കോട്ടയം മൂലവട്ടത്ത് കൊറോണ വൈറസ് എന്നു പ്രചാരണം: ഭയന്നു വിറച്ച് നാട്ടുകാർ; കൊറോണ വൈറസ് ബാധിച്ചവർ മൂലവട്ടത്തല്ല; രോഗ ബാധിതർ കൊല്ലാട് സ്വദേശികൾ; വിശദീകരണവുമായി നാട്ടുകാർ

കോട്ടയം മൂലവട്ടത്ത് കൊറോണ വൈറസ് എന്നു പ്രചാരണം: ഭയന്നു വിറച്ച് നാട്ടുകാർ; കൊറോണ വൈറസ് ബാധിച്ചവർ മൂലവട്ടത്തല്ല; രോഗ ബാധിതർ കൊല്ലാട് സ്വദേശികൾ; വിശദീകരണവുമായി നാട്ടുകാർ

തേർഡ് ഐ ബ്യൂറോ

കോട്ടയം: മൂലവട്ടത്ത് കൊറോണ വൈറസ് ബാധയെന്ന പി.ആർ.ഡിയുടെ പ്രസ്‌റിലീസിൽ ആകെ ആശയക്കുഴപ്പം. മൂലവട്ടം സ്വദേശികൾക്കു കൊറോണ ബാധിച്ചതായി പി.ആർ.ഡി റിലീസ് പ്രസിദ്ധീകരിച്ചതാണ് ആശയക്കുഴപ്പത്തിന് ഇടയാക്കിയത്.

പി.ആർ.ഡിയുടെ റിലീസിൽ ഉണ്ടായിരുന്ന ഒൻപതും, പത്തും നമ്പരിലുണ്ടായിരുന്ന ആളുകളാണ് മൂലവട്ടം സ്വദേശികളാണ് എന്നു പ്രചാരണം നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജൂൺ 20 ന് ഡൽഹിയിൽനിന്നെത്തി കോട്ടയം ജനറൽ ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്ന മൂലവട്ടം സ്വദേശി (39). രോഗം സ്ഥിരീകരിച്ച മൂലവട്ടം സ്വദേശിയുടെ ഭാര്യ(35) എന്നിവർക്കാണ് രോഗമെന്നായിരുന്നു പ്രസ് റിലീസ് പുറത്തു വന്നത്. ജൂൺ 20 ന് ഡൽഹിയിൽനിന്ന് എത്തി കോട്ടയം ജനറൽ ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്നു ഇരുവരും എന്നു പബ്ലിക്ക് റിലേഷൻസ് വകുപ്പ് പുറത്തിറക്കിയ കുറിപ്പിൽ വ്യക്തമാക്കുന്നു.

വാർത്ത പുറത്തു വന്നതിനു പിന്നാലെ നൂറുകണക്കിന് ആളുകളാണ് തേർഡ് ഐ ന്യൂസ് ലൈവുമായി ബന്ധപ്പെട്ടത്. മൂലവട്ടത്ത് കൊറോണ ബാധിതരായ ആളുകൾ എത്തിയെന്നത് കടുത്ത ആശങ്കയാണ് നാട്ടുകാർക്ക് ഉണ്ടാക്കിയത്. എന്നാൽ, ഇവരുടെ ആധാർകാർഡിലെ വിലാസമാണ് ഇത്തരത്തിൽ ആശങ്കയ്ക്കു ഇടയാക്കിയതെന്നു ജനപ്രതിനിധികൾ തന്നെ വ്യക്തമാക്കിയതോടെയാണ് ആശങ്ക അകന്നത്.

മൂലവട്ടത്തു കൊറോണ ബാധ സ്ഥിരീകരിച്ചു എന്ന വാർത്ത തെറ്റാണെന്നു വാർഡ് കൗൺസിലർ ഷീജാ അനിൽ അറിയിച്ചു. നിലവിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ഇരുവരും നേരത്തെ മൂലവട്ടത്ത് താമസിച്ചവരാണ് എന്നു മാത്രമാണ് ഉള്ളത്. നിലവിൽ ഇവർ കൊല്ലാട് മലമേൽക്കാവിനു സമീപമാണ് താമസിക്കുന്നതെന്നും ഇവർ വ്യക്തമാക്കി. ഡൽഹിയിൽ നിന്നു വരുമ്പോൾ തന്നെ രോഗ ലക്ഷണങ്ങൾ ഇരുവർക്കും കണ്ടിരുന്നു. തുടർന്നു ഇവരെ ജനറൽ ആശുപത്രി ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇവർ നാട്ടിലേയ്ക്കു എത്തിയിട്ടു പോലുമില്ല. ഇതിനാൽ ആശങ്കയ്ക്കു അടിസ്ഥാനമില്ലെന്നും ഇവർ പറഞ്ഞു.