കോട്ടയം മെഡിക്കൽ കോളേജിൽ വെള്ളമില്ല..!! ഒന്നിനും രണ്ടിനും  പോകാനാകാതെ നെട്ടോട്ടമോടി രോഗികളും കൂട്ടിരിപ്പുകാരും..!!   അടിയന്തര ശസ്ത്രക്രിയകൾ അടക്കം മാറ്റിവെച്ചു..! കുലുക്കമില്ലാതെ ആശുപത്രി അധികൃതർ

കോട്ടയം മെഡിക്കൽ കോളേജിൽ വെള്ളമില്ല..!! ഒന്നിനും രണ്ടിനും പോകാനാകാതെ നെട്ടോട്ടമോടി രോഗികളും കൂട്ടിരിപ്പുകാരും..!! അടിയന്തര ശസ്ത്രക്രിയകൾ അടക്കം മാറ്റിവെച്ചു..! കുലുക്കമില്ലാതെ ആശുപത്രി അധികൃതർ

സ്വന്തം ലേഖകൻ

ഗാന്ധിനഗർ : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പേരിനു പോലും ഒരു തുള്ളി വെള്ളമില്ല.ഇന്ന് രാവിലെ ചെയ്യേണ്ടിയിരുന്ന അടിയന്തര ശസ്ത്രക്രിയകൾ അടക്കം മാറ്റിവെച്ചു. പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാനാവാതെ നെട്ടോട്ടമോടുകയാണ് രോഗികളും കൂട്ടിരിപ്പുകാരും. വെള്ളമില്ലാതായിട്ട് മണിക്കൂറുകൾ പിന്നിട്ടിട്ടും അധികൃതർക്ക് യാതൊരു കുലുക്കവുമില്ല.

ഇന്നലെ രാത്രി മുതലാണ് കോട്ടയം മെഡിക്കൽ കോളേജിൽ വെള്ളം മുടങ്ങിയത് . 2500ലധികം കിടപ്പ് രോഗികളും, 4000ത്തോളം കൂട്ടിരിപ്പുകാരും, ഒപിയിൽ ചികിത്സ തേടിയെത്തുന്നവരും ജീവനക്കാരും അടക്കം 15000 ത്തോളം ആളുകളാണ് വെള്ളമില്ലാതെ ബുദ്ധിമുട്ടുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുളിക്കാനോ കുടിക്കാനോ പ്രാഥമിക കാര്യങ്ങൾ നിറവേറ്റാനോ യാതൊരു മാർഗവും ഇല്ല . രാവിലെ അടിയന്തരമായി ചെയ്യേണ്ട ശസ്ത്രക്രിയകൾ വെള്ളമില്ലാത്തതിനാൽ മാറ്റിവെച്ചു.

ടാങ്കറുകളിലും ഫയർഫോഴ്സ് വാഹനങ്ങളിലും കുടിവെള്ളമെത്തിച്ചാണ് എമർജൻസി യൂണിറ്റുകൾ പ്രവർത്തിക്കുന്നത്. എന്നിരുന്നാലും രോഗികൾക്കും ജീവനക്കാർക്കും കൂട്ടിരിപ്പുകാർക്കും ആവശ്യമായ വെള്ളം ഇതുവരെയും ലഭ്യമായിട്ടില്ല. അത്യാവശ്യഘട്ടങ്ങളിൽ ടോയ്ലറ്റ് സൗകര്യമു ഉപയോഗിക്കാൻ സമീപത്തുള്ള സ്വകാര്യ സ്ഥാപനങ്ങളെയാണ് കൂട്ടിരിപ്പുകാർ ആശ്രയിക്കുന്നത്. എന്നാൽ കിടപ്പുരോഗികൾ അടക്കമുള്ളവർക്ക് ടോയ്‌ലറ്റിൽ പോകാനുള്ള സാഹചര്യം മെഡിക്കൽ കോളേജ് അധികൃതർ ഇതുവരെയും ഒരുക്കി നൽകിയിട്ടില്ല.