നിർമ്മാണ മേഖലയെ തകർക്കുന്ന സിമൻറ് ,കമ്പി അമിത വില വർദ്ധനവ് പിൻവലിക്കുക  ലെൻസ്ഫെഡ്

നിർമ്മാണ മേഖലയെ തകർക്കുന്ന സിമൻറ് ,കമ്പി അമിത വില വർദ്ധനവ് പിൻവലിക്കുക ലെൻസ്ഫെഡ്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കോവിഡ് പ്രതിസന്ധികൾക്കിടയിൽ ഉയർത്തെഴുന്നേൽക്കാൻ ബുദ്ധിമുട്ടുന്ന നിർമ്മാണമേഖലയ്ക്ക് ഇപ്പോഴത്തെ സിമൻ്റ് ,കമ്പി എന്നിവക്ക് ഉണ്ടായ അമിത വില വർദ്ധനവ് തിരിച്ചടിയാകുന്നു. സിമൻ്റിന് Rs125 ഉം കമ്പിക്ക്
Rs 10/- ഉണ്ടായവിലവർദ്ധനവ് ന്യായീകരിക്കാവുന്നതല്ല.

കോവിഡ് അതിവ്യാപനത്തിനു ശേഷം നിർമ്മാണ വസ്തുക്കളുടെ വില പഴയ നിലവാരത്തിലേക്ക് എത്തുന്ന സമയത്താണ് ഇപ്പോൾ ഉണ്ടായിട്ടുള്ള അന്യായ വർദ്ധനവിന് യാതൊരു ന്യായികരണവും കമ്പനികളുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രൈവറ്റ്, സർക്കാർ കരാർ ജോലികളെ ഈ വർദ്ധനവ് വലിയ രീതിയിൽ ബാധിക്കുന്നു എന്ന് മാത്രമല്ല മറിച്ച്
I5 % To18% നിർമ്മാണ ചിലവ് വർദ്ധിക്കും എന്നതും സാധാരണ ജനങ്ങളെ സാരമായി ബാധിക്കും.

ആയതിനാൽ യാതൊരു ന്യായീകരണവുമില്ലാതെ ഉണ്ടായിട്ടുള്ള ഈ വില വർദ്ധനവ് പിൻവലിക്കുവാൻ സർക്കാറിൻ്റെ അടിയന്തിര ഇടപെടലുകൾ ഉണ്ടാകണമെന്നും ,അടിക്കടി ഇപ്രകാരമുള്ള വിലവർദ്ധനവ് ഉണ്ടാകാതെ ജനങ്ങൾക്കു വേണ്ടി ഒരു റഗുലേറ്ററി കമ്മിഷനെ നിയമിക്കണമെന്നും
ലെൻസ്ഫെഡ് കോട്ടയം ജില്ലാ കമ്മിറ്റി ആവശ്യപ്പെടുന്നു. ‘
ജില്ലാ പ്രസിഡൻറ് ബി.വിജയകുമാർ ,
ജില്ലാ സെക്രട്ടറി കെ എൻ പ്രദീപ് കുമാർ, ട്രഷറർ റ്റി.സി ബൈജു, സംഘടനയുടെ സംസ്ഥാന ജില്ലാ നേതാക്കൾ എന്നിവർ പങ്കെടുത്തു.