play-sharp-fill
21,537 പക്ഷികളെ ഇന്ന് കൊന്നൊടുക്കും; പഞ്ചായത്തുകള്‍ക്ക് നിര്‍ദ്ദേശം; ആശങ്കയില്‍ കുട്ടനാട്ടിലെ താറാവുകർഷകർ

21,537 പക്ഷികളെ ഇന്ന് കൊന്നൊടുക്കും; പഞ്ചായത്തുകള്‍ക്ക് നിര്‍ദ്ദേശം; ആശങ്കയില്‍ കുട്ടനാട്ടിലെ താറാവുകർഷകർ

ആലപ്പുഴ : എടത്വ, ചെറുതന പഞ്ചായത്തുകളില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തത് പക്ഷിപ്പനി കാരണമാണെന്ന് സ്ഥിരീകരിച്ചതോടെ കുട്ടനാട്ടിലെ താറാവുകർഷകർ ആശങ്കയില്‍.

ഇരുപഞ്ചായത്തുകളിലായി കാല്‍ ലക്ഷത്തോളം താറാവുകളെ രോഗം ബാധിച്ചതായിട്ടാണ് പ്രാഥമിക നിഗമനം. പക്ഷിപ്പനി പടരാതിരിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കാൻ കേന്ദ്രസർക്കാരിന്റെ മാർഗ്ഗനിർദ്ദേശം വന്നതോടെ പ്രദേശത്തെ പക്ഷികളെ കൊന്ന് കത്തിക്കുന്ന (കള്ളിംഗ്) നടപടികള്‍ ഉടൻ ആരംഭിക്കും.

ചത്ത താറാവുകളുടെ രക്തസാമ്ബിളുകള്‍ ആദ്യം മഞ്ഞാടിയിലെ സർക്കാർ ലാബിലും തുടർന്ന് ഭോപ്പാലിലെ വൈറോളജി ലാബിലും പരിശോധന നടത്തിയതോടെയാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. എടത്വ പഞ്ചായത്ത് ഒന്നാം വാർഡില്‍ പാടത്ത് തീറ്റയ്ക്ക് കൊണ്ടുവന്ന ചമ്പക്കുളം ശ്രീകണ്ടപുരം എബ്രഹാം ഔസേപ്പിന്റെ 7500 ഉം ചെറുതന പഞ്ചായത്ത് മൂന്നാം വാർഡില്‍ ചിറയില്‍ രഘുനാഥന്റെ 2000ഉം ധനകണ്ടത്തില്‍ ദേവരാജന്റെ 15,000 താറാവുകള്‍ക്കുമാണ് പക്ഷിപ്പനി പിടിപെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എബ്രഹാം ഔസേപ്പ്, രഘുനാഥൻ, ദേവരാജൻ എന്നിവരുടെ മൂവായിരത്തോളം താറാവുകളാണ് രോഗം ബാധിച്ച്‌ ചത്തത്.
പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത ഒരുകിലോമീറ്റർ ചുറ്റളവിലെ 15 വീടുകളിലെ 446 വളർത്തുപക്ഷികള്‍ ഉള്‍പ്പെടെ 21,537 പക്ഷികളെ ഇന്ന് കൊന്ന് കത്തിക്കും.

ഇതിനാവശ്യമായ വിറക്, ഡീസല്‍, പഞ്ചസാര എന്നിവ നല്‍കാൻ കളക്ടറുടെ അദ്ധ്യക്ഷതയില്‍ ചേർന്ന യോഗം പഞ്ചായത്തുകള്‍ക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ട്.