സപ്ലൈകോയുടെ പിടിച്ചുപറി അവസാനിപ്പിക്കണം:സജി മഞ്ഞക്കടമ്പിൽ

സപ്ലൈകോയുടെ പിടിച്ചുപറി അവസാനിപ്പിക്കണം:സജി മഞ്ഞക്കടമ്പിൽ

കോട്ടയം: വിലക്കയറ്റം മൂലം പൊറുതിമുട്ടി നിൽക്കുന്ന ജനങ്ങൾക്ക് മേൽ സംസ്ഥാന സർക്കാർ നിത്യോപയോഗ സാധനങ്ങൾക്ക് ജിഎസ്ടി ഏർപ്പെടുത്തി വില വർധിപ്പിച്ചതിനുശേഷം സപ്ലൈക്കോ ഇപ്പോൾ പായ്ക്കിങ്ങ് ചാർജ് കൂടി ഈടാക്കി സാധാരണക്കാരെ പിടിച്ചുപറിക്കുകയാണെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടവിൽ ആരോപിച്ചു.

സാധാരണക്കാർക്ക് മിതമായ നിരക്കിൽ നിത്യോപയോ സാധനങ്ങൾ വിതരണം ചെയ്യാനായി സർക്കാർ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന സപ്ലൈകോയുടെ കൊള്ള അവസാനിപ്പിക്കണമെന്നും സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു.