ഫാ.ജോർജ് എട്ടുപറയിലിനെ കൊലയ്ക്കു കൊടുത്തത് സഭ തന്നെ: പള്ളിയിലുണ്ടായ അപകടത്തിൽ പൊള്ളലേറ്റവരെ സഹായിക്കണമെന്ന അഭ്യർത്ഥന ചങ്ങനാശേരി രൂപത തള്ളി; വേണമെങ്കിൽ സ്വന്തം കാശ് മുടക്കാൻ നിർദേശിച്ച സഭ വൈദികനെ പ്രതിസന്ധിയിലാക്കി

ഫാ.ജോർജ് എട്ടുപറയിലിനെ കൊലയ്ക്കു കൊടുത്തത് സഭ തന്നെ: പള്ളിയിലുണ്ടായ അപകടത്തിൽ പൊള്ളലേറ്റവരെ സഹായിക്കണമെന്ന അഭ്യർത്ഥന ചങ്ങനാശേരി രൂപത തള്ളി; വേണമെങ്കിൽ സ്വന്തം കാശ് മുടക്കാൻ നിർദേശിച്ച സഭ വൈദികനെ പ്രതിസന്ധിയിലാക്കി

തേർഡ് ഐ ബ്യൂറോ

കോട്ടയം: അയർക്കുന്നം പുന്നത്തുറ വെള്ളാപ്പള്ളി പള്ളിയിലെ വികാരി ഫാ.ജോർജ് എട്ടുപറയിലിനെ കൊലയ്ക്കു കൊടുത്തത് സഭ തന്നെ എന്നതിനു കൂടുതൽ തെളിവുകൾ പുറത്തേയ്ക്ക്. ജൂൺ അഞ്ചിനു പള്ളിയിലുണ്ടായ പൊട്ടിത്തെറിയിൽ പരിക്കേറ്റവർക്കു സഹായം നൽകണമെന്നു ചങ്ങനാശേരി രൂപതയോട് വൈദികൻ അഭ്യർത്ഥിച്ചിരുന്നതായാണ് പുറത്തു വരുന്ന വിവരം. എന്നാൽ, രൂപതാ തലത്തിൽ നിന്നും ഒരു രൂപ പോലും സഹായം നൽകാനാവില്ലെന്നാണ് അറിയിച്ചത്. വൈദികനോട് സ്വയം ഇതിനുള്ള തുക കണ്ടെത്തണമെന്നു നിർദേശിക്കുകയാണ് സഭ ചെയ്തത്.

സാമ്പത്തികമായി തകർന്നു നിൽക്കുന്ന അയർക്കുന്നം പുന്നത്തുറ സെന്റ് തോമസ് പള്ളിയായ വെള്ളാപ്പള്ളി പള്ളിയിൽ നിന്നും കാര്യമായ തുക ലഭിക്കില്ലെന്നു തിരിച്ചറിഞ്ഞ വൈദികൻ ജീവനൊടുക്കുകയായിരുന്നുവെന്നാണ് ഏറ്റവും ഒടുവിൽ പുറത്തു വരുന്ന വിവരം. ഇത് ശരിവയ്ക്കുന്നതാണ് സഭാ നേതൃത്വം സ്വീകരിച്ചിരിക്കുന്ന നിലപാടുകളും. വൈദികന് ഡിപ്രഷനുണ്ടായിരുന്നതായും തീപിടുത്തതെ തുടർന്നുണ്ടായ മാനസിക പ്രശ്‌നങ്ങളാണ് ഇദ്ദേഹത്തിന്റെ ആത്മഹത്യയ്ക്കു കാരണമായതെന്നുമാണ് ഇപ്പോൾ സഭാ നേതൃത്വം വ്യക്തമാക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഞായറാഴ്ച രാവിലെ മുതലാണ് വൈദികനെ പള്ളിയിൽ നിന്നും കാണാതായത്. എന്നാൽ, തിങ്കളാഴ്ച രാവിലെ പത്തരയോടെ തന്നെ ഇദ്ദേഹത്തിന്റെ മൃതദേഹം പള്ളിയ്ക്കു മുന്നിലെ കിണറ്റിൽ നിന്നും കണ്ടെത്തുകയായിരുന്നു. തുടർന്നാണ് പൊലീസ് അന്വേഷണം അടക്കമുള്ള നടപടികൾ ആരംഭിച്ചത്. എടത്വ മങ്കൊമ്പ് എട്ടു പറയിൽ പരേതനായ ബേബിച്ചന്റെ മകനായ ഫാ.ജോർജ് എട്ടുപറയിലിന്റെ(55) മരണത്തിൽ സഭയ്ക്കുള്ള പങ്കാണ് ഇപ്പോഴും സംശയത്തിന്റെ നിഴലിൽ നിൽക്കുന്നത്.

ജൂൺ അഞ്ചിനാണ് വെള്ളാപ്പള്ളി പള്ളിയിലെ റബർഷീപ്പ് മുറിയിലുണ്ടായ പൊട്ടിത്തെറിയിൽ കനകരാജ്, ഐപ്പ് ചാക്കോ, ശ്യാംകെ ജോസഫ്, ലിബിൻ കുമാർ എന്നിവർക്കു പരിക്കേറ്റത്. കനകരാജിനു ഗുരുതരമായി പൊള്ളലേൽക്കുകയും ചെയ്തിരുന്നു. ഈ കനകരാജിന്റെ ചികിത്സയ്ക്ക് അടക്കം സഹായം അഭ്യർത്ഥിച്ചാണ് ഇദ്ദേഹം സഭയെ സമീപിച്ചത്. സാധാരണക്കാരായ കുടുംബത്തിലുള്ള തൊഴിലാളികൾക്കു ജീവിക്കാൻ യാതൊരു വിധ മാർഗവുമില്ലെന്നു തിരിച്ചറിഞ്ഞാണ് ഇദ്ദേഹം ഇവർക്കു സഹായം അ്ഭ്യർത്ഥിച്ച് സഭയെ സമീപിച്ചത്.

എന്നാൽ, സഭ പോലും ഇദ്ദേഹത്തോട് യാതൊരു കരുണയും കാട്ടിയില്ല. ഗുരുതരമായി പൊള്ളലേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ കഴിഞ്ഞ ദിവസം ഇദ്ദേഹം സന്ദർശിച്ചിരുന്നു. എന്നാൽ, ഇതിനു ശേഷം ഇവരുടെ കാര്യത്തിൽ യാതൊരു വിധ സഹായവും ചെയ്യാൻ സാധിക്കാത്തതിലും അദ്ദേഹം അസ്വസ്ഥനായിരുന്നു. ഇതാണ് മരണകാരണമെന്നാണ് വിശ്വാസികൾ സംശയിക്കുന്നത്.