Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ചേര്‍ത്തല: ചേര്‍ത്തലയിലെ സ്വകാര്യ ഫാര്‍മസി കോളേജിലെ ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ഥിനി മരിച്ചനിലയില്‍ കണ്ടെത്തി.പത്തനംതിട്ട റാന്നി അങ്ങാടി പഞ്ചായത്ത് പുതുവേല്‍ വര്‍ഗീസ് ചെറിയാന്റെ മകള്‍ കാസിയ മേരിചെറിയാന്‍ (22)ആണ് മരിച്ചത്.

കോളേജിലെ അഞ്ചാം വര്‍ഷ ഫാംഡി വിദ്യാര്‍ഥിനിയാണ്.തിങ്കളാഴ്ച രാത്രി കൂട്ടുകാര്‍ക്കൊപ്പം മുറിയില്‍ ഭക്ഷണം കഴിഞ്ഞ് ഉറങ്ങാന്‍ കിടന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാവിലെ എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് മരണമറിയുന്നത്.അപസ്മാരം സംബന്ധമായ അസുഖത്തിന് ചികിത്സയിലുള്ളതാണെന്നാണ് ബന്ധുക്കളും കോളേജ് അധികൃതരും നല്‍കുന്ന വിവരം. ഒരാഴ്ച മുമ്പാണ് വീട്ടില്‍ പോയി തിരികെ ഹോസ്റ്റലിലെത്തിയത്.

കോളേജ് അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് ചേര്‍ത്തല പോലീസ് എത്തി നടപടികള്‍ സ്വീകരിച്ചു.മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.

കോവിഡ് പരിശോധനക്കുശേഷം ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടുനല്‍കും.