കോട്ടയം നഗരമധ്യത്തിൽ മദ്യലഹരിയിൽ ജ്യൂസ് കട ജീവനക്കാരിയെ ആക്രമിച്ച സംഭവം: പ്രതി അറസ്റ്റിൽ; ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

കോട്ടയം നഗരമധ്യത്തിൽ മദ്യലഹരിയിൽ ജ്യൂസ് കട ജീവനക്കാരിയെ ആക്രമിച്ച സംഭവം: പ്രതി അറസ്റ്റിൽ; ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

തേർഡ് ഐ ബ്യൂറോ

കോട്ടയം: കോട്ടയം നഗരമധ്യത്തിൽ മദ്യലഹരിയിൽ ജ്യൂസ് കട തല്ലിത്തകർത്ത സംഭവത്തിൽ പ്രതി അറസ്റ്റിൽ. കാഞ്ഞിരപ്പള്ളി കാളകെട്ടി അടിവാരം ഭാഗത്തിൽ കൊടക്കനാൽ വീട്ടിൽ രവീന്ദ്രനെ (46)യാണ് വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ എം.ജെ അരുണിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ തിരുനക്കര ബസ് സ്റ്റാൻഡിലായിരുന്നു സംഭവം. രവീന്ദ്രനും സുഹൃത്തുക്കളും ബസ് സ്റ്റാൻഡിൽ ഇരുന്നു പരസ്യമായി മദ്യപിക്കുകയായിരുന്നു. മദ്യലഹരിയിൽ സ്റ്റാൻഡിൽ ഇരുന്ന ഇരുവരും അസഭ്യം പറഞ്ഞതോടെ സ്റ്റാൻഡിൽ കട നടത്തുകയായിരുന്ന തിരുവാതുക്കൽ സ്വദേശിനിയായ സിന്ധു ഇടപെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊലീസിനെ വിളിക്കുമെന്നും പരസ്യമായുള്ള മദ്യപാനം അവസാനിപ്പിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. ഇതോടെ ക്ഷുഭിതരായ പ്രതികൾ ചേർന്നു സിന്ധിവിന്റെ മുടിയ്ക്കു കുത്തിപ്പിടിക്കുകയും, ആക്രമിച്ചു വീഴ്ത്തുകയുമായിരുന്നു. ഇവിടെ എത്തിയ കൺട്രോൾ റൂം പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

സിന്ധുവിന്റെ മൊഴി രേഖപ്പെടുത്തിയ പൊലീസ് സംഘം ഇയാൾക്കെതിരെ കേസെടുത്തു. തുടർന്നു, വെസ്റ്റ് എസ്.ഐ ടി.ശ്രീജിത്ത് പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.