പത്തനംതിട്ട നഗരത്തിലെ പൈപ്പ് മാറ്റി സ്ഥാപിക്കല്‍; നിരവധി തവണ സമയം നീട്ടി നല്‍കിയിട്ടും പണി പൂർത്തിയാക്കിയില്ല; കരാറുകാരനെ പുറത്താക്കി ജല അതോറിറ്റി

പത്തനംതിട്ട നഗരത്തിലെ പൈപ്പ് മാറ്റി സ്ഥാപിക്കല്‍; നിരവധി തവണ സമയം നീട്ടി നല്‍കിയിട്ടും പണി പൂർത്തിയാക്കിയില്ല; കരാറുകാരനെ പുറത്താക്കി ജല അതോറിറ്റി

സ്വന്തം ലേഖിക

പത്തനംതിട്ട: പത്തനംതിട്ട നഗരത്തില്‍ പഴയ പൈപ്പുകള്‍ മാറ്റി പുതിയത് സ്ഥാപിക്കാൻ ചുമതലപ്പെടുത്തിയ കരാറുകാരനെ ഒഴിവാക്കിയതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു.

നിരവധി തവണ സമയം നീട്ടി നല്‍കിയിട്ടും പ്രവര്‍ത്തി പൂര്‍ത്തിയാക്കാൻ കരാറുകാരന് സാധിക്കാതെ വന്നതോടെയാണ് ഇവരെ ഒഴിവാക്കാൻ തീരുമാനിച്ചത്. പൈപ്പ് മാറ്റി സ്ഥാപിക്കുന്നത് പൂര്‍ത്തിയാക്കാതെ വന്നതോടെ നഗരത്തിലെ റോഡുകള്‍ താറുമാറായതില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടികെ റോഡില്‍ പൈപ്പ് ഇട്ടതിന് ശേഷം നേരാവണ്ണം മൂടാത്തതിനെ തുടര്‍ന്നുണ്ടായ കുഴി വാട്ടര്‍ അതോറിറ്റി നേരിട്ട് ഇന്ന് തന്നെ താല്‍ക്കാലികമായി പുനര്‍ നിര്‍മിക്കുമെന്നും മന്ത്രി റോഷി അഗസ്റ്റിൻ വ്യക്തമാക്കി. 500 മീറ്ററോളം ദൂരമാണ് അടിയന്തരമായി റീസ്റ്റോര്‍ ചെയ്യുക.

കിഫ്ബി ഫണ്ട് ഉപയോഗിച്ച്‌ പത്തനംതിട്ട നഗരത്തിലെ പഴയ പൈപ്പുകള്‍ മാറ്റി സ്ഥാപിക്കുന്ന പ്രവര്‍ത്തിയാണ് കരാറുകാരുടെ അനാസ്ഥ മൂലം ദുരിതമായത്. ശേഷിക്കുന്ന ജോലികള്‍ പല പാക്കേജുകളാക്കി തിരിച്ച്‌ റീടെണ്ടര്‍ ചെയ്ത് ഉടൻ തന്നെ കരാര്‍ നല്‍കാനും മന്ത്രി റോഷി അഗസ്റ്റിൻ നിര്‍ദേശിച്ചിട്ടുണ്ട്.

ജില്ലയുടെ ചുമതലയുള്ള മന്ത്രി വീണ ജോര്‍ജുമായി ഫോണില്‍ സംസാരിച്ച്‌ മന്ത്രി റോഷി അഗസ്റ്റിൻ പ്രശ്നം എത്രയും വേഗം പരിഹരിക്കുമെന്ന് ഉറപ്പ് നല്‍കി.