കോട്ടയം ജില്ലയിൽ 2904 പേർക്ക് കൊവിഡ്: ജില്ലയിൽ നൂറിൽ 29 പേർക്കും കൊവിഡെന്ന് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്; ജാഗ്രതാ നിർദേശം ശക്തമാക്കി

കോട്ടയം ജില്ലയിൽ 2904 പേർക്ക് കൊവിഡ്: ജില്ലയിൽ നൂറിൽ 29 പേർക്കും കൊവിഡെന്ന് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്; ജാഗ്രതാ നിർദേശം ശക്തമാക്കി

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: ജില്ലയിൽ 2904 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 2893 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ രണ്ട് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു.
സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 11 പേർ രോഗബാധിതരായി. പുതിയതായി 9901 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 29.33 ശതമാനമാണ്.

രോഗം ബാധിച്ചവരിൽ 1258പുരുഷൻമാരും 1311 സ്ത്രീകളും 335 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 547 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2171 പേർ രോഗമുക്തരായി. 17927 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 151059 പേർ കോവിഡ് ബാധിതരായി. 132199 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 55169 പേർ ക്വാറൻറയിനിൽ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

കോട്ടയം -317

ചങ്ങനാശേരി – 134

മുണ്ടക്കയം -110

പുതുപ്പള്ളി – 95

എലിക്കുളം-83

ഏറ്റുമാനൂർ – 76

കല്ലറ- 75

അതിരമ്പുഴ – 74

എരുമേലി- 73

തലയോലപ്പറമ്പ്- 72

രാമപുരം – 71

കാഞ്ഞിരപ്പള്ളി – 67

ചിറക്കടവ്, പാമ്പാടി, മീനച്ചിൽ- 58

വെള്ളൂർ – 52

വൈക്കം – 50

പാറത്തോട് – 47

കുറിച്ചി – 43

വാകത്താനം – 42

പനച്ചിക്കാട്, കടുത്തുരുത്തി, അയർക്കുന്നം-41

അയ്മനം 40

ഈരാറ്റുപേട്ട – 38

കങ്ങഴ – 37

നെടുംകുന്നം – 36

മുളക്കുളം, മണിമല – 35

വെച്ചൂർ, പാലാ – 34

ഉദയനാപുരം, ഭരണങ്ങാനം, കൂട്ടിക്കൽ – 33

നീണ്ടൂർ, ആർപ്പൂക്കര, കൂരോപ്പട – 31

കുമരകം – 30

കരൂർ-29

മറവന്തുരുത്ത് – 28

കറുകച്ചാൽ, മാടപ്പള്ളി – 25

വാഴപ്പള്ളി, ഞീഴൂർ, കാണക്കാരി, വിജയപുരം, തലയാഴം – 24

തിരുവാർപ്പ്, തൃക്കൊടിത്താനം -23

പായിപ്പാട്, കടനാട് -22

ചെമ്പ്-21

തിടനാട്, ടി.വി പുരം – 19

വെളിയന്നൂർ-17

മാഞ്ഞൂർ, കിടങ്ങൂർ, മുത്തോലി, കോരുത്തോട്, പൂഞ്ഞാർ – 16

മീനടം – 15

മരങ്ങാട്ടുപിള്ളി – 14

കുറവിലങ്ങാട് – 13

മണർകാട്,വാഴൂർ, വെള്ളാവൂർ-12

മൂന്നിലവ് – 10

തലപ്പലം, തീക്കോയി, കൊഴുവനാൽ- 8

കടപ്ലാമറ്റം – 6

മേലുകാവ്, അകലക്കുന്നം, പള്ളിക്കത്തോട് – 5

പൂഞ്ഞാർ തെക്കേക്കര – 4

ഉഴവൂർ – 3

തലനാട് -2