കോട്ടയം ജില്ലയിലെ പൊതുശല്യക്കാരെ നിലയ്ക്ക് നിര്‍ത്താനുറപ്പിച്ച് പൊലീസ്; സൗജന്യ ഭക്ഷണം ലഭിക്കുന്നത് ക്രിമിനലുകള്‍ക്ക് നഗരത്തില്‍ തങ്ങുന്നതിന് പ്രചോദനമാകുന്നു; റസ്‌ക്യൂ ഹോമുകളില്‍ നിന്നും ചാടിപ്പോകുന്നവരിലധികവും മദ്യത്തിനും മയക്ക് മരുന്നിനും അടിമകള്‍; അലഞ്ഞു തിരിഞ്ഞു നടക്കുന്നവരില്‍ പലരും മാറാ രോഗികളും, രോഗവാഹകരും; തേർഡ് ഐ വാർത്ത ശരിവെച്ച് ഇന്റലിജന്‍സ് റിപ്പോര്‍ട്ടും;  കണ്ടെത്തലുകള്‍ ഞെട്ടിപ്പിക്കുന്നത്

കോട്ടയം ജില്ലയിലെ പൊതുശല്യക്കാരെ നിലയ്ക്ക് നിര്‍ത്താനുറപ്പിച്ച് പൊലീസ്; സൗജന്യ ഭക്ഷണം ലഭിക്കുന്നത് ക്രിമിനലുകള്‍ക്ക് നഗരത്തില്‍ തങ്ങുന്നതിന് പ്രചോദനമാകുന്നു; റസ്‌ക്യൂ ഹോമുകളില്‍ നിന്നും ചാടിപ്പോകുന്നവരിലധികവും മദ്യത്തിനും മയക്ക് മരുന്നിനും അടിമകള്‍; അലഞ്ഞു തിരിഞ്ഞു നടക്കുന്നവരില്‍ പലരും മാറാ രോഗികളും, രോഗവാഹകരും; തേർഡ് ഐ വാർത്ത ശരിവെച്ച് ഇന്റലിജന്‍സ് റിപ്പോര്‍ട്ടും; കണ്ടെത്തലുകള്‍ ഞെട്ടിപ്പിക്കുന്നത്

Spread the love

സ്വന്തം ലേഖകന്‍

കോട്ടയം: നഗരത്തില്‍ വിവിധ സന്നദ്ധ സംഘടനകള്‍ വിതരണം ചെയ്യുന്ന സൗജന്യ ഭക്ഷണപ്പൊതി കൈപ്പറ്റുന്നത് കൊടും ക്രിമിനലുകളടക്കമുള്ള തട്ടിപ്പുകാരെന്ന തേര്‍ഡ് ഐ ന്യൂസ് റിപ്പോര്‍ട്ടിന് പിന്നാലെ പൊതുശല്യക്കാരെ നിലയ്ക്ക് നിര്‍ത്താന്‍ കര്‍ശന നടപടികളുമായി പൊലീസ്. തിരുനക്കര മൈതാനത്തും, ക്ഷേത്രമൈതാനത്തും അടക്കം അലഞ്ഞു തിരിയുന്ന പോക്കറ്റടിക്കാരും, തട്ടിപ്പുകാരും, ക്രിമിനലുകളും സൗജന്യ ഭക്ഷണം കൈപ്പറ്റുന്നതായും അര്‍ഹരായ പാവപ്പെട്ടവര്‍ക്കു ലഭിക്കേണ്ട ഭക്ഷണം ഈ പിടിച്ചുപറിക്കാരും, ക്രിമിനലുകളും തട്ടിയെടുക്കുന്നതായും തേര്‍ഡ് ഐ ന്യൂസ് വാര്‍ത്ത പുറത്ത് വിട്ടിരുന്നു.

നഗരത്തില്‍ എല്ലാ ദിവസവും ഉച്ചയ്ക്ക് പന്ത്രണ്ടു മുതല്‍ രണ്ടു മണി വരെ ഇരുന്നൂറിലധികം പൊതിച്ചോര്‍ വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ വിതരണം ചെയ്യുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നഗരത്തിലെ പൊതുശല്യക്കാരെ കുറിച്ച് കൃത്യമായ വിവരം പൊലീസിന്റെ പക്കലുണ്ട്. പലരെയും പലവട്ടം റെസ്‌ക്യൂ ഹോമുകളില്‍ എത്തിച്ചിട്ടുണ്ടെങ്കിലും അവിടെ നിന്നും ചാടിപ്പോകുന്നതാണ് പതിവ്. മദ്യവും മയക്ക് മരുന്നുമില്ലാതെ കഴിഞ്ഞ്കൂടാന്‍ സാധിക്കാത്തവരാണ് ഏറിയ പങ്കും. കൊവിഡ് രോഗവ്യാപനം വളരെ രൂക്ഷമായതിനെ തുടര്‍ന്ന് ജയിലുകളില്‍ നിന്ന് വിട്ടയക്കപ്പെട്ട ക്രമിനല്‍ സ്വഭാവമുള്ളവരും, മുന്‍ ശിക്ഷക്കാരും നഗരത്തില്‍ താവളമടിച്ചിട്ടുണ്ട്. ഇത്തരക്കാര്‍ മദ്യവും, മയക്കുമരുന്നും മറ്റും ഉപയോഗിച്ച ശേഷം പരസ്പരം തെറി വിളിയും, വാക്കേറ്റവും അടികലശല്‍ കൂടുന്നതും, പരിക്കേല്ക്കുന്നതും, പോലീസിന് നേരെ കയര്‍ക്കുന്നതും നിത്യ സംഭവമാണ്. പലര്‍ക്കും ഗഞ്ചാവിന്റെ കച്ചവടമുണ്ട്. യുവാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇവരുടെ സ്ഥിരം കസ്റ്റമേഴ്‌സുമാണ്. പൊലീസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലെ കൂടുതല്‍ വിവരങ്ങള്‍:-

കോട്ടയം പട്ടണത്തില്‍ ഏറ്റവും കൂടുതല്‍ പൊതുജന സാന്നിദ്ധ്യമുളളതും, കൂടുതല്‍ ആളുകള്‍ സഞ്ചരിക്കുന്നതും, വന്നു പോകുന്നതുമായ തിരുനക്കര ബസ് സ്റ്റാന്‍ഡ്, തിരുനക്കര മുനിസിപ്പല്‍ മൈതാനം, ക്ഷേത്ര മൈതാനം, കോട്ടയം ജനറല്‍ ആശുപത്രി, കെഎസ്ആര്‍ടിസ് ബസ് സ്റ്റാന്‍ഡ് ഭാഗങ്ങളിലായി സ്ത്രീകളും, പുരുഷന്‍മാരും, വൃദ്ധരുമുള്‍പ്പെടെ 150 ലേറെപ്പേര്‍ കടത്തിണ്ണകളിലും, വഴിയോരങ്ങളിലുമായി കഴിഞ്ഞു വരുന്നുണ്ടെന്നാണ് കണക്ക്. ഇതര സംസ്ഥാനക്കാരും, മാറാരോഗികളും, മാനസിക രോഗികളും, ലൈംഗിക തൊഴിലാളികളും, സമീപകാലത്ത് ജയിലുകളില്‍ നിന്ന് വിട്ടയക്കപ്പെട്ടവരും തുടങ്ങി വീടുകളില്‍ നിന്ന് ഉപേക്ഷിക്കപ്പെട്ടവര്‍ വരെ ഈ കൂട്ടത്തിലുണ്ട്. കാലങ്ങളായി തെരുവോരങ്ങളില്‍ താമസിച്ച് മറ്റുള്ളവര്‍ക്ക് ശല്യമില്ലാതെ ജീവിച്ചു വരുന്നവര്‍ ഇവിടെയുണ്ടെങ്കിലും സമീപകാലത്തായി അക്രമ സ്വഭാവമുള്ള മാനസിക രോഗികളുടെയും, സാമൂഹിക വിരുദ്ധരുടെയും മറ്റും ശല്യം വളരെ കൂടുതലായിട്ടുണ്ട്.

മാനസിക രാേഗികളായവരില്‍ ചിലര്‍ ആക്രമണ സ്വഭാവമുള്ളവരാണ്. ഇത്തരക്കാര്‍ യാത്രക്കാരുടെ നേരെ തെറി വിളിക്കുകയും, സ്ത്രീകളുടെയും, കുട്ടികളുടെയും മറ്റും നേരെ അശ്ലീലം കാണിക്കുകയും, കല്ലെടുത്തെറിയുകയും, ഭയപ്പെടുത്തുകയും മറ്റും ചെയ്യുന്നതും പതിവാണ്. കടകളുടെയും മറ്റും സമീപത്തിരിക്കുന്ന സോഡാക്കുപ്പികളും മറ്റും റോഡിലെറിഞ്ഞ് പൊട്ടിക്കുകയും, ബോര്‍ഡുകളും, മറ്റും കുത്തിക്കീറി നശിപ്പിക്കുകയും ചെയ്യുന്നു. 7 – ഓളം അനാശാസ്യ പ്രവര്‍ത്തകരും, ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ പെട്ട 10 – ഓളം പേരും രാത്രികാലങ്ങളില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ടൗണിലെത്തുന്നുണ്ട്. ഇത്തരക്കാരും, അവരുടെ ഏജന്റുമാരായി പ്രവര്‍ത്തിക്കുന്നവരും സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നുണ്ട്.

അലഞ്ഞു തിരിഞ്ഞു നടക്കുന്നവരില്‍ പലരും മാറാ രോഗികളും, രോഗവാഹകരുമാണ്. യാതൊരു തിരിച്ചറിയല്‍ രേഖകളുമില്ലാതെ കഴിഞ്ഞു കൂടുന്ന ഇത്തരക്കാരെ കണ്ടെത്തി വിവര ശേഖരണം നടത്തുകയും, ചികിത്സക്ക് വിധേയമാക്കുകയും, ബന്ധുക്കളോ, ഉറ്റവരോ ഉള്ളവരാണെങ്കില്‍ നിയമപരമായി അവരുടെ സംരക്ഷണത്തില്‍ ആക്കുകയും ചെയ്യേണ്ടതും, അങ്ങനെ ചെയ്യാത്ത മക്കളുള്‍പ്പെടെയുള്ള ഉറ്റവരായ വീട്ടുകാര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കേണ്ടതും, ആരോരുമില്ലാത്തവരെ പുനരധിവസിപ്പിക്കുകയും ചെയ്യേണ്ടതും അനിവാര്യമാണ്.

കൊവിഡ് രോഗവ്യാപനം രൂക്ഷമായിരിക്കുന്ന ഈ സാഹചര്യത്തില്‍ രോഗവ്യാപനം നിയന്ത്രിക്കുന്നതിന് വേണ്ടി ഇത്തരത്തിലുള്ളവര്‍ക്ക് അടിയന്തിരമായി സാദ്ധ്യമായ ഏതെങ്കിലും മാര്‍ഗ്ഗത്തിലൂടെ തുടര്‍ച്ചയായി കൊവിഡ് പരിശോധന നടത്തുകയും, വാക്‌സിന്‍ നല്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്.

നഗരസഭ മുന്‍ കൈയ്യെടുത്ത് പലപ്പോഴും ഇത്തരക്കാരെ പുനരധിവസിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും മുട്ടമ്പലത്തുള്ള ശാന്തിഭവനിലെത്തിക്കുന്നതോടു കൂടി ഉത്തരവാദിത്വം അവസാനിക്കും. സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളും, സംഘട്ടനങ്ങളും, കൊലപാതകവുമുള്‍പ്പെടെയുള്ള സംഭവങ്ങള്‍ ഉണ്ടാകുന്നതിന് സാദ്ധ്യത വളരെയേറെയാണെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.