പട്ടാപ്പകൽ  കോട്ടയത്ത് ജ്വല്ലറിയിൽ നിന്നും ഒന്നര കിലോ സ്വർണം മോഷ്ടിച്ചത്  ഊമയായി  അഭിനയിച്ച് ഭിക്ഷ  ചോദിച്ചെത്തി;  അഞ്ചുവർഷങ്ങൾക്കു മുൻപ് നടന്ന മോഷണത്തിന് സമാനമായി കോട്ടയം നഗരത്തിൽ വീണ്ടും ഊമയുടെ മോഷണം..!! ചിട്ടി സ്ഥാപനത്തിൽ നിന്നും ഒന്നര ലക്ഷം രൂപ കവർന്നു; രണ്ടു കേസുകളിലേയും പ്രതി ഒരാളെന്ന് സൂചന

പട്ടാപ്പകൽ കോട്ടയത്ത് ജ്വല്ലറിയിൽ നിന്നും ഒന്നര കിലോ സ്വർണം മോഷ്ടിച്ചത് ഊമയായി അഭിനയിച്ച് ഭിക്ഷ ചോദിച്ചെത്തി; അഞ്ചുവർഷങ്ങൾക്കു മുൻപ് നടന്ന മോഷണത്തിന് സമാനമായി കോട്ടയം നഗരത്തിൽ വീണ്ടും ഊമയുടെ മോഷണം..!! ചിട്ടി സ്ഥാപനത്തിൽ നിന്നും ഒന്നര ലക്ഷം രൂപ കവർന്നു; രണ്ടു കേസുകളിലേയും പ്രതി ഒരാളെന്ന് സൂചന

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : ഊമയായി അഭിനയിച്ച് ഭിക്ഷ ചോദിച്ചെത്തി യുവാവ് പട്ടാപ്പകൽ കോട്ടയം നഗരമധ്യത്തിലെ ചിട്ടി സ്ഥാപനത്തിൽ നിന്നും ഒന്നര ലക്ഷം രൂപ കവർന്നു. കോട്ടയം ചന്തക്കവലയിലെ സ്വകാര്യ ചിട്ടി സ്ഥാപനത്തിലായിരുന്നു കവർച്ച.


ഇവിടെ ഭിക്ഷ ചോദിച്ചെത്തിയ ആളാണ് ഒന്നര ലക്ഷം രൂപയുമായി കടന്ന് കളഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group


അഞ്ച് വർഷം മുൻപ് നഗരത്തിലെ
ജ്വലറിയിൽ നിന്നും ഒന്നര കിലോ സ്വർണ്ണം തട്ടിയെടുത്തതും ഇതേ രീതിയിലായിരുന്നു.

നാളുകൾക്കിപ്പുറം ഇന്നും സമാനമായ രീതിയിലാണ് കോട്ടയം നഗരത്തിൽ മോഷണം നടന്നത്. രണ്ടു കേസുകളിലേയും പ്രതി ഒരാൾ തന്നെയാണെന്നാണ് സൂചന

കോട്ടയത്തെ ജ്വല്ലറിയിൽ മൂകനും ബധിരനുമാണെന്ന വ്യാജേനയാണ് അഞ്ച് വർഷം മുൻപ് ഇയാൾ സഹായം അഭ്യർത്ഥിച്ചെത്തിയത് . ജീവനക്കാരൻ സഹായം നൽകാൻ പണം എടുക്കുന്നതിനിടെ ഇയാൾ ഷെൽഫിൽ സൂക്ഷിച്ചിരുന്ന ഒന്നരക്കിലോ സ്വർണ്ണവുമായി മുങ്ങി . പിന്നീട് ജീവനക്കാരൻ നടത്തിയ അന്വേഷണത്തിലാണ് മോഷണ വിവരം അറിയുന്നത്. പോലീസിൽ പരാതി നൽകി നാളുകൾ നീണ്ട അന്വേഷണം നടത്തിയെങ്കിലും മോഷ്ടാവിനെ ഇനിയും പിടികൂടാനായിട്ടില്ല . പിന്നീട് കേസന്വേഷണവും മന്ദഗതിയിലായി.

അന്ന് പോലീസിന്റെ കയ്യിൽ നിന്നും വഴുതിപ്പോയ അതേ മോഷ്ടാവ് തന്നെയാണ് ഇന്നും പട്ടാപ്പകൽ കോട്ടയം നഗരത്തിൽ മോഷണം നടത്തിയതെന്നാണ് സൂചന. രണ്ട് കേസുകളിലും പ്രതി എന്ന സംശയിക്കുന്ന ആളുടെ ചിത്രങ്ങളും ഒന്നു തന്നെയാണ്. പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ കോട്ടയം വെസ്റ്റ് പോലീസിന്റെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.