play-sharp-fill
ഏറ്റുമാനൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പ്രിൻസ് ലൂക്കോസിന് കെട്ടിവയ്ക്കാനുള്ള തുക നൽകി അമ്മമാർ

ഏറ്റുമാനൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പ്രിൻസ് ലൂക്കോസിന് കെട്ടിവയ്ക്കാനുള്ള തുക നൽകി അമ്മമാർ

സ്വന്തം ലേഖകൻ

ഏറ്റുമാനൂർ: നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പ്രിൻസ് ലൂക്കോസിന് കെട്ടിവയ്ക്കാനുള്ള തുക നൽകിയത് അമ്മമാർ. നിയോജക മണ്ഡലത്തിന്റെ പരിധിയിലുള്ള പ്രദേശങ്ങളിൽ നിന്നുള്ള യു.ഡി.എഫ് വനിതാ ജനപ്രതിനിധികൾ ഓരോ പ്രദേശത്തെയും മുതിർന്ന അമ്മമാരെ കണ്ട് ഇവരിൽ നിന്നും ശേഖരിച്ച തുകയാണ് കെട്ടിവയ്ക്കാനായി സ്ഥാനാർത്ഥിയ്ക്കു കൈമാറിയത്.

മണ്ഡലത്തിലെ വനിതാ ജനപ്രതിനിധികൾ രണ്ടു ദിവസം കൊണ്ടാണ് മുതിർന്ന വൃദ്ധമാതാക്കന്മാരിൽ നിന്നും തുക സ്വരൂപിച്ചത്. പത്തു രൂപയിൽ താഴെയുള്ള ചില്ലറ നാണയത്തുട്ടുകളാണ് അമ്മമാർ വനിതാ ജനപ്രതിനിധികൾക്കു കൈമാറിയത്. ഈ തുട്ടുകൾ ഒന്നിച്ചു ചേർത്താണ് കെട്ടിവയ്ക്കാനുള്ള തുകയാക്കി മാറ്റിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാളയാറിൽ ക്രൂരമായി കൊലചെയ്യപ്പെട്ട പെൺകുട്ടികളുടെ അമ്മയോടുള്ള ഐക്യദാർഡ്യത്തിന്റെ ഭാഗമായാണ് യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പ്രിൻസ് ലൂക്കോസ് അമ്മമാരിൽ നിന്നും കെട്ടിവയ്ക്കാനുള്ള തുക കൈപ്പറ്റിയത്. കഴിഞ്ഞ അഞ്ചൂ വർഷം കേരളത്തിലെ വീട്ടമ്മമാരും, പെൺമക്കളും അനുഭവിച്ച ദുരിതത്തിന്റെയും ഭയാനകമായ സാഹചര്യവും ഇനി ആവർത്തിക്കാതിരിക്കാൻ യു.ഡി.എഫ് സർക്കാർ അധികാരത്തിൽ എത്തേണ്ടത് ആവശ്യമാണെന്നു വീട്ടമ്മമാർ ഒറ്റക്കെട്ടായി പറുന്നു.