കൊറോണയിൽ വിറച്ച് മഹാരാഷ്ട്രയും ഗുജറാത്തും.. ! രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 21,000 കടന്നു ; ആശങ്കയോടെ രാജ്യം

കൊറോണയിൽ വിറച്ച് മഹാരാഷ്ട്രയും ഗുജറാത്തും.. ! രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 21,000 കടന്നു ; ആശങ്കയോടെ രാജ്യം

സ്വന്തം ലേഖകൻ

ന്യൂഡൽഹി: രാജ്യത്ത് പിടിച്ചുകെട്ടാനാവാതെ കൊറോണ വൈറസ് ബാധ. കൊറോണ വൈറസ് ബാധിതരുടെ എണ്ണം 21,000 കടന്നു. ഇതുവരെ 21700 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം കൊറോണ വൈറസ് ബാധിച്ച് 686 പേരാണ് മരിച്ചത്. 4325 പേർക്ക് ഇതുവരെ രോഗം ഭേദമമായി. രോഗം ബാധിച്ച് 16689 പേരാണ് ചികിത്സയിൽ കഴിയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മഹാരാഷ്ട്രയിലും ഗുജറാത്തിലും കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നതായി റിപ്പോർട്ട്.
നിലവിൽ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ രാജ്യത്തെ സ്ഥിതി തൃപ്തികരമെങ്കിലും സംഖ്യ എത്രയെത്തുമെന്ന് പറയാനാവില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, 78 ജില്ലകളിൽ കഴിഞ്ഞ 14 ദിവസം ഒരു പുതിയ കേസും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതും ഏറെ ആശ്വാസം പകരുന്ന വാർത്തയാണ്. രോഗികളുടെ എണ്ണം ഉയരുന്നത് നേരിടാൻ തയ്യാറെടുപ്പുമായി രാജ്യം മന്നേറുകയാണ്.

എന്നാൽ, കേന്ദ്രസർക്കാരിന് വൻ ആശങ്കയുയർത്തി സംസ്ഥാനങ്ങൾ മഹാരാഷ്ട്രയിലും ഗുജറാത്തിലും രാജസ്ഥാനിലും രോഗികളുടെ എണ്ണം ഉയരുകയാണ്.

മുപ്പത് ദിവസത്തിൽ ദക്ഷിണകൊറിയയ്ക്ക് സമാനമായി കൊവിഡ് കേസുകൾ പിടിച്ചു നിറുത്താൻ ഇന്ത്യയ്ക്ക് സാധിച്ചുവെന്നതും ആശ്വാസം നൽകുന്നതാണ്.