രിയകൾ മാത്രമാണ് പേരിന് ഇപ്പോൾ നടത്തുന്നത്. ഹൃദയസംബന്ധ മായ 8 ശസ്ത്രക്രിയകളാണ് ഇതുവരെ മാറ്റിവച്ചത്. മരുന്നുകളും ആവശ്യ സാധനങ്ങളും എത്തിക്കുന്ന ഏജൻസികൾ വിതരണം അവസാനിപ്പിച്ചതാണ് പ്രതിസന്ധിക്കു കാരണം. ഒന്നര വർഷത്തെ കുടിശിക ഉൾപ്പെടെ 160 കോടി രൂപയാണ് ഏജൻസികൾക്ക് ആശുപത്രി നൽകാനുള്ളത്. ജീവകാരുണ്യ പദ്ധതിയിൽ ഉൾപ്പെടുത്തി മരുന്നുകളും സാധനങ്ങളും വാങ്ങിയ വകയിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകളാണ് തുക നൽകേണ്ടത്. സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിൽ ഏറ്റവും കൂടുതൽ കുടിശികയുള്ളത് […]