play-sharp-fill
നാഗമ്പടം മഹാദേവര്‍ ക്ഷേത്രത്തിലെ ഉത്സവം: 103 ശാഖകളെ പങ്കെടുപ്പിച്ച്‌  ക്ഷേത്രത്തിലേക്ക്‌ ദേശതാലപ്പൊലി ഘോഷയാത്രയുമായി എസ്.എന്‍.ഡി.പി. കോട്ടയം യൂണിയന്‍

നാഗമ്പടം മഹാദേവര്‍ ക്ഷേത്രത്തിലെ ഉത്സവം: 103 ശാഖകളെ പങ്കെടുപ്പിച്ച്‌ ക്ഷേത്രത്തിലേക്ക്‌ ദേശതാലപ്പൊലി ഘോഷയാത്രയുമായി എസ്.എന്‍.ഡി.പി. കോട്ടയം യൂണിയന്‍

സ്വന്തം ലേഖിക

ഏറ്റുമാനൂര്‍: നാഗമ്പടം മഹാദേവര്‍ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി 103 ശാഖകളെ 5 മേഖലകളാക്കി തിരിച്ച്‌ ദേശതാലപ്പൊലി ഘോഷയാത്ര നടത്താന്‍ എസ്.എന്‍.ഡി.പി.

കോട്ടയം യൂണിയന്‍. ഇതിന്റ ഭാഗമായി വടക്കന്‍ മേഖലയുടെ 27 ശാഖായോഗങ്ങള്‍ ചേര്‍ന്ന് ജനുവരി 28 – ന് മൂന്നാം ഉത്സവദിനത്തില്‍ പെരുമ്പായിക്കാട് ശ്രീനാരായണ ഗുരുക്ഷേത്രത്തില്‍ നിന്ന് ആയിരങ്ങള്‍ അണിനിരക്കുന്ന വര്‍ണ്ണശബളമായ താലപ്പൊലി ഘോഷയാത്ര നാഗമ്പടം മഹാദേവര്‍ ക്ഷേത്രത്തിലേക്ക്‌ നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

28-ന് വൈകുന്നേരം നാല് മണിക്ക് പെരുമ്പായിക്കാട് ഗുരുക്ഷേത്ര സന്നിധിയില്‍ മന്ത്രി വി.എന്‍. വാസവന്‍ താലപ്പൊലി ഘോഷയാത്ര ഉദ്ഘാടനം ചെയ്യും. വടക്കന്‍ മേഖല ചെയര്‍മാന്‍ ജിജിമോന്‍ ഇല്ലിച്ചിറ അധ്യക്ഷത വഹിക്കും.

ഭദ്രദീപം കൊളുത്തി ആദ്യതാലം എസ്.എന്‍. ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗം പ്രീതി നടേശന്‍ കൈമാറും. കോട്ടയം യൂണിയന്‍ പ്രസിഡന്റ് എം. മധുസന്ദേശം നല്‍കും. എ.ജി. തങ്കപ്പന്‍ മുഖ്യ പ്രഭാഷണം നടത്തും.

5000 – അംഗങ്ങള്‍ ദേശതാലപൊലി ഘോഷയാത്രയില്‍ പങ്കെടുക്കും. നാഗമ്പടം മഹാദേവര്‍ ക്ഷേത്രത്തിലെ ഉത്സവം 26-ന് കൊടിയേറി ഫെബ്രുവരി രണ്ടിന് ആറാട്ടോടു കൂടി കൊടിയിറക്കും.

പത്രസമ്മേളനത്തില്‍ വടക്കന്‍ മേഖല ചെയര്‍മാന്‍ ജിജിമോന്‍ ഇല്ലിച്ചിറ, ജനറല്‍ കണ്‍വീനര്‍ ജയന്‍ പള്ളിപ്പുറം, പ്രാേഗ്രാം കണ്‍വീനര്‍ അജിമോന്‍ തടത്തില്‍, യൂണിയന്‍ കൗണ്‍സിലര്‍ ദിലീപ് കൈപ്പുഴ, വി.ടി. സുനില്‍, കെ.ആര്‍. വിജയന്‍, ഷിബു ഭാസ്കര്‍ എന്നിവര്‍ പങ്കെടുത്തു.