play-sharp-fill
കോട്ടയത്ത്‌ വഴിയോര കച്ചവട കേന്ദ്രത്തിൽ മോഷണം ; മോഷണം പോയത് മുപ്പതിനായിരം   രൂപയുടെ തുണിത്തരങ്ങൾ ;  ഇരുട്ടിൽ തപ്പി പോലീസ്

കോട്ടയത്ത്‌ വഴിയോര കച്ചവട കേന്ദ്രത്തിൽ മോഷണം ; മോഷണം പോയത് മുപ്പതിനായിരം രൂപയുടെ തുണിത്തരങ്ങൾ ; ഇരുട്ടിൽ തപ്പി പോലീസ്

കോട്ടയം : കോട്ടയത്ത് വഴിയോര കച്ചവട കേന്ദ്രത്തിൽ മോഷണം. നാഗമ്പടം മുനിസിപ്പൽ പാർക്കിന് സമീപം പ്രവർത്തിക്കുന്ന വഴിയോര കച്ചവടസ്ഥാപനത്തിലാണ് മോഷണം നടന്നത്. കടയുടെ താഴ് തല്ലി പൊളിച്ച് കടയിലുണ്ടായിരുന്ന തുണിത്തരങ്ങൾ മോഷ്ടിക്കുകയായിരുന്നു.

നാഗമ്പടം സ്വദേശി ജോസഫിന്റെ ഉടമസ്ഥതയിലുള്ള കടയിലാണ് മോഷണം നടന്നത്. ഏകദേശം 30000 രൂപയുടെ തുണിത്തരങ്ങൾ മോഷണം പോയതായി ജോസഫ് പറഞ്ഞു.

പതിവുപോലെ രാവിലെ കടതുറക്കാൻ എത്തിയപ്പോളാണ് മോഷണ വിവരം അറിയുന്നത്. കോട്ടയം വെസ്റ്റ് പോലീസിൽ പരാതി നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group