play-sharp-fill
പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞും പാലാക്കാരുടെ മാണി സാറുമില്ലാത്ത  തിരഞ്ഞെടുപ്പ്; അരനൂറ്റാണ്ടിലേറെ തിരഞ്ഞെടുപ്പുകളുടെ ചുക്കാൻപിടിക്കുകയും തന്ത്രങ്ങള്‍ മെനയുകയും ചെയ്ത രാഷ്ട്രീയ ചാണക്യന്മാർ; കോട്ടയം ഇക്കുറി സാക്ഷ്യംവഹിക്കുന്നത് മറ്റൊരു അങ്കപോരിന്….!

പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞും പാലാക്കാരുടെ മാണി സാറുമില്ലാത്ത തിരഞ്ഞെടുപ്പ്; അരനൂറ്റാണ്ടിലേറെ തിരഞ്ഞെടുപ്പുകളുടെ ചുക്കാൻപിടിക്കുകയും തന്ത്രങ്ങള്‍ മെനയുകയും ചെയ്ത രാഷ്ട്രീയ ചാണക്യന്മാർ; കോട്ടയം ഇക്കുറി സാക്ഷ്യംവഹിക്കുന്നത് മറ്റൊരു അങ്കപോരിന്….!

കോട്ടയം: പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞും പാലാക്കാരുടെ മാണി സാറുമില്ലാത്ത ലോക്സഭ തെരഞ്ഞെടുപ്പിനാണ് കേരളം ഇക്കുറി സാക്ഷ്യംവഹിക്കുന്നത്.

അരനൂറ്റാണ്ടിലേറെ തെരഞ്ഞെടുപ്പുകളുടെ ചുക്കാൻപിടിക്കുകയും തന്ത്രങ്ങള്‍ മെനയുകയും ചെയ്ത രാഷ്ട്രീയ ചാണക്യന്മാരായിരുന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും മുൻമന്ത്രി കെ.എം. മാണിയും.

ഇവരുടെ നഷ്ടം യു.ഡി.എഫിൻ്റെ പ്രവർത്തനങ്ങള്‍ക്ക് തീരാനഷ്ടമാണ്. കഴിഞ്ഞ ജൂലൈയിലാണ് ഉമ്മൻ ചാണ്ടിയും അഞ്ചുവർഷം മുൻപ് ഏപ്രില്‍ ഒൻപതിന് കെ.എം. മാണിയും വിടവാങ്ങിയത്. രണ്ടുതവണ മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടി നിയമസഭയിലേക്കാണ് മത്സരിച്ചിട്ടുള്ളതെങ്കിലും ലോക്സഭ തെരഞ്ഞെടുപ്പുകളില്‍ പലപ്പോഴും ചുക്കാൻ പിടിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളത്തില്‍ മാത്രമല്ല, വിവിധ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിൻ്റെ തെരഞ്ഞെടുപ്പ് ചുമതല ഏറ്റെടുക്കുകയും ചെയ്തിരുന്നു. 13 തവണ ഒരേ മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പ്രത്യേകതക്ക് അർഹനായ ഉമ്മൻ ചാണ്ടിയുടെ തന്ത്രങ്ങള്‍ പല ലോക്സഭ തെരഞ്ഞെടുപ്പിനും യു.ഡി.എഫിന് ഗുണം ചെയ്തിരുന്നു.

കഴിഞ്ഞ ജൂലൈയില്‍ ഉമ്മൻ ചാണ്ടി 79ാം വയസ്സില്‍ മരിച്ചശേഷം പുതുപ്പള്ളിയില്‍ നടന്ന ഉപതെരഞ്ഞെടുപ്പായിരുന്നു അദ്ദേഹത്തിൻ്റെ അസാന്നിധ്യത്തില്‍ നടന്ന തെരഞ്ഞെടുപ്പ്. മകൻ ചാണ്ടി ഉമ്മൻ വലിയ ഭൂരിപക്ഷത്തില്‍ ജയിച്ചു. ഉമ്മൻ ചാണ്ടിയുടെ കുടുംബം പ്രചാരണരംഗത്ത് സജീവമാണ്. ഭാര്യ മറിയാമ്മ, മക്കളായ ചാണ്ടി, അച്ചു, മറിയം എന്നിവരെല്ലാം യു.ഡി.എഫ് സ്ഥാനാർഥികള്‍ക്കായുള്ള പ്രചാരണത്തിനുണ്ട്.

ഇരുമുന്നണികളിലും പ്രവർത്തിച്ച ചരിത്രമുള്ള കെ.എം. മാണിയുടെ വിയോഗവും മുന്നണികളുടെ പ്രചാരണത്തെ സാരമായി ബാധിച്ചിട്ടുണ്ട്. കൂടുതല്‍ കാലവും യു.ഡി.എഫിൻ്റെ ഭാഗമായിരുന്ന കെ.എം. മാണിയുടെ തന്ത്രങ്ങളായിരുന്നു പലപ്പോഴും കേരള കോണ്‍ഗ്രസിനും മുന്നണിക്കും വിജയം സമ്മാനിച്ചത്. പാലായില്‍ അജയ്യനായി തുടർന്ന കെ.എം. മാണി എല്ലാവർക്കും മാണി സാറായിരുന്നു.

മരണംവരെയും രാഷ്ട്രീയത്തില്‍ സജീവമായിരുന്ന മാണി കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ പാർട്ടിക്ക് ലഭിച്ച ഏക സീറ്റിലെ സ്ഥാനാർഥിയെയും പ്രഖ്യാപിച്ചശേഷമാണ് വിടചൊല്ലിയത്.

2019ലെ ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കങ്ങളിലും അദ്ദേഹം പ്രതികരിച്ചിരുന്നു.
ഒടുവില്‍, തോമസ് ചാഴികാടനെ കോട്ടയം ലോക്‌സഭ മണ്ഡലത്തിലെ സ്ഥാനാർഥിയായി അദ്ദേഹം പ്രഖ്യാപിച്ചെങ്കിലും പ്രചാരണത്തിനിറങ്ങാനായില്ല. ന്യുമോണിയ ബാധിച്ച്‌ 2019 മാർച്ച്‌ 21ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഏപ്രില്‍ ഒൻപതിന് അന്തരിച്ചു.