തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയ്ക്കും കുടുംബത്തിനും വധഭീഷണി: അന്വേഷണം എങ്ങും എത്തിയില്ല; കേസ് സി.ബി.ഐയ്ക്ക് കൈമാറണമെന്ന് എം.എൽ.എ

തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയ്ക്കും കുടുംബത്തിനും വധഭീഷണി: അന്വേഷണം എങ്ങും എത്തിയില്ല; കേസ് സി.ബി.ഐയ്ക്ക് കൈമാറണമെന്ന് എം.എൽ.എ

തേർഡ് ഐ ബ്യൂറോ

കോട്ടയം: തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയ്ക്കും കുടുംബത്തിനും എതിരായി ഉയർന്ന വധ ഭീഷണിയിൽ അന്വേഷണം എങ്ങും എത്തിയില്ല. അന്വേഷണം ഇഴഞ്ഞ് നീങ്ങുന്നതിനിടെ കേസ് സിബിഐക്ക് കൈ മാറണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ആവശ്യപ്പെട്ടു.

അന്വേഷണം സി ബി ഐക്കോ മറ്റേതെങ്കിലും ഏജൻസിക്കോ കൈമാറണമെന്ന് ആവശ്യപ്പെട്ട് തിരുവഞ്ചൂർ
മുഖ്യമന്ത്രിക്ക് കത്ത് നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം വെസ്റ്റ് പൊലീസിന്റെ അന്വേഷണം എങ്ങുമെത്തിയില്ല. ടി പി കേസിലെ പ്രതികളുടെ ഭീഷണിയുണ്ട്. കെ.കെ. രമക്കും ഭീഷണി കത്ത് വന്നിരിക്കുന്ന സാഹചര്യത്തിൽ കത്തിനെ അതീവ ജാഗ്രതയോടെ തന്നെ കാണാനാണ് കോൺഗ്രസ് നിർദേശം.

മാഫിയകളെ കൊടി സുനിയും ഷാഫിയുമാണ് നിയന്ത്രിക്കുന്നതെന്നും ഇവരാണ് ഭീഷണിയ്ക്കു മുന്നിലെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ആരോപിച്ചു. ഈ സാഹചര്യത്തിൽ കേസ് സിബിഐ പോലുള്ള ഏജൻസിക്ക് കൈമാറണമെന്നദ്ദേഹം ആവശ്യപ്പെട്ടു.