149.11 കോടി രൂപ വരവും, 144.77 കോടി  ചെലവും, 4. 34  കോടി നീക്കിയിരിപ്പുമുള്ള ബജറ്റ് അവതരിപ്പിച്ച്  കോട്ടയം നഗരസഭാ  വൈസ് ചെയര്‍മാന്‍ ബി. ഗോപകുമാര്‍;  തിരുനക്കര ഷോപ്പിങ് കോംപ്ലക്സ്, കഞ്ഞിക്കുഴി ഷോപ്പിങ് കോംപ്ലക്സ്, പാക്കില്‍ ഷോപ്പിങ് കോംപ്ലക്സ്, നെഹ്റു സ്റ്റേഡിയം തുടങ്ങിയവയുടെ നിര്‍മാണത്തിനായി ഡിപിആര്‍ തയ്യാറാക്കും; നഗരസഭയെ കോര്‍പ്പറേഷനാക്കണമെന്ന് ആവശ്യം; സമ്പൂർണ്ണ മാലിന്യ നിർമാർജനം അടക്കം ലക്ഷ്യമിട്ട് കോട്ടയം നഗരസഭയുടെ ബജറ്റ്….

149.11 കോടി രൂപ വരവും, 144.77 കോടി ചെലവും, 4. 34 കോടി നീക്കിയിരിപ്പുമുള്ള ബജറ്റ് അവതരിപ്പിച്ച് കോട്ടയം നഗരസഭാ വൈസ് ചെയര്‍മാന്‍ ബി. ഗോപകുമാര്‍; തിരുനക്കര ഷോപ്പിങ് കോംപ്ലക്സ്, കഞ്ഞിക്കുഴി ഷോപ്പിങ് കോംപ്ലക്സ്, പാക്കില്‍ ഷോപ്പിങ് കോംപ്ലക്സ്, നെഹ്റു സ്റ്റേഡിയം തുടങ്ങിയവയുടെ നിര്‍മാണത്തിനായി ഡിപിആര്‍ തയ്യാറാക്കും; നഗരസഭയെ കോര്‍പ്പറേഷനാക്കണമെന്ന് ആവശ്യം; സമ്പൂർണ്ണ മാലിന്യ നിർമാർജനം അടക്കം ലക്ഷ്യമിട്ട് കോട്ടയം നഗരസഭയുടെ ബജറ്റ്….

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: 149 കോടി 11 ലക്ഷത്തി 52,080 രൂപ വരവും, 144 കോടി 77 ലക്ഷത്തി 29,002 ചെലവും, 4 കോടി 34 ലക്ഷത്തി 23078 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് നഗരസഭാ കൗണ്‍സില്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ് ചെയര്‍മാന്‍ ബി. ഗോപകുമാര്‍ അവതരിപ്പിച്ചു.

യോഗത്തില്‍ ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. അന്തരിച്ച നടന്‍ ഇന്നസെന്‍റിന് ആദരാഞ്ജലി അര്‍പ്പിച്ച ശേഷമാണ് ബജറ്റ് യോഗം ആരംഭിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നഗരസഭയെ കോര്‍പ്പറേഷന്‍ പദവിയിലേക്ക് ഉയര്‍ത്തണമെന്ന നിര്‍ദേശങ്ങളും ബജറ്റിലുണ്ട്. ടാക്സ് കളക്ഷന്‍ ഉള്‍പ്പെടെ സേവനങ്ങള്‍ പൂര്‍ണമായും ഓണ്‍ലൈന്‍ ആക്കുവാനും ബജറ്റില്‍ ലക്ഷ്യമിടുന്നു.

ആരോഗ്യം, ശുചിത്വം, പ്ലാസ്റ്റിക് ടു പവര്‍ പദ്ധതി, തിരുനക്കര ബസ് ബേ കം ഓഫീസ് കം ഷോപ്പിങ് കോംപ്ലക്സ്, കഞ്ഞിക്കുഴി ബസ് ബേ കം ഷോപ്പിങ് കോംപ്ലക്സ്, പാക്കില്‍ ഷോപ്പിങ് കോംപ്ലക്സ്, നെഹ്റു സ്റ്റേഡിയം – ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയം നിര്‍മാണം തുടങ്ങിയവയ്ക്കായി ഡിപിആര്‍ തയാറാക്കാനും ബജറ്റില്‍ നിര്‍ദേശമുണ്ട്.

നഗരസഭയെ കോര്‍പ്പറേഷനായി ഉയര്‍ത്താന്‍ നടപടി സ്വീകരിക്കണമെന്നാണ് ബജറ്റിലെ മറ്റൊരു ആവശ്യം. ഇതിനായി സര്‍ക്കാരും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയും മുന്‍കൈയെടുക്കണമെന്നും വൈസ് ചെയര്‍മാന്‍ ആവശ്യപ്പെട്ടു.

വനിത ഷോപ്പിങ് മാളിന്‍റെ രണ്ടാംഘട്ട നിര്‍മാണത്തിനായി 1 കോടി 38 ലക്ഷം രൂപ വകയിരുത്തി. നഗരസഭാ പരിധിയിലെ റോഡുകളുടെ സമഗ്ര വികസനത്തിനും ബജറ്റില്‍ പ്രാധാന്യം നല്‍കുന്നു.

കോടിമത സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി കോടിമത ഡ്രയിനേജ് പദ്ധതിക്കായി 30 ലക്ഷം രൂപയും, എം.ജി റോഡുമായി ബന്ധിപ്പിക്കുന്ന സര്‍വീസ് റോഡും അപ്രോച്ച്‌ റോഡും നിര്‍മ്മിക്കുന്നതിന് 20 ലക്ഷം രൂപ ബജറ്റില്‍ വകയിരുത്തി.

ശാസ്ത്രിറോഡ്, ഈരയില്‍കടവ്-മണിപ്പുഴ ഇടനാഴി എന്നിവയുടെ സൗന്ദര്യവല്‍ക്കരണത്തിനായി 5 ലക്ഷം രൂപ അനുവദിച്ചു. ആറ്റുതീര റോഡ് നിര്‍മ്മാണത്തിനായി 20 ലക്ഷം രൂപ അനുവദിച്ചു.

സമ്പൂര്‍ണ മാലിന്യ നിര്‍മാര്‍ജനം ലക്ഷ്യമാക്കി പ്ലാസ്റ്റിക് ടു പവര്‍ പദ്ധതി നടപ്പാക്കുവാന്‍ 3 കോടി 5ലക്ഷം രൂപ ബജറ്റില്‍ വകയിരുത്തി. എന്‍ഐടിയുടെ സാങ്കേതികവിദ്യ ഉപയോഗിച്ച്‌ പ്ലാസ്റ്റിക് മാലിന്യത്തില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കാനാണ് ലക്ഷ്യം.

ഇതിനായി കോടിമതയിലെ പ്ളാസ്റ്റിക് ഷെഡിങ് യൂണിറ്റ് ഉപയോഗപെടുത്തും. പദ്ധതിയ്ക്കായി 3 കോടി 5 ലക്ഷം രൂപ ബജറ്റില്‍ വകയിരുത്തി.