രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം  കോട്ടയം ജില്ലാതല വാര്‍ഷികാഘോഷത്തിന്റെ ഉദ്ഘാടനത്തിനോടനുബന്ധിച്ച്  28/04/2022 തീയതി രാവിലെ 9 മുതല്‍ കോട്ടയം നഗരത്തില്‍ ഗതാഗത നിയന്ത്രണം

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം കോട്ടയം ജില്ലാതല വാര്‍ഷികാഘോഷത്തിന്റെ ഉദ്ഘാടനത്തിനോടനുബന്ധിച്ച് 28/04/2022 തീയതി രാവിലെ 9 മുതല്‍ കോട്ടയം നഗരത്തില്‍ ഗതാഗത നിയന്ത്രണം

സ്വന്തം ലേഖകൻ
കോട്ടയം :രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം കോട്ടയം ജില്ലാതല വാര്‍ഷികാഘോഷത്തിന്റെ ഉല്‍ഘാടനത്തിനോടനുബന്ധിച്ച് 28/04/2022 തീയതി 9 AM മുതല്‍ കോട്ടയം നഗരത്തില്‍ പൊതുജനങ്ങളുടെ സൗകര്യാര്‍ത്ഥം ഏര്‍പ്പെടുത്തിയിട്ടുള്ള ഗതാഗത ക്രമീകരണങ്ങള്‍ ഈ രീതിയിലായിരിക്കും.

ചിങ്ങവനം ഭാഗത്തു നിന്നും M.C റോഡിലൂടെ വരുന്ന വലിയ വാഹനങ്ങള്‍ സിമന്റ് കവല ജംഗ്ഷനില്‍ നിന്നും ഇടതു തിരിഞ്ഞ് പാറേച്ചാല്‍ റോഡുവഴി തിരുവാതുക്കല്‍- കുരിശുപള്ളി- അറുത്തൂട്ടി ജംഗ്ഷനില്‍ എത്തി കുമരകം ഭാഗത്തേക്കുപോകേണ്ട വാഹനങ്ങള്‍ അവിടെ നിന്നും ഇടത്തോട്ട് തിരിഞ്ഞു പോകേണ്ടതും ടൗണിലേക്കും മെഡിക്കല്‍ കോളേജ് ഭാഗത്തേക്കും പോകേണ്ട വാഹനങ്ങള്‍ വലത്തോട്ട് തിരിഞ്ഞ് ചാലുകുന്ന് ജംഗ്ഷനിലെത്തി ഇടത്തോട്ട് തിരിഞ്ഞ് പോകേണ്ടതാണ് .ടൗണിലേക്ക് പോകേണ്ട പ്രൈവറ്റ് ബസ്സുകള്‍ മാത്രം ചാലുകുന്ന് ജംഗ്ഷനില്‍നിന്നും ബേക്കര്‍ ജംഗ്ഷന്‍ വഴി നാഗമ്പടത്തേക്ക് പോകേണ്ടതാണ്

ചിങ്ങവനം ഭാഗത്തു നിന്നും വരുന്ന KSRTC ബസ്സുകള്‍ ഐഡ ജംഗ്ഷനിലെത്തി വലത്തോട്ട് തിരിഞ്ഞ് ടി.ബി റോഡ് വഴി KSRTC സ്റ്റാന്‍ഡിലേക്ക് പോകേണ്ടതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചിങ്ങവനം ഭാഗത്തു നിന്നും M.C റോഡിലൂടെ വരുന്ന കിഴക്കോട്ടുപോകേണ്ട ചെറുവാഹനങ്ങള്‍ മണിപ്പുഴ ജംഗ്ഷനില്‍ നിന്നും വലത്തോട്ടു തിരിഞ്ഞ് ബൈപാസ് റോഡു വഴി ഈരയില്‍ക്കടവ് വഴി മനോരമ ജംഗ്ഷനിലെത്തി കിഴക്കോട്ടുപോകേണ്ടതാണ്. വലിയ വാഹനങ്ങള്‍ മണിപ്പുഴ ജംഗ്ഷനില്‍ നിന്നും വലത്തോട്ട് തിരിഞ്ഞ് കടുവാക്കുളം, കൊല്ലാടുവഴി കഞ്ഞിക്കുഴിയിലെത്തി പോകേണ്ടതാണ്

കെ. കെ റോഡിലൂടെ വരുന്ന ചങ്ങനാശ്ശേരി ഭാഗത്തേക്കുപോകേണ്ട വലിയ വാഹനങ്ങള്‍ കഞ്ഞിക്കുഴി, ദേവലോകം, കടുവാക്കുളം വഴിയും പ്രൈവറ്റ് ബസ്സുകള്‍ കളക്ട്രേറ്റ്, ലോഗോസ്, റെയില്‍വേ സ്റ്റേഷന്‍ വഴി നാഗമ്പടം ബസ് സ്റ്റാന്‍ഡിലെത്തി പോകേണ്ടതാണ്.

നാഗമ്പടം സ്റ്റാന്‍ഡില്‍ നിന്നും ചിങ്ങവനം ഭാഗത്തേക്ക് പേകേണ്ട ബസ്സുകള്‍ പതിവ് റൂട്ട് തന്നെ ഉപയോഗിക്കേണ്ടതാണ്.

തിരുവാര്‍പ്പ് ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ തിരുവാതുക്കല്‍- പുത്തനങ്ങാടി വഴിയും, കുമരകം ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ ഇല്ലിക്കല്‍ വഴിയും അറുത്തൂട്ടി ജംഗ്ഷനിലെത്തി ബേക്കര്‍ ജംഗ്ഷന്‍ വഴി സിയേഴ്സ് ജംഗ്ഷനിലെത്തി വലത്തോട്ടു തിരിഞ്ഞ് നാഗമ്പടം ബസ്റ്റാന്‍ഡിലേക്ക് പോകേണ്ടതാണ്.

നാഗമ്പടം സ്റ്റാന്റില്‍ നിന്നും കാരാപ്പുഴ, തിരുവാതുക്കല്‍ ഭാഗത്തേക്ക് പോകേണ്ട ബസ്സുകള്‍ ബേക്കര്‍ ജംഗ്ഷനിലെത്തി അറുത്തൂട്ടി വഴി തിരുവാതുക്കല്‍ ഭാഗത്തേക്കു പോകേണ്ടതാണ്.

നാഗമ്പടം സ്റ്റാന്‍ഡില്‍ നിന്നും ഏറ്റുമാനൂര്‍/ മെഡിക്കല്‍ കോളേജ് ഭാഗത്തേക്ക് പോകുന്ന പ്രൈവറ്റ് ബസുകള്‍ ടൗണില്‍ പോകാതെ സിയേഴ്സ് ജംഗ്ഷനില്‍ നിന്നും വലത്തോട്ട് തിരി‍ഞ്ഞ് പോകേണ്ടതാണ്

നാഗമ്പടം സ്റ്റാന്‍ഡില്‍ നിന്നും കിഴക്കോട്ട് പോകേണ്ട പ്രൈവറ്റ ബസ്സുകള്‍ റെയില്‍വേ സ്റ്റേഷന്‍ – ലോഗോസ് ജംഗ്ഷനിലെത്തി ശേഷം പതിവു പോലെ പോലീസ് ക്ലബ്ബ് വഴി പോകേണ്ടതാണ്

KSRTC സ്റ്റാന്‍ഡില്‍ നിന്നും ഏറ്റുമാനൂര്‍, കുമരകം, ചേര്‍ത്തല തുടങ്ങിയ ഭാഗത്തേക്ക് പോകുന്ന ബസ്സുകള്‍ കല്യാണ് സില്‍ക്സിന് മുമ്പില്‍ നിന്നും വലത്തോട്ട് തിരിഞ്ഞ് സ്റ്റാര്‍ ജംഗ്ഷന്‍ വഴി പുളിമൂട് ജംഗ്ഷനിലെത്തി ഇടതു തിരിഞ്ഞ് കാരാപ്പുഴ-തിരുവാതുക്കല്‍- അറുത്തൂട്ടി ജംഗ്ഷനിലെത്തി പോകേണ്ടതാണ്

ഏറ്റുമാനൂര്‍ ഭാഗത്തു നിന്നും വരുന്ന KSRTC ബസ്സുകള്‍ ഗാന്ധിനഗറില്‍ നിന്നും തിരിഞ്ഞ് മെഡിക്കല്‍ കോളേജ്–കുടയംപടി – ചാലുകുന്നു് – അറുത്തൂട്ടി – തിരുവാതുക്കല്‍ – കാരാപ്പുഴ പുളിമൂട് ജംഗ്ഷന്‍ വഴി KSRTC സ്റ്റാന്‍ഡിലെത്തേണ്ടതാണ്.

ഏറ്റുമാനൂര്‍ ഭാഗത്തു നിന്നും വരുന്ന ചെറു വാഹനങ്ങള്‍ വട്ടമൂട് വഴി കഞ്ഞിക്കുഴിയിലെത്തി പുതുപ്പള്ളി വഴി ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോകേണ്ടതാണ്.

ഏറ്റുമാനൂര്‍ ഭാഗത്തു നിന്നും വരുന്ന പ്രൈവറ്റ് ബസ്സുകള്‍ പതിവു പോലെ നാഗമ്പടം സ്റ്റാന്‍ഡിലെത്തി സര്‍വ്വീസ് അവസാനിപ്പിക്കേണ്ടതാണ്.