ഐ.എൻ.എസ് വിക്രാന്ത് നീരണിഞ്ഞു: കൊച്ചിയിൽ നടന്നത് അതിഗംഭീര ചടങ്ങ്; നാവിക സേനയ്ക്കു പുത്തൻ കരുത്തേകി വിക്രാന്ത്

ഐ.എൻ.എസ് വിക്രാന്ത് നീരണിഞ്ഞു: കൊച്ചിയിൽ നടന്നത് അതിഗംഭീര ചടങ്ങ്; നാവിക സേനയ്ക്കു പുത്തൻ കരുത്തേകി വിക്രാന്ത്

സ്വന്തം ലേഖകൻ

കൊച്ചി: പരിശോധനകൾ പൂർത്തിയാക്കി ഐ എൻ എസ് വിക്രാന്ത് നീരണിയുന്നു. ഇന്ത്യ തദ്ദേശീയമായി നിർമ്മിക്കുന്ന ആദ്യ വിമാനവാഹിനി കപ്പൽ ഐ എൻ എസ് വിക്രാന്തിന്റെ ആദ്യ പരീക്ഷണയോട്ടം വിജയകരം.

ഷിപ്പ് യാർഡിന്റെ ഡോക്കിൽ നിന്നുമാണ് അറബിക്കടലിലേക്ക് യുദ്ധക്കപ്പൽ പരീക്ഷണയോട്ടത്തിനായി പോയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാവികസേനയുടെയും കൊച്ചി ഷിപ് യാർഡിന്റെയും മേൽനോട്ടത്തിലായിരുന്നു യുദ്ധക്കപ്പലിന്റെ ഉൾക്കടലിലെ പരിശോധനകൾ. വേഗത കൂട്ടിയും കുറച്ചുമുള്ള പലതരം പരീക്ഷണങ്ങൾ ഉൾക്കടലിൽ നടന്നു.

പ്രൊപ്പൽഷൻ സംവിധാനം കടുത്ത പരിശോധനകൾക്ക് വിധേയമാക്കി. യുദ്ധക്കപ്പലിന്റെ ഉൾക്കടലിലെ പരിശോധനകൾ വിജയകരമാണെന്ന് നാവികസേനാ വൃത്തങ്ങൾ അറിയിച്ചു.

കപ്പലിലെ നാവിഗേഷൻ, കമ്യൂണിക്കേഷൻ, ഹള്ളിലെ യന്ത്രസാമഗ്രികൾ എന്നിവയുമായി ബന്ധപ്പെട്ട പരിശോധനകളും പൂർത്തിയാക്കി.

ട്രയൽ പൂർത്തിയായ ശേഷം കൊച്ചിൻ ഷിപ്പ് യാർഡിൽ നിന്നും നാവികസേന യുദ്ധക്കപ്പൽപൂർണമായും ഏറ്റെടുക്കും.

മെയ്ക് ഇൻ ഇന്ത്യ പദ്ധതിയിലൂടെയാണ് ഐ എൻ എസ് വിക്രാന്ത് നിർമ്മിച്ചത്. 262 മീറ്ററാണ് കപ്പലിന്റെ നീളം. വനിതാ ഓഫീസർമാർ അടക്കം 1500 പേരെ ഉൾക്കൊളളാനാകും.