കോട്ടയം ജില്ലയിൽ ശക്തമായ മഴ തുടരുന്നു; ദുരിതത്തിലായി ജനങ്ങൾ; ദുരിതാശ്വാസ ക്യാമ്പുകളിൽ ഭക്ഷണമോ അടിസ്ഥാന സൗകര്യങ്ങളോ ലഭിക്കുന്നില്ലെന്ന് പരാതി; തിരിഞ്ഞു നോക്കാതെ കോട്ടയം നഗരസഭാ അധികൃതർ

കോട്ടയം ജില്ലയിൽ ശക്തമായ മഴ തുടരുന്നു; ദുരിതത്തിലായി ജനങ്ങൾ; ദുരിതാശ്വാസ ക്യാമ്പുകളിൽ ഭക്ഷണമോ അടിസ്ഥാന സൗകര്യങ്ങളോ ലഭിക്കുന്നില്ലെന്ന് പരാതി; തിരിഞ്ഞു നോക്കാതെ കോട്ടയം നഗരസഭാ അധികൃതർ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയം നഗരസഭയിലെ വിവിധ വാർഡുകളിലായി നിരവധി ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നെങ്കിലും അവിടെ അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനോ ഭക്ഷണം വെച്ചു നൽകുന്നതിനോ നഗരസഭ തയ്യാറായിട്ടില്ല.

ക്യാമ്പുകൾ തുറക്കുക മാത്രമാണ് റവന്യൂ വകുപ്പിൻ്റെ ചുമതലയെങ്കിൽ അവിടെ അടിസ്ഥാന സൗകര്യമൊരുകേണ്ടതും ഭക്ഷണം വെച്ചു നൽകേണ്ടതും അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം നഗരത്തിൽ സംക്രാന്തി, തിരുവാതുക്കൽ, കാരാപ്പുഴ നഗരസഭയുടെ പടിഞ്ഞാറൻ മേഖലകളായ മണിപ്പുഴ, കോടിമത ഭാഗങ്ങൾ എന്നിവിടങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. ഇവിടങ്ങളിലെല്ലാം നിരവധി ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. സ്ത്രീകളും കുട്ടികളുമടക്കം നിരവധി ആളുകളാണ് ക്യാമ്പുകളിൽ താമസിക്കുന്നത്. ഇവർക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കാൻ നഗരസഭ ഇതുവരെ തയ്യാറായിട്ടില്ല.

കോട്ടയം നഗരസഭയുടെ കീഴിൽ 43 44 45 എന്നീ വാർഡുകളിൽ പൂർണ്ണമായും വെള്ളം കയറിയ അവസ്ഥയിലാണ്. 43 നമ്പർ വാർഡിലെ കൗൺസിലർ ദീപ മോൾ 44 ആം നമ്പർ വാർഡിലെ കൗൺസിൽ ഷീജ അനിൽ എന്നിവരുടെ നേതൃത്വത്തിൽ കോട്ടയം മണിപ്പുഴ ബെൽ മൗണ്ട് സ്കൂളിൽ ക്യാമ്പ് സംഘടിപ്പിക്കുകയും 43, 44, 45 വാർഡുകളിലെ ദുരിതം അനുഭവിക്കുന്ന കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റി പാർപ്പിക്കുകയും ചെയ്തു.

എന്നാൽ കോട്ടയം നഗരസഭയുടെ ഭാഗത്തു നിന്നും യാതൊരുവിധ ആനുകൂലങ്ങളും കിട്ടുന്നില്ല എന്നും കുടിവെള്ളത്തിന് പോലും മാർഗ്ഗമില്ല എന്നുമാണ് ജനങ്ങളുടെ പരാതി. കോട്ടയത്തിന്റെ പല ഭാഗങ്ങളിലും ഇതേ സ്ഥിതിഗതി തന്നെയാണ്. പലയിടങ്ങളിലും വെള്ളംകയറി ജനങ്ങൾ ബുദ്ധിമുട്ടുമ്പോൾ നഗരസഭ അധികൃതർ ആരും തന്നെ തിരിഞ്ഞു നോക്കുന്നില്ല എന്നാണ് കൗൺസിലന്മാർ പറയുന്നത്.

മഴ തുടങ്ങിയിട്ട് നാല് ദിവസങ്ങളായി. കോട്ടയം നഗരസഭാ പരിധിയിലെ ആളുകൾക്കായി കൺട്രോൾ റൂമുകൾ തുറക്കാൻ നഗരസഭ അധികൃതർ തയ്യാറായിട്ടില്ല. ഭരണ പ്രതിപക്ഷ കൗൺസിലർമാർ ഒന്നടക്കം ആവശ്യം ഉന്നയിച്ചിട്ടും ചെയർപേഴ്സണും സെക്രട്ടറിയും തയ്യാറായിട്ടില്ല. കോവിഡ് കാലത്തും സമാന സാഹചര്യമായിരുന്നു കോട്ടയം നഗരസഭയിൽ. ഇത് സംസ്ഥാന സർക്കാരിൻ്റെ അടക്കം അപ്രീതിക്ക് കാരണമായിരുന്നു.

ദുരിതാശ്വാസ ക്യാമ്പുകളിൽ നഗരസഭയുടെ ജീവനക്കാർക്ക് ചുമതല നൽകാൻ അധികൃതർ ഇതുവരെയായിട്ടും തയ്യാറായിട്ടില്ല. ക്യാമ്പുകളിൽ പോകാൻ കഴിയാത്തവർക്കും സോണുകളിൽ ഹെൽപ്പ് ഡെസ്ക്കുകൾ ആരംഭിക്കേണ്ടതാണ്. എന്നാൽ ഇതിനും നഗരസഭ തയ്യാറായിട്ടില്ല.