കോട്ടയം ജില്ലയിൽ ഇന്ന് (22-07-2022) നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ ഇന്ന് (22-07-2022) നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ ഇന്ന് (22-07-2022) നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

1. ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ എച്ച് ടി ടച്ചിംഗ് ആൻഡ് എച്ച് ടി ആൻഡ് എൽടി ലൈൻ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ കുഴിവേലി,നടക്കൽ കൊട്ടുകാപ്പള്ളി, വെളളറ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5 വരെയും വാക്കപറമ്പ്, തലപ്പലം, മാതാക്കൽ, ഈലക്കയം, പേഴുങ്കാട്, ഇളപ്പുങ്കൽ, മീനച്ചിൽ പൈവുഡ്, വട്ടക്കയം, കോസ്‌വേ, വഞ്ചാങ്കൽ
വിഐപി കോളനി, മിനി, ബർഹാത്ത്എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ 9 മുതൽ 5 വരെ ഭാഗീകമായും വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2. പൈക സെക്ഷന്റെ പരിധിയിൽ വരുന്ന വലിയകൊട്ടാരം, മൂലെത്തുണ്ടി, പൈക ഹോസ്പിറ്റൽ ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങും.

3. കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ശിവാജിനഗർ, പറപ്പാട്ടുപടി ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.

4. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ രാവിലെ 9 മുതൽ 5 വരെ ചന്ദ്രത്തിൽപടി ട്രാൻസ്‌ഫോർമറിൽ പൂർണമായും ഔട്പോസ്റ്റ് ട്രാൻസ്‌ഫോർമറിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.

5. ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വടക്കേക്കര റെയിൽവേ ക്രോസ്സ് , പട്ടിത്താനം , ഹ്യുണ്ടായി ഷൈനി , സാഫാ ബൈപ്പാസ്സ് , ബ്രീസ് ലാന്റ് , എലൈറ്റ് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9:30 മുതൽ 6 മണി വരെ വൈദ്യുതി മുടങ്ങും.

6. കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വിനായക പുളിക്കമറ്റം, പാണൻ പടി, 15-ൽ കടവ് ഭാമശ്ശേരി ഭഗീരഥ , എന്നീ ഭാഗങ്ങളിൽ വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.

7. അയ്മനം ഇക്ട്രിക്കൽ സെക്‌ഷൻ പരിധിയിൽ വരുന്ന കരിമാൻ കാവ്, ഇല്ലത്തു കവല, ഒളശ്ശ എന്നിവിടങ്ങളിൽ രാവിലെ 9 മണി മുതൽ 5.30 വരെ പൂർണ്ണമായും പള്ളിക്കവല, കുഴിത്താർ, അയ്മനം, പൂന്ത്രക്കാവ്, കല്ലുമട, പാണ്ടവം എന്നിവിടങ്ങളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.

8. മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള പരിയാരം ട്രാൻസ്‌ഫോർമറിൽ 9:30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

9. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പാലയ്ക്കലോടിപ്പടി ട്രാൻസ്ഫോമറിൽ രാവിലെ 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.