സംസ്ഥാനത്തിന് ലഭിക്കേണ്ട 57,000 കോടി രൂപ കേന്ദ്രം നല്‍കാത്തത് കേരളത്തിന്റെ വികസന പ്രവര്‍ത്തനങ്ങളെ  ബാധിച്ചു; സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ

സംസ്ഥാനത്തിന് ലഭിക്കേണ്ട 57,000 കോടി രൂപ കേന്ദ്രം നല്‍കാത്തത് കേരളത്തിന്റെ വികസന പ്രവര്‍ത്തനങ്ങളെ  ബാധിച്ചു; സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ

 

വയനാട് : 57,000 കോടി കേന്ദ്രം നല്‍കാത്തത് കേരളത്തിന്റെ വികസനത്തിന് തടസമായിരിക്കുന്നു എന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു. പുല്‍പള്ളിയില്‍ നവീകരിച്ച സി.പി.എം ഓഫിസ് കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹിന്ദുത്വ അജണ്ടക്കാണ് ബി.ജെ.പി ശ്രമിക്കുന്നത്. മതനിരപേക്ഷത ഇല്ലാതാക്കാനുള്ള ശ്രമങ്ങളെ ചെറുത്തുതോല്‍പിക്കണം.

 

 

 

 

 

 

 

മണിപ്പൂര്‍ വിഷയത്തില്‍ കേന്ദ്രത്തിന്റെ തെറ്റായ നിലപാട് രാജ്യാന്തര തലത്തില്‍ ഇന്ത്യയുടെ യശസ്സിന് കളങ്കം വരുത്തി. ആര്‍.എസ്.എസിന്റെ നിലപാടിനനുസരിച്ചാണ് കേന്ദ്രം ഭരണം നടത്തുന്നത്. ഇത്തവണത്തെ സെൻസസ് നടത്താത്തതിന്റെ പിന്നിലും അജണ്ടകളുണ്ട്. വനിത സംവരണം അടക്കം അട്ടിമറിക്കാനാണ് നീക്കം. കുത്തകകളെ സഹായിക്കുന്ന നിലപാട് സാമ്പത്തിക വളര്‍ച്ചയെ താളംതെറ്റിക്കുന്നു.

 

 

 

 

 

 

 

അടുത്ത തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ കക്ഷികളുടെ ഐക്യം ത്തോടെ മാത്രമേ ബി.ജെ.പി ഭരണം ഇല്ലാതാക്കാൻ കഴിയുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. ജില്ല സെക്രട്ടറി പി. ഗഗാറിൻ, പി.വി. സഹദേവൻ, കെ. റഫീഖ്, പി.വി. ബേബി, എം.എസ്. സുരേഷ് ബാബു, രുഗ്മിണി സുബ്രണ്യൻ എന്നിവര്‍ സംസാരിച്ചു. പൊതുയോഗത്തിന് മുന്നോടിയായി റെഡ് വാളന്റിയര്‍ മാര്‍ച്ചും പ്രവര്‍ത്തകരുടെ റാലിയും നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group