play-sharp-fill
വീണ്ടും സോഷ്യൽ മീഡിയയിൽ വ്യാജ അക്കൗണ്ടുണ്ടാക്കി പണം തട്ടൽ;  മുല്ലപെരിയാർ സിഐയുടെ പേരിലും, കോട്ടയം കൺട്രോൾ റൂം എസ് ഐ യുടെ പേരിലും  വ്യാജ പ്രൊഫൈലുണ്ടാക്കി പണം ആവശ്യപ്പെട്ട് തട്ടിപ്പ്; പരാതി നൽകിയിട്ടും തട്ടിപ്പ് തുടരുന്നു

വീണ്ടും സോഷ്യൽ മീഡിയയിൽ വ്യാജ അക്കൗണ്ടുണ്ടാക്കി പണം തട്ടൽ; മുല്ലപെരിയാർ സിഐയുടെ പേരിലും, കോട്ടയം കൺട്രോൾ റൂം എസ് ഐ യുടെ പേരിലും വ്യാജ പ്രൊഫൈലുണ്ടാക്കി പണം ആവശ്യപ്പെട്ട് തട്ടിപ്പ്; പരാതി നൽകിയിട്ടും തട്ടിപ്പ് തുടരുന്നു

തേർഡ് ഐ ബ്യൂറോ

കോട്ടയം: സോഷ്യൽ മീഡിയയിൽ വീണ്ടും വ്യാജന്റെ വിളയാട്ടം. മുല്ലപ്പെരിയാർ സി.ഐയുടെ പേരിലും, കോട്ടയത്തെ പൊലീസ് ഉദ്യോഗസ്ഥന്റെ പേരിലും സോഷ്യൽ മീഡിയയിൽ തട്ടിപ്പിന്റെ ശ്രമം.

ഇരുവരുടെയും വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയ ശേഷം സുഹൃത്തുക്കൾക്ക് റിക്വസ്റ്റ് അയച്ചാണ് സംഘം തട്ടിപ്പ് നടത്താൻ ശ്രമിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുല്ലപ്പെരിയാർ സി.ഐ വി.സുരേഷ്, കോട്ടയം പൊലീസ് കൺട്രോൾ റൂമിലെ എസ്.ഐ ബിജുമോൻ നായർ എന്നിവരുടെ ഫെയ്‌സ്ബുക്ക് പേജുകളുടെ വ്യാജനുണ്ടാക്കിയാണ് സംഘം തട്ടിപ്പ് നടത്തിയത്.

കഴിഞ്ഞ ദിവസമാണ് സോഷ്യൽ മീഡിയയിൽ വ്യാജ് അക്കൗണ്ട് ഉണ്ടാക്കി മുല്ലപ്പെരിയാൽ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ സുരേഷിന്റെ പേരിലാണ് തട്ടിപ്പ് നടത്തിയത്. വ്യാജ അക്കൗണ്ടിൽ നിന്ന് തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്റർ ശ്രീകുമാറിന് പണം ആവശ്യപ്പെട്ടുകൊണ്ട് മെസേജ് അയക്കുകയായിരുന്നു.

തട്ടിപ്പ് മനസ്സിലായ ശ്രീകുമാർ ഉടൻ തന്നെ സി ഐയുമായി ബന്ധപ്പെടുകയും, മെസേജ് കൈമാറുകയും ചെയ്തു.  ഒരു മാസം മുൻപും സമാന രീതിയിൽ ഇദ്ദേഹത്തിന്റെ പേരിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി തട്ടിപ്പ് നടത്താൻ ശ്രമിച്ചതിനെ തുടർന്നു ഇദ്ദേഹം സൈബർ സെല്ലിൽ പരാതി നൽകിയിരുന്നു. ഇതോടെ അക്കൗണ്ടിൽ നിന്നും പണം ആവശ്യപ്പെട്ട് സന്ദേശം അയക്കുന്നത് നിലച്ചു.

എന്നാൽ, ഇതിനു ശേഷം ഒരാഴ്ച കഴിഞ്ഞാണ് വീണ്ടും അക്കൗണ്ട് പ്രവർത്തനക്ഷമമായത്. ഈ അക്കൗണ്ടിൽ നിന്നും പണം ആവശ്യപ്പെട്ട് പലർക്കും സന്ദേശം അയക്കുകയായിരുന്നു. ഇതേ തുടർന്നു ഇദ്ദേഹം വീണ്ടും പരാതി നൽകിയതോടെ അക്കൗണ്ട് വീണ്ടും നിശ്ചലമായതായാണ് സൂചന.

സമാന രീതിയിലുള്ള പരാതി തന്നെയാണ് കോട്ടയം ജില്ലാ കൺട്രോൾ റൂമിലെ എസ്.ഐ ബിജുമാൻ നായരും ഉന്നയിക്കുന്നത്. ഇദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടും സമാന രീതിയിൽ ഹാക്ക് ചെയ്യുകയായിരുന്നു. വ്യാജ അക്കൗണ്ടിൽ ഏതാണ്ട് ആയിരത്തോളം സുഹൃത്തുക്കളുണ്ട്. പലരിൽ നിന്നും പണം ആവശ്യപ്പെട്ടതായും പരാതി ഉയർന്നിട്ടുണ്ട്.