കോരൂത്തോട്ടിൽ തകർന്നടിഞ്ഞ് സിപിഐ; ജോസ് കെ മാണി പക്ഷം ഇടതുമുന്നണിയിലെത്തിയിട്ടും ഉണ്ടായിരുന്ന 3 സീറ്റിലും ജനങ്ങൾ തോല്പിച്ചു; ബ്രാഞ്ച് സെക്രട്ടറിമാർ കൊട്ടേഷൻകാരെ പോലെയെന്ന് പാർട്ടി അണികൾ

കോരൂത്തോട്ടിൽ തകർന്നടിഞ്ഞ് സിപിഐ; ജോസ് കെ മാണി പക്ഷം ഇടതുമുന്നണിയിലെത്തിയിട്ടും ഉണ്ടായിരുന്ന 3 സീറ്റിലും ജനങ്ങൾ തോല്പിച്ചു; ബ്രാഞ്ച് സെക്രട്ടറിമാർ കൊട്ടേഷൻകാരെ പോലെയെന്ന് പാർട്ടി അണികൾ

Spread the love

സ്വന്തം ലേഖകൻ

മുണ്ടക്കയം: നേതാക്കളുടെ അഹങ്കരവും, പാർട്ടിക്കുള്ളിലെ ഗ്രൂപ്പുകളിയും മൂലം കോരുത്തോട് പഞ്ചായത്തിൽ സി പി ഐ തകർന്നടിഞ്ഞു.

കഴിഞ്ഞ ഭരണകാലത്ത് പഞ്ചായത്തിൽ 3 അംഗങ്ങൾ സിപി ഐക്ക് ഉണ്ടായിരുന്നു. ഇടതുപക്ഷം ഭരിച്ച പഞ്ചായത്തിൽ സിപിഎമ്മിനൊപ്പം പ്രസിഡൻ്റ് സ്ഥാനവും സി പി ഐ പങ്കിട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭരണത്തിൻ്റെ മറവിൽ നേതാക്കന്മാർ നടത്തിയ അധികാര ദുർവിനിയോഗവും, നാട്ടുകാരോടുള്ള പെരുമാറ്റ ദൂഷ്യവും മൂലം 3 സീറ്റിലും ഇത്തവണ ജനങ്ങൾ സി പി ഐ യെ മുട്ടുകുത്തിച്ചു.

മടുക്ക, കോരൂത്തോട്, 504 കോളനി, തുടങ്ങി എല്ലാ സ്ഥലങ്ങളിലും പാർട്ടി വൻ പരാജയം നേരിട്ടു. ചില ബ്രാഞ്ച് സെക്രട്ടറിമാർ കൊട്ടേഷൻകാരേപോലെയാണ് ജനങ്ങളോട് ഇടപെടുന്നതെന്ന് പാർട്ടിക്കാർ തന്നെ പറയുന്നു. കമ്യൂണിസ്റ്റ് പാർട്ടിയുടെ നിലപാടുകൾക്ക് ചേരാത്ത രീതിയിലാണ് പല നേതാക്കന്മാരുടേയും പ്രവർത്തനം.