കോട്ടയം പാലായിൽ അമിതവേഗതയിലെത്തിയ ലോറി ബൈക്കിന് പിന്നിൽ ഇടിച്ച് അപകടം; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ സ്ത്രീയുടെ ദേഹത്തുകൂടി ലോറി കയറി ഇറങ്ങി; ലോറിഡ്രൈവർ പൊലീസ് കസ്റ്റഡിയിൽ
കോട്ടയം: പാലാ പൊൻകുന്നം റോഡിൽ രണ്ടാം മൈലിൽ ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. പനമറ്റം മാടത്താനിൽ ലേഖ (44 ) യാണ് മരിച്ചത്.
അമിത വേഗതയിൽ എത്തിയ ലോറി ബൈക്കിന് പിന്നിൽ ഇടിക്കുകയും, ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് വീണ ലേഖയുടെ ദേഹത്തുകൂടി ലോറി കയറി ഇറങ്ങുകയുമായിരുന്നു.
ബൈക്ക് ഓടിച്ചിരുന്ന പനമറ്റം അഞ്ജുഭവനിൽ അർജുൻ കൃഷ്ണൻ(22) നെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പത്തനാപുരത്ത് നിന്ന് കൈതച്ചക്ക കയറ്റിവന്ന വാഴക്കുളത്തേക്ക് പോവുകയായിരുന്നു ലോറി.ലോറി ഡ്രൈവർ വടക്കാഞ്ചേരി മംഗലം സ്വദേശി നന്ദനത്തിൽ ഗീരീഷിനെ പൊൻകുന്നം പൊലീസ് കസ്റ്റഡിയിലെടുത്തു.
Third Eye News Live
0