കോട്ടയം ജില്ലയിൽ കൊവിഡ് ചികിത്സാ കേന്ദ്രങ്ങൾക്ക് 68 ലക്ഷം അനുവദിച്ചു; തുക അനുവദിച്ചത് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങൾക്ക് അടക്കം
സ്വന്തം ലേഖകൻ
കോട്ടയം: കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങൾക്കും(സി.എഫ്.എൽ.ടി.സി) ഡോമിസിലിയറി കെയർ സെൻററുകൾക്കു(ഡി.സി.സി)മായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി 68 ലക്ഷം രൂപ അനുവദിച്ചു.
ഈരാറ്റുപേട്ട, മാടപ്പള്ളി, വാഴൂർ, കടുത്തുരുത്തി, ളാലം, പാമ്പാടി എന്നീ ബ്ലോക്ക് പഞ്ചായത്തുകൾക്ക് അഞ്ചു ലക്ഷം രൂപ വീതവും രാമപുരം ഗ്രാമ പഞ്ചായത്തിന് മൂന്നു ലക്ഷം രൂപയും മറ്റ് 35 ഗ്രാമ പഞ്ചായത്തുകൾക്ക് ഒരു ലക്ഷം രൂപ വീതവും അനുവദിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആർപ്പൂക്കര, അതിരമ്പുഴ, അയ്മനം, ചെമ്പ്, ചിറക്കടവ്, എലിക്കുളം, കറുകച്ചാൽ, കിടങ്ങൂർ, മാടപ്പള്ളി, മറവന്തുരുത്ത്, മീനച്ചിൽ , മൂന്നിലവ്, മുത്തോലി, നെടുംകുന്നം, നീണ്ടൂർ, ഞീഴൂർ, പാമ്പാടി, പനച്ചിക്കാട്, ടി.വി പുരം, തലയാഴം, തലയോലപ്പറമ്പ്, വാഴപ്പള്ളി, വാഴൂർ, വെള്ളൂർ, വിജയപുരം, മീനടം, തലപ്പലം, തിടനാട്, മുണ്ടക്കയം, ഉദയനാപുരം, വെളിയന്നൂർ, കരൂർ, കൂട്ടിക്കൽ, കോരുത്തോട്, കൊഴുവനാൽ എന്നീ പഞ്ചായത്തുകൾക്കാണ് ഒരു ലക്ഷം രൂപ വീതം ലഭിക്കുക.
നേരത്തെ 34 തദ്ദേശ സ്ഥാപനങ്ങൾക്കായി 1.22 കോടി രൂപ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഫണ്ടിൽ നിന്നും ലഭ്യമാക്കിയിരുന്നു.