play-sharp-fill
പാവം തലച്ചോറ് കാലിനിടയിലായിപ്പോയി, സഹതാപമുണ്ട്; സോഷ്യൽ മീഡിയയിൽ വികാരംപൊട്ടിയ ഞരമ്പന് ഉരുളയ്ക്കുപ്പേരി പോലെ മറുപടി നല്കി വീണ്ടും അശ്വതി

പാവം തലച്ചോറ് കാലിനിടയിലായിപ്പോയി, സഹതാപമുണ്ട്; സോഷ്യൽ മീഡിയയിൽ വികാരംപൊട്ടിയ ഞരമ്പന് ഉരുളയ്ക്കുപ്പേരി പോലെ മറുപടി നല്കി വീണ്ടും അശ്വതി

സ്വന്തം ലേഖകൻ

കൊച്ചി: അഭിനയ തിരക്കുകൾക്കിടയിലും സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് അശ്വതി ശ്രീകാന്ത്. അവതാരകയായും നടിയായും മലയാളികൾക്ക് സുപരിചിതമായ മുഖം. ഫ്ലവേഴ്സ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന ചക്കപ്പഴം പരമ്പരയിലൂടെ നിരവധി ആരാദകരുള്ള താരം.

സോഷ്യല്‍ മീഡിയയില്‍ വരുന്ന അശ്ലീല കമന്‍റുകൾക്ക ഉരുളയ്ക്കുപ്പേരി പോലെ അശ്വതി പറയുന്ന മറുപടികൽ ചർച്ചയാകാറുണ്ട്. ഇത്തവണയും പതിവ് തെറ്റിയില്ല ഒരു ഞരമ്പന് അശ്വതി നല്‍കിയ കിടിലന്‍ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചർച്ച.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തന്റെ കുറേ പടംകണ്ട്‌ ‘ഡാഷ്’ വിട്ടു; അശ്വതി ശ്രീകാന്തിന്റെ കയ്യിൽ നിന്നും ചുട്ടമറുപടി ചോദിച്ചുവാങ്ങി ഞരമ്പൻസ്ത്രീകളോട് അസഭ്യം പറയുന്നവർക്ക് അവർ അർഹിക്കുന്ന മറുപടി നൽകുന്ന അശ്വതി ഇക്കുറിയും പതിവ് തെറ്റിച്ചില്ല.

യു ആർ സൂപ്പർ. നല്ല വലിയ ‘ഡാഷ്’ ആണ്. തന്റെ കുറേ പിക് കണ്ട് ‘ഡാഷ്’ വിട്ടിട്ടുണ്ട് എന്നാണ് കമന്റ്. ഡാഷ് എന്ന് ഇവിടെ രേഖപ്പെടുത്തിയിട്ടുള്ള ഭാഗങ്ങളിലെ വാക്കുകൾ അശ്വതി സ്മൈലികൾ കൊണ്ട് മറച്ചിരിക്കുന്നു. കുട്ടികൾ ഫോളോ ചെയ്യുന്നതുകൊണ്ട് ആ അസഭ്യവാക്കുകൾ മറയ്ക്കുന്നു എന്ന് അശ്വതി

ചോദിച്ചുവാങ്ങിയെന്ന് സോഷ്യൽ മീഡിയ. സ്ത്രീകളോട് അസഭ്യം പറയുന്ന ഞരമ്പന്മാർ അർഹിക്കുന്ന മറുപടി നൽകുന്ന അശ്വതി ഇക്കുറിയും പതിവ് തെറ്റിച്ചില്ല.ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്ന ഇന്‍സ്റ്റഗ്രാമിലെ ‘ക്യു ആന്‍റ് എ’ സെഷനിലാണ് അശ്വതി പ്രതികരിച്ചത്. കമന്‍റിലെ അശ്ലീല ഭാഗങ്ങള്‍ മറച്ചു വെച്ച്, ചോദ്യം ചോദിച്ച വ്യക്തിയെ ടാഗ് ചെയ്തു കൊണ്ടാണ് അശ്വതിയുടെ പ്രതികരണം.

താരത്തെ പിന്തുണച്ച് നിരവധിപ്പേർ രംഗത്ത് എത്തി. നേരത്തെയും ഇത്തരം സോഷ്യല്‍ മീഡിയ ആക്രമണങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിച്ച അശ്വതിയുടെ പോസ്റ്റുകള്‍ വൈറലായിരുന്നു. ഒരു സ്ത്രീയോട് ലൈസൻസ് ഇല്ലാതെ എന്തും വിളിച്ചുകൂവാം എന്ന് ചിന്തിക്കുന്നവർക്ക് ഉത്തമ ഉദാഹരണമാണ് ഇത്തരത്തിലുള്ള ഞരമ്പരോ​ഗികൽ. കൊമ്പുകോർക്കുന്നത് അശ്വതിയോടാണെന്ന് മറന്നിരിക്കാം. എന്തായാലും അസ്വതിയുടെ വാക്കുകൽ വീണ്ടും സോഷ്യൽ മീ‍ിയ ഏറ്റെടുത്തു കഴിഞ്ഞു.