തുടരന്വേഷണം സര്‍ക്കാര്‍ തീരുമാനം;  സ്ഥാനമാറ്റം നടിയെ ആക്രമിച്ച കേസിലെ അന്വേഷണത്തെ ബാധിക്കില്ലെന്ന് എസ് ശ്രീജിത്ത്

തുടരന്വേഷണം സര്‍ക്കാര്‍ തീരുമാനം; സ്ഥാനമാറ്റം നടിയെ ആക്രമിച്ച കേസിലെ അന്വേഷണത്തെ ബാധിക്കില്ലെന്ന് എസ് ശ്രീജിത്ത്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിനെ തന്റെ സ്ഥാനമാറ്റം ബാധിക്കില്ലെന്ന് ട്രാന്‍സ്പോര്‍ട് കമ്മീഷണറായി ചുമതലയേറ്റ എസ് ശ്രീജിത്ത് പറഞ്ഞു.

അത്തരം വാദങ്ങള്‍ ഉയര്‍ത്തി കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കരുതെന്ന് വാര്‍ത്താസമ്മേളനത്തില്‍ ശ്രീജിത്ത് പറഞ്ഞു. കേസില്‍ തുടരന്വേഷണം പ്രഖ്യാപിച്ചത് സര്‍ക്കാരാണ്. അന്വേഷണ സംഘത്തെ തീരുമാനിച്ചതും സര്‍ക്കാരാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബാഹ്യപ്രേരണ ഉണ്ടോയെന്ന സംശയം ബലിശമാണ്. ബാഹ്യ പ്രേരണ ഉണ്ടായിരുന്നെങ്കില്‍ ഇത്രത്തോളം അന്വേഷണം നടക്കുമോ? താന്‍ അന്വേഷണത്തിന്റെ മുഖം മാത്രമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പൊലീസില്‍ ആരും ഒറ്റയ്ക്ക് പണിയെടുക്കുന്നില്ല. കേസന്വേഷണം തുടര്‍ച്ചയായ കാര്യമാണ്. ഒരുപാട് പേര്‍ പൊലീസ് സേനയില്‍ ഉണ്ട്. അന്വേഷണ സംഘത്തിന് ഒരു മാറ്റവുമില്ല. താന്‍ മാറിയെന്ന് വിചാരിച്ചു അന്വേഷണത്തെ ബാധിക്കില്ല.

തന്നെക്കാള്‍ മിടുക്കനാണ് നിലവിലെ മേധാവി. താന്‍ മാത്രമായി ഒന്നും ചെയ്തിട്ടില്ല. അന്വേഷണ ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കരുത്. രണ്ട് കേസിലും ഒരുപാട് വിവാദങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതൊന്നും അന്വേഷണത്തെ ബാധിച്ചിട്ടില്ല. ഇത്രത്തോളം മാനം തന്റെ സ്ഥാനമാറ്റത്തിന് കൊടുക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.