കോട്ടയം നഗരസഭയുടെ 24ാം വാർഡിൽ പേ വിഷബാധയോട് കടക്ക് പുറത്ത് പറഞ്ഞു; കോട്ടയം ജില്ലയിലാദ്യമായി തെരുവ് നായ്ക്കൾക്ക് വാക്സിനേഷൻ നല്കി മാതൃകയായത് കൗൺസിലർ അഡ്വ ടോം കോര അഞ്ചേരിൽ
കോട്ടയം; നഗരസഭയുടെ 24-ാം വാർഡിൽ തെരുവ് നായക്കൾക്ക് വാക്സിനേഷനെടുത്ത് കൗൺസിലർ മാതൃകയായി .
തെരുവ് നായ്ക്കളുടെ ആക്രമണവും പേവിഷബാധയും ഭയന്ന് സ്ത്രീകളും കുട്ടികളുമടക്കം നിരവധിയാളുകൾ പരാതിയുമായി കൗൺസിലറെ സമീപിച്ചതോടെയാണ് ഓപ്പറേഷൻ സേഫ് എന്ന പേരിൽ തെരുവുനായ്ക്കൾക്ക് വാക്സിനേഷൻ നല്കാൻ തീരുമാനിച്ചത്.
24-)o വാർഡിനെ അഞ്ച് ഭാഗങ്ങളിലായി തിരിച്ചാണ് വാക്സിനേഷൻ നല്കിയത്. തിരുവാതുക്കൽ, മാന്താർ, പള്ളിക്കോണം, എരത്തിക്കൽ, പുത്തനങ്ങാടി എന്നിവിടങ്ങളിലായാണ് 56 തെരുവ് നായ്ക്കൾക്കാണ് ഇന്ന് വാക്സിനേഷൻ നല്കിയത്
Whatsapp Group 1 | Whatsapp Group 2 |Telegram Group
വൈക്കത്ത് ഐഡിയ എബിസ് എന്ന സ്വകാര്യ സ്ഥാപനമാണ് വാക്സിനേഷൻ നല്കിയത്. ഒരു തെരുവ് നായയെ പിടിക്കുന്നതിന് 375 രൂപയും, മരുന്നിന് 30 രൂപയുമാണ് ചെലവ് വരിക. കൗൺസിലർ സ്വന്തം പോക്കറ്റിൽ നിന്ന് പണമെടുത്താണ് നായ്ക്കൾക്ക് വാക്സിനേഷൻ നല്കി പൊതുജനങ്ങളുടെ ജീവൻ രക്ഷിച്ച് മാതൃകയായത്.
നഗരസഭയിലെ എല്ലാ വാർഡുകളും ഇത് ഒരു ചലഞ്ചായി ഏറ്റെടുക്കണമെന്നും പേവിഷബാധയെ അകറ്റി നിർത്താൻ ഇതാണ് ഫലപ്രദമായ മർഗ്ഗമെന്നും അഡ്വ. ടോം കോര അഞ്ചേരിൽ പറയുന്നു.