play-sharp-fill
നീറ്റ് പരീക്ഷ പേടിയെ തുടര്‍ന്ന് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവം; നീറ്റിനെതിരെ നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ച് സ്റ്റാലിന്‍; പ്ലസ്ടു മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ പ്രവേശനം അനുവദിക്കണമെന്ന് ആവശ്യം; രാജ്യത്ത് നീറ്റ് പരീക്ഷക്കെതിരെ ആദ്യം രംഗത്തെത്തുന്ന സംസ്ഥാനമായി തമിഴ്‌നാട്

നീറ്റ് പരീക്ഷ പേടിയെ തുടര്‍ന്ന് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവം; നീറ്റിനെതിരെ നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ച് സ്റ്റാലിന്‍; പ്ലസ്ടു മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ പ്രവേശനം അനുവദിക്കണമെന്ന് ആവശ്യം; രാജ്യത്ത് നീറ്റ് പരീക്ഷക്കെതിരെ ആദ്യം രംഗത്തെത്തുന്ന സംസ്ഥാനമായി തമിഴ്‌നാട്

സ്വന്തം ലേഖകന്‍

ചെന്നൈ: ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റിന് (നീറ്റ് പരീക്ഷ) എതിരായ പ്രമേയം തമിഴ്‌നാട് നിയമസഭയില്‍ അവതരിപ്പിച്ച് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. പ്രതിപക്ഷം പ്രമേയത്തെ അനുകൂലിച്ചു. പ്ലസ്ടു മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ കോഴ്‌സിന് പ്രവേശനം ലഭ്യമാക്കണമെന്നാണ് ബില്ലിലെ ആവശ്യം. സംസ്ഥാന സിലബസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് കൂടി മെഡിക്കല്‍, ഡെന്റല്‍ കോഴ്‌സുകളിലേക്ക് പ്രവേശനം അനുവദിക്കുന്നതിനാണ് നീക്കം.

ഇന്നലെ നീറ്റ് നടക്കാന്‍ മണിക്കൂറുകള്‍ മാത്രമുള്ളപ്പോള്‍ തമിഴ്‌നാട്ടിലെ സേലത്ത് കൊളിയൂര്‍ എന്ന ഗ്രാമത്തില്‍ പത്തൊന്‍പതു വയസുകാരനായ ധനുഷ് എന്ന യുവാവ് ആത്മഹത്യ ചെയ്തിരുന്നു. യുവാവ് മൂന്നാം തവണ നീറ്റിന് തയ്യാറെടുക്കുകയായിരുന്നു. ഇത്തവണയും യോഗ്യത ലഭിക്കില്ല എന്ന ഭയമാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് പൊലീസ് പറയുന്നത്. ആത്മഹത്യ കുറിപ്പ് ലഭിച്ചില്ലെങ്കിലും, പരീക്ഷയെ ഓര്‍ത്ത് കഴിഞ്ഞ കുറച്ചുദിവസങ്ങളായി പത്തൊന്‍പതുകാരന്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു എന്നാണ് വീട്ടുകാരും സുഹൃത്തുക്കളും പറയുന്നത്. അസ്വാഭാവിക മരണത്തിന് ഐപിസി സെക്ഷന്‍ 174 പ്രകാരം പൊലീസ് കേസ് എടുത്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുന്‍വര്‍ഷങ്ങളിലും നീറ്റ് പരീക്ഷയുടെ സമ്മര്‍ദ്ദം താങ്ങാനാവാതെ കുട്ടികള്‍ ആത്മഹത്യ ചെയ്തിരുന്നു. 2018ല്‍ അനിതയെന്ന വിദ്യാര്‍ഥിനിയുടെ ആത്മഹത്യയെ തുടര്‍ന്ന് തമിഴ്‌നാട്ടിലുടനീളം വന്‍ പ്രക്ഷോഭം നടന്നിരുന്നു. രാജ്യത്ത് നീറ്റ് പരീക്ഷക്കെതിരെ ആദ്യം രംഗത്തെത്തുന്ന സംസ്ഥാനമാകും തമിഴ്‌നാട്.